Malayalam Article- Difference between Sex and Gender|science behind Sex and Gender


എന്താണ് സെക്സ് ഉം ജെൻഡറും തമ്മിലുള്ള വ്യത്യാസം. ജെൻഡർ എന്ന വാക്ക് ലാറ്റിനിൽ നിന്നും കടം കൊണ്ടതാണ്. അതിന്റെ ശരിക്കുള്ള അർഥം "kind" വർഗം/ജെനുസ്‌ എന്നാണ്. സാധാരണ ഉപയോഗത്തിൽ ഈ വാക്ക്, സ്ത്രൈണതയെയും , പൗരുഷത്വത്തെയും, ഇടയിലുള്ള ന്യുട്രൽ അവസ്ഥയെയും സൂചിപ്പിക്കാൻ ആണ് ഉപയോഗിക്കുന്നത്. 

Malayalam Article- Difference between Sex and Gender|science behind Sex and Gender

Malayalam Article- Difference between Sex and Gender|science behind Sex and Gender


അപ്പോൾ സെക്സ് എന്താണ്? ഇന്ന് പല ഡിക്ഷണറികളിലും ഈ രണ്ടു വാക്കുകളും സമാന അർത്ഥത്തിൽ ആണ് കാണിക്കുന്നത്. പക്ഷെ ശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ ജെൻഡറും സെക്‌സും നിര്ണയിക്കപ്പെടുന്നത് പല സങ്കീർണ ഘടകങ്ങളും ചേരുമ്പോൾ ആണ് എന്നാണ്. Its not simply black or white.
ഈ ഘടകങ്ങളെ പറ്റി അല്പം വിവരിക്കാം.

1. #ക്രോമോസോമൽ_സെക്സ്

നമ്മുക്കെല്ലാം സാധാരണയായി 23 പെയർ/46 ക്രോമോസോമുകൾ ആണ് ഉള്ളത്‌. Y ക്രോമോസോം വലിപ്പം ചെറുതും ജീനുകളുടെ എണ്ണം കുറവുമാണ്. X ക്രോമോസോം ആകൃതിയിലും ചേരുവയിലും ഒരു ഓട്ടോസോമിനെ (non sex chromosome) പോലെയാണ്. പക്ഷെ X ലും Y ലും നിറയെ സെക്ഷ്വൽ ഘടനാപരമായ വളർച്ചയെ (പ്രൈമറി & സെക്കണ്ടറി സെക്ഷ്വൽ ഡെവലപ്മെന്റ്) നിയന്ത്രിക്കുന്ന ജീനുകൾ ആണ് അടങ്ങിയിരിക്കുന്നത്. ജെൻഡർ എന്ന കണ്സെപ്റ്റ് മനസിലാക്കാൻ ഈ അടിസ്‌ഥാന ജെനെറ്റിക്‌സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.
നമ്മുക്കറിയാം , ആണ് XY ഉം, പെണ്ണ് XX ഉം ആണെന്നത്. എന്നാൽ X/Y യുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചു പലതരം കോമ്പിനേഷൻ ഫീനോടൈപ്പുകൾ ഉണ്ട്. ഇതിനെ monosomy (കുറവ് ) എന്നും polysomy(കൂടുതൽ) എന്നു പറയുന്നു.

Turners Syndrome
ഇതിനെ മോണോസോമി എന്നും പറയും. ഇവർക് 45 X മാത്രമേ കാണൂ. 46 ആം ക്രോമസോം ഇല്ല. ഇവർ female ഫീനോടൈപ് ആണ്. അസാധാരണ വളർച്ച രീതി ആവും കാണുക. പൂർണമായും ഒരു സ്ത്രീയുടെ ശരീര വളർച്ചയിലേക്കു ഇവർ എത്തില്ല, പ്രത്യുത്പാദന ശേഷിയും ഉണ്ടാവില്ല.

XXX Females
ഇക്കൂട്ടർക്ക് 47 (XXX) ക്രോമോസോമുകൾ ആവും ഉണ്ടാവുക. സാധാരണ രീതിയിലുള്ള സെക്ഷ്വൽ വളർച്ച ആവും കാണിക്കുക. പ്രത്യുത്പാദന ശേഷി ഉണ്ടാവും. പൊതുവെ നല്ല ഉയരം ഉണ്ടാവും.

Klinefelter syndrome
ഇവരിൽ 47 XXY അല്ലെങ്കിൽ XY/XXY മൊസൈക് ആണ്. പൂർണ വളർച്ച എത്താത്ത വൃഷ്ണങ്ങൾ , റെസ്റ്റോസ്റ്ററോൻ കുറവ് ഒക്കെ കാരണം പുരുഷ സെക്ഷ്വൽ ലക്ഷണങ്ങൾ കുറവായിരിക്കും. പൊതുവെ നല്ല ഉയരമുണ്ടാവും.

XYY males
അധിക Y ക്രോമാസമുള്ളതിനാൽ കൂടുതൽ ടെസ്റ്റോസ്റ്ററോൻ നിർമിക്കപ്പെടുന്ന. പലരും ജീവിതത്തിൽ ഒരിക്കലും അറിയുകപോലുമില്ല അവർ XYY ആണെന്നുള്ള കാര്യം. 1000 ജനനത്തിൽ ൽ 1 എന്ന നിരക്കിൽ ആണ് കാണപ്പെടുക

Hermaphroditism
ഓവറിയും, വൃഷ്ണങ്ങളും ഒരുപോലെ ഉണ്ടാവും. അവയുടെ ഘടന പൂര്ണമായും സാധാരണ നിലയിൽ ആവണമെന്നില്ല. സെക്സ് ക്രോമോസോമുകളുടെ ഒപ്പം മറ്റു ഓട്ടോസോമുകളും സെക്ഷ്വൽ വളർച്ചയെ നിര്ണയിക്കുമ്പോൾ ആണ് ഈ അവസ്ഥ ഉണ്ടാവുന്നത്.

Congenital Adrenal Hyperplasia
ഇതൊരു ഓട്ടോസോമൽ റിസസ്സീവ് അവസ്ഥ ആണ്. ലൈംഗിക അവയവങ്ങൾ കൃത്യമായി ആണിന് അണിന്റേതും പെണ്ണിന് പെണ്ണിന്റെതും ആവുമെങ്കിലും, ആണ് പെണ്ണ് ഇടകലർന്ന ശാരീരിക, സ്വഭാവ സവിശേഷതകൾ കാണപ്പെടുന്നു.
ആണ്കുട്ടികളിലും പെണ്കുട്ടികളലും ബാധിക്കാം.

Androgen Insensitivity Syndrome
ക്രോമസോമൽ ആയി  (46XY) ആണെങ്കിലും സ്തനങ്ങളും , യോനിയുടെ സമാനമായ അവയവവും ഉണ്ടാവും. ഇവരുടെ കോശങ്ങൾ സ്ത്രീ ഹോര്മോണായ ഈസ്ട്രോജൻ മാത്രമേ പ്രഭാവിക്കുകയുള്ളൂ. അച്ഛനമ്മമാർ ഇവരെ സാധാരണ പെണ്കുട്ടികളെ പോലെ വളർത്തപ്പെടുന്നു.

2.#ഗർഭ_പാത്രത്തിൽ_വച്ചുള്ള_ഹോര്മോണുകളുടെ_പ്രഭാവം.

പെണ് ഭ്രൂണത്തിനു മേൽ കൂടുതൽ ആയി അഡ്രിനൽ ഹോര്മോണ് പ്രഭവിക്കുകയാണെങ്കിൽ ആണ്കുട്ടികളുടെ ശരീരഘടനയുമായി ആയിരിക്കും ജനിക്കുക. ആൺ ഭ്രൂണത്തിലെ Androgen insensitivity syndrome (AIS) ൽ നേരെ തിരിച്ചും ആവും കാണുക . Alpha reductase deficiency (5-ARD ൽ ജനിച്ചു കൗമാരം തുടങ്ങുന്നതിനു മുൻപുവരെ പെണ്കുട്ടികകളെ പോലെ വളർന്നു, അതു കഴിഞ്ഞാൽ ആണ് കുട്ടികളെ പോലെയുള്ള സവിശേഷതകൾ വരാൻ തുടങ്ങും.

3. #Internal_sexual_organs.

ആന്തരിക ലൈംഗിക അവയവങ്ങൾ. അകത്തു ഓവറി ആണോ, ടെസ്റ്റിസ് ആണോ ഓവേടെസ്റ്റിസ് ആണോ എന്നത് ഒരു ഘടകമാണ്.

4. #External_sexul_characteristics

ബാഹ്യ ലൈംഗിക ഘടന എങ്ങിനെ?
ലിംഗമോ, യോനിയോ, അതോ രണ്ടിന്റെയും അപൂര്ണമായാ ഘടനയുള്ള അവയവമോ? അസാധാരണ വലുപ്പമുള്ള ക്ലിറ്റോറിസ്, ചെറിയ ഉൾവലിഞ്ഞ ലിംഗം, തുടങ്ങിയ ഘടകങ്ങൾ.

5.#മാതാപിതാക്കൾ_വളർത്തിയത്_ആണായിട്ടൊ_അതോ_പെണ്ണായിട്ടൊ?

ഇതു വളരെ straightforward കാര്യമായി തോന്നാം. പക്ഷെ മുകളിൽ പറഞ്ഞ പല അവസ്ഥകളിലും വളർത്തിയ രീതികൾ ജെൻഡറിനെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ഉദാഹരണം: alpha reductase deficiency (5-ARD).

6. #Sexual_desire/ #ലൈംഗിക_തൃഷ്ണ

ഒരു വ്യക്തി ആണിനോടൊ അതോ പെണ്ണിനോടൊ ആകര്ഷിക്കപ്പെടുന്നത് എന്നതും ജെന്ഡറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഈ ലൈംഗിക ആകർഷണം എന്നത് മുകകിൽ പറഞ്ഞ ജനിതക, ഹോര്മോണ്, ശാരീരി മാനസിക സവിശേഷതകളടങ്ങുന്ന കാര്യങ്ങളാൽ രൂപപ്പെടുന്നതാണ്.

മുകളിൽ പറഞ്ഞ കാര്യങ്ങളുടെ പ്രഭാവത്തിൽ ആണ് ഒരു വ്യക്തിയുടെ സെക്സ്/gender, sxuality, sexual orintation എല്ലാം നിര്ണയിക്കപ്പെടുന്നത്.
.
ജെൻഡർ & സെക്സ് എന്നിവയുടെ ശാസ്ത്രത്തെ പറ്റിയുള്ള സാമാന്യ ജ്ഞാനം സ്‌കൂൾ തലം മുതൽ നൽകിയാൽ ജൻഡർ ഡിസ്ക്രിമിനേഷൻ , സോഷ്യൽ സ്റ്റിഗ്മ ഒക്കെ പരിധി വരെ കുറയ്ക്കാൻ കഴിയും.

©JoyBinny

Ref.
1. https://www.who.int/genomics/gender/en/index1.html#Turner%20syndrome

2. https://sciencebasedmedicine.org/sex-gender-and-sexuality-its-complicated/