Article - RORSCHACH | റോഷാക്ക്

  RORSCHACH INKBLOT TEST    

 മാനസിക പ്രശ്നങ്ങൾ,ഇമോഷനുകൾ, പേടികൾ ഇതൊക്കെ ചില ചിത്രങ്ങളുടെ സഹായത്തോടെ മനസിലാക്കാൻ കഴിയുന്ന ടെസ്റ്റ്‌ ആണ് RORSCHACH INKBLOT TEST.

1921 ൽ സ്വിസ് സൈക്യാട്രിസ്റ്റ് ആയ Herman Rorschach ആണ് ഈ ടെസ്റ്റ്‌ കണ്ട്പിടിച്ചത്.ഇദ്ദേഹം ചെറുപ്പം മുതലേ ക്ലെക്സോഗ്രഫിയോട് വളരെ താല്പര്യം ഉള്ള ഒരു വ്യക്തി ആയിരുന്നു.


ഒരു പേപ്പറിൽ മഷി വീഴ്ത്തിയിട്ട് അത് നടുകെ നിന്ന് മടക്കി കഴിഞ്ഞു തുറന്നു നോക്കുമ്പോൾ സിമെട്രിക്കൽ ആയ ഒരു ഡിസൈൻ കാണാൻ കഴിയും. ഇങ്ങെനെ ഡിസൈൻ ഉണ്ടാക്കുന്ന രീതിയെ ആണ് ക്ലെക്സോഗ്രഫി എന്ന് പറയുന്നത്.
Herman Rorschach മുതിർന്നു ഒരു സൈക്യാട്രിസ്റ്റ് ആയപ്പോഴും അദ്ദേഹത്തിനു ക്ലെക്സോഗ്രാഫിയോട് താല്പര്യം ഉണ്ടായിരുന്നു.
അങ്ങനെ ഇരിക്കെ അദ്ദേഹം തന്റെ രോഗികളിൽ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. ക്ലെക്സോഗ്രഫി വഴി ഉണ്ടാക്കിയ ഡിസൈനുകൾ രോഗികൾക്ക് കാണിച്ചു കൊടുത്ത് അത് എക്സ്പ്ലൈൻ ചെയ്യാൻ അദ്ദേഹം ആവശ്യപെട്ടു. പല മനസിക പ്രശ്നങ്ങൾ ഉള്ളവരും ആ ചിത്രങ്ങൾ ഏക്സ്‌പ്ലൈൻ ചെയുന്നത് വ്യത്യസ്തമായിട്ടു ആണെന്ന് അദ്ദേഹത്തിനു മനസിലായി. ഈ പരീക്ഷണം അദ്ദേഹം മാനസിക പ്രശ്നങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും വെച്ചും ചെയ്തു.അവർ ചിത്രങ്ങൾക്ക് നൽകുന്ന വ്യാഖ്യാനങ്ങൾ നോട്ട് ചെയുകയും ചെയ്തു.മനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർ ചിത്രങ്ങൾക്ക് കൊടുത്ത വ്യാഖ്യാനങ്ങൾ ഏകദേശം ഒരുപോലെ ആയിരുന്നു. അതുപോലെ ഒരേ മനസിക പ്രശ്നങ്ങ ഉള്ളവർ ഒരേപോലെയും ചിത്രത്തെ എക്സ്‌പ്ലൈൻ ചെയ്തു.
അങ്ങെനെ 1921 മനസിക പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഒരു ടെസ്റ്റ്‌ ആയിട്ട് ഇദ്ദേഹം ഈ പരീക്ഷണത്തെ പബ്ലിഷ് ചെയുകയും ചെയ്തു.
ഈ ടെസ്റ്റ്‌ ആദ്യമൊക്ക ഷിസോഫ്രീനിയ പോലെയുള്ള മാനസിക പ്രശ്ങ്ങളെ കണ്ടെത്താനായിരുന്നു പക്ഷെ ഇന്ന് പേർസണലിറ്റി, ഇമോഷൻസ് കണ്ട് പിടിക്കാനും ഉപയോഗിക്കുന്നുണ്ട്.
നമ്മളുടെ ആൺകോൺഷ്യസ് മൈൻഡ്ൽ ഉള്ള നമ്മളുടെ പേടികളും, രഹസ്യങ്ങൾ വരെയും ഈ ചിത്രങ്ങൾ എക്സ്‌പ്ലൈൻ ചെയുന്നത് വഴി മനസിലാക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്.
ഈ ഒരു ടെസ്റ്റ്‌ കുറച്ചുകൂടെ വിപുലീകരിച് അദ്ദേഹം ടെസ്റ്റ്‌നായി 10ചിത്രങ്ങൾ ഒരുക്കി എടുത്തു.അതിൽ 5ബ്ലാക്ക് ആൻഡ് വൈറ്റ് കാർഡുകളും 5കളർ കാർഡുകളും ആയിരിക്കും. ആ കാർഡ്കൾ വെച്ച് ടെസ്റ്റ്‌ പിന്നീട് അങ്ങനെ നടന്നു പോന്നു.
ഇന്ന് അനൗൺസ് ചെയ്ത മമ്മൂക്ക - നിസാം ബഷീർ ചിത്രത്തിന്റെ പെര് കേട്ടപ്പോൾ തന്നെ എനിക്ക് ഓർമ വന്നത് RORSCHACH Inkblot Test ആണ്...
ആ പോസ്റ്റർ സൂക്ഷിച്ചു നോക്കിയാൽ ആ കഥാപാത്രത്തിന്റെ പിന്നിലായി ഒരു ക്ലെക്സോഗ്രഫി ചിത്രം കാണാൻ കഴിയും.
അതുകൊണ്ട് ചിത്രത്തിനു Rorschach inkblot ടെസ്റ്റുമായി എന്തെങ്കിലും ബന്ധം കാണുമ്മെന്ന് തോന്നുന്നു.
പോസ്റ്ററിൽ നിന്ന് ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണെന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.
ഒന്നുങ്കിൽ മമ്മൂക്ക ഒരു മനോരോഗ വിദഗ്ധൻ ആവാൻ അല്ലെങ്കിൽ രോഗി ആവാം.......
എന്തായാലും ഒരു മികച്ച ത്രില്ലറിനു വേണ്ടി കാത്തിരിക്കുന്നു