Malayalam Article of LUCA | The Last Universal Common Ancestor അഥവാ (LUCA)| World is one big family

The Last Universal Common Ancestor അഥവാ (LUCA), സൈബർബുള്ളിയുടെ ലൂക്ക അല്ല, നമ്മുടെയെല്ലാവരെയും കോമൺ മുതുമുത്തശ്ശി നമ്മുടേത് എന്ന് പറയുമ്പോ എന്റെയും നിന്റെയും, നീ  കൂട്ടിലിട്ടു വളർത്തുന്ന പട്ടിയുടെയും അക്വാറിയത്തിൽ ഉള്ള മീനിന്റെയും, ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പല്ലിയുടെയും, എന്തിന് നിങ്ങൾ കുടിക്കുന്ന വെള്ളത്തിലെ ചെറിയ ബാക്റ്റീരിയയുടെ വരെ മുതുമുത്തശ്ശി അതാണ് ലൂക്ക. നമ്മൾ ഇന്ന് ലോകത്ത് കാണുന്ന എല്ലാ ജീവികളും ഈ ഒറ്റ ഒരു കോശത്തിൽ നിന്ന് ഉദ്ഭവിച്ചു എന്നാണ് പറയപ്പെടുന്നത്. 
Malayalam Article of LUCA


കഥ ഇങ്ങനെയാണ്, ഭൂമി രൂപപ്പെട്ട നേരം. നമ്മുടെ കടലുകൾ കുറെ കെമിക്കൽ മിച്ചറുകളെ വലിയ ഒരു ശേഖരം ആയിരുന്നു, ഈ ലായനിയിൽ നിന്നാണ് ആദ്യത്തെ കോശങ്ങൾ രൂപപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്  (അതായത് പാൻസ്‌പെർമിയയും, ദൈവം ഏഴാം ദിവസം ഭൂമി ഉണ്ടാക്കി എന്നും വിശ്വസിക്കുന്നവർ ഒഴികെ ) ഈ കടലിൽ നിന്ന് വോൾക്കാനിക് വെന്റുകളുടെ അരികെ ചൂടും പലതരം അമിനോ ആസിഡും റിയാക്ട് ചെയ്താണ് ആദ്യത്തെ കോശങ്ങൾ ഉണ്ടാവുന്നത്, അന്ന് ഉണ്ടായിരുന്ന കോശങ്ങൾ ഇന്നത്തെപോലെ അത്ര സങ്കീർണമായിരുന്നില്ല, ആകെ ഒരു സെൽ വാളും, അതിനകത്ത് ഒഴുകി നടക്കുന്ന കുറച്ച് ജനറ്റിക് മെറ്റീരിയലുകളും, ഇങ്ങനെ ഒന്നിലധികം genesis ഉണ്ടായിരുന്നു എന്നാണ് കണക്കാക്കിപ്പോരുന്നത്, അതായത് ഇന്ന് ലോകത്ത് കാണുന്ന എല്ലാ ജീവികൾക്കും കോമൺ ആയിട്ട് കുറച്ച് ഫീച്ചേഴ്സ് ഉണ്ട് എന്നാൽ ഇങ്ങനായിരുന്നില്ല അന്ന്, അന്ന് പല തരത്തിലുള്ള ജീവനുകളും അതായത് ചുരുക്കി പറഞ്ഞാൽ DNA ബേസ്ഡ് അല്ലാത്ത ജീവജാലങ്ങളും അന്ന് ഉണ്ടായിരുന്നു , ഈ DNA ബേസ്ഡ് അല്ലാത്തതും അങ്ങനെ നമ്മുക്ക് ഇപ്പോൾ ഇരുന്ന് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത പ്രവർത്തനരീതിയുള്ള ജീവികൾ ഉള്ളപ്പോൾ ആണ് നമ്മുടെ മുതുമുത്തശ്ശി ലൂക്ക കേറി വരുന്നത്, ലൂക്ക ബാക്കിയുള്ള അണുക്കളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരുന്നു, കാരണം ലൂക്കയിൽ DNA/RNA അതായത് Replicative material ഉണ്ടായിരുന്നു, ഇത് കാരണം ലൂക്കയ്ക്ക് തന്റെതന്നെ കോപ്പീസ് ഉണ്ടാക്കാൻ കഴിയുമായിരുന്നു, ഈ സവിശേഷത കൊണ്ടാണ്  ലൂക്കയെപോലെയുള്ള ജീവികൾ പിന്നീട് അങ്ങോട്ട് ഭൂമിയെ കീഴ്പ്പെടുത്താൻ കാരണം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്, കാരണം Reproduction എന്ന വിദ്യ നമ്മുടെ ലൂക്കയ്ക്ക് മാത്രം സ്വന്തമായിരുന്നു, അതുകൊണ്ടുതന്നെ ബാക്കിയുള്ള കോശങ്ങളെ അപേക്ഷിച്ച് ലൂക്ക വ്യത്യസ്തനായത്, ബാക്കിയുള്ള ജീവികൾ ഇരട്ടിക്കാതെ കുറേകാലം ജീവിച്ചുപോയി പിന്നീട് അവ മരണപെട്ടു, എന്നാൽ ലൂക്കയുടെ സവിശേഷത കാരണം ലൂക്ക എന്തെങ്കിലും കാരണത്താൽ  മരണപെട്ടാലും ലൂക്ക ഉണ്ടാക്കിയ ഇരട്ടകൾക്ക് ജീവിക്കാൻ സാധ്യമായി, അങ്ങനെ ജീവിച്ച ആ ഇരട്ടകൾ പരിണമിച്ചു പരിണമിച്ചു നമ്മൾ ഉണ്ടായി, നമ്മൾ ഇന്ന് കാണുന്ന പല ജീവികളും ഉണ്ടായി. ഇങ്ങനെ എല്ലാ ജീവികൾക്കുമായി ഒരൊറ്റ പൂർവികൻ ഉണ്ടായിരുന്നു എന്നത് ഉറപ്പാണെങ്കിലും അത് തെളിയിക്കാൻ വഴികൾ തിരയുകയാണ് ഇന്ന് നമ്മുടെ ശാസ്ത്രജ്ഞർ, ഇതിന് ഒരു വഴിയാണ് എല്ലാ ജീവികൾക്കും പൊതുവായിട്ടുള്ള ഒരു ജീൻ, അത് ഇപ്പോഴും ശാസ്ത്രജ്ഞർ തപ്പിക്കൊണ്ട് ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മുക്ക് ഉറപ്പിച്ചു പറയാം "വസുദേവ കുടുംബകം" World is one big family.