Biography of Santhosh George Kulangara | സന്തോഷ്‌ ജോർജ് കുളങ്ങര

 സന്തോഷ്‌ ജോർജ് കുളങ്ങര എന്ന "ഉലകം ചുറ്റും വാലിബൻ"...

സ്വന്തം ജില്ല മുഴുവനായും കണ്ടിട്ടില്ലാത്ത നമ്മൾ മലയാളികളെ ,.. മഞ്ഞും മലയും കാടും കടലും ദ്വീപുകളും മരുഭൂമികളും തുടങ്ങി ലോകത്തുള്ള ഏതു കോണിലും നമ്മളെ കൊണ്ടെത്തിച്ച, SGK എന്ന് ഓമനപേരിൽ അറിയപ്പെടുന്ന സന്തോഷ്‌ ജോർജ് കുളങ്ങര എന്ന "ഉലകം ചുറ്റും വാലിബ"നെ കുറിച്ച് കുറച്ചു കാര്യങ്ങൾ.... (തെറ്റുണ്ടെങ്കിൽ തിരുത്തി തരിക.



1980 ന്റെ അവസാനകാലം, വി ജെ ജോർജ് ബിസ്സിനെസ്സ് ആവിശ്യത്തിന് ഡൽഹിയിലേക്കുള്ള വിമാനയാത്രയിൽ തോന്നിയ എന്തോ ഒരു കൗതുകം അത് തന്റെ മകനെയും വിമാനയാത്രയുടെ ആ കൗതുകം മനസിലാക്കി കൊടുക്കണം എന്നായിരുന്നു ആ അച്ഛന്റെ മനസിൽ..,വൈകാതെ തന്നെ അദ്ദേഹം മകന് ആ അവസരം ഒരുക്കികൊടുത്തു..അച്ഛന്റെ ബിസ്സിനെസ്സ് ആവിശ്യത്തിനായി ബോംബെയിലേക്ക് അന്ന് ആദ്യമായി വിമാനം കയറിയ സന്തോഷ്‌ ജോർജ് എന്ന കൗമാരക്കാരൻ അന്ന് കണ്ടത് ആകാശ കാഴ്ചകൾടെ പറുദീസയിലേക്കുള്ള ആദ്യത്തെ ചവിട്ടുപാടികൾ ആയിരുന്നു. ആ കാഴ്ചകൾക്ക് നിറങ്ങളും കൗതുകങ്ങളും അത്ഭുതങ്ങളും ചാലിച്ചു മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ചു,..ആ സ്വപ്‌നങ്ങൾക്ക്‌ ചിറക് വെച്ച് പിടിപ്പിച്ചു ലോകത്തിന്റെ അനന്തതയിലേക്ക് ദേശാടന പക്ഷിയെ പോലെ അല്ലങ്കിൽ ഒരു നാടോടിയെ പോലെ സഞ്ചരിക്കാൻ പഠിപ്പിച്ചു,....SGK എന്ന ആ മഹാൻ..
1971-ൽ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ വി. ജെ. ജോർജ് കുളങ്ങര - റോസമ്മ ജോർജ് ദമ്പതികളുടെ മൂത്തമകനായ് ക്രിസ്തുമസ് ദിനത്തിലായിരുന്നു SGK യുടെ ജനനം.ഈ വരുന്ന ക്രിസ്തുമസിന് 50 തികയും ഈ കാലയളവിൽ അദ്ദേഹം തികഞ്ഞ ഒരു സഞ്ചാരി ആയതെങ്ങിനെ എന്ന് നോക്കാം...
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളിയിലച്ചൻ മോഹമുണ്ടായിരുന്ന SGK യെ അച്ഛൻ ജോർജ് മണ്ണുത്തി ഡോൺ ബോസ്കോ യിൽ അഡ്മിഷൻ എടുത്തു പള്ളിയിലച്ചനക്കാൻ... പക്ഷെ ഒരു ഏഴാം ക്ലാസുകാരന്റെ ചിന്തകൾക്കുള്ള നിറങ്ങൾ പള്ളിയിലച്ഛൻ ആവുന്ന തരത്തിലല്ലയിരുന്നു.. സ്കൂൾ അധികൃതർ SGK യുടെ അച്ഛനെ വിളിപ്പിച്ചു.. പത്താം ക്ലാസ് കഴിഞ്ഞും പള്ളിയിലച്ഛൻ ആകണം എന്ന ചിന്ത ഉണ്ട്‌ എങ്കിൽ മാത്രം വരിക എന്നതായിരുന്നു സ്കൂൾ അധികൃതരുടെ ആവിശ്യം.
ഇതുപോലെ ബാല്യങ്ങളുടെ ഓർമകളിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഉണ്ട്‌, അന്നത്തെ കാലത്ത് പത്തിലും പ്രീഡിഗ്രിക്കും ആദ്യശ്രമത്തിൽ ജയം കാണാത്തവർക്ക് വേണ്ടി ഉള്ള ഒരു ആർട്സ് കോളേജ് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്.. ആ കോളേജിൽ നിന്നും തേന്നിന്ത്യൻ നാടുകളിലേക് വിനോദ യാത്ര പോകാറുണ്ടാത്ര... ആ യാത്രകൾ ബസ് ഡ്രൈവറുടെ ഇടതു വശത്തുള്ള തകരാപ്പെട്ടിയിൽ ബസിന്റെ മുൻവശത്തെ ചില്ലിന്റെ അടുത്ത് ഇരുന്നു ആദ്യമായി കാണുന്ന ലോക കാഴ്ചകൾ ആയിരുന്നു ആദ്യത്തെ യാത്രവിവരണമായി പിറന്നത്. യാത്ര വിവരണം എഴുതണം എന്നത് അച്ഛന്റെ നിർദ്ദേശമായിരുന്നു.. മകൻ അത് അക്ഷരാർത്ഥത്തിൽ നിറവേറ്റി. അച്ഛന്റെ ആ നിർദ്ദേശങ്ങൾ തന്നെ ആയിരിക്കാം SGK എന്ന ലോക സഞ്ചാരിയുടെ കുതിപ്പിലേക്കുള്ള ഇന്ധനവും...
പത്താം ക്‌ളാസുകഴിഞ്ഞു ടെലിവിഷനിൽ ജോലി ചെയ്യാനുള്ള ആഗ്രഹം അച്ഛനോട് പറയുന്നു.. അതിനു വേണ്ടി തേർഡ് ഗ്രുപ്പ് പഠികുന്നതിനു സ്വന്തം കോളേജിൽ തന്നെ ചേരുന്നു.
പിന്നീട് തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയശേഷം മീഡിയ പ്രൊഫഷനിലേക്ക് എത്തി.
പിന്നീട് 1992-ൽ ടെലിവിഷൻ ചാനലുകൾക്കു വേണ്ടി ഡോക്യുമെന്ററികളും ടെലിഫിലിമുകളും നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം...തുടർന്ന് 25-ാം വയസ്സിൽ ലേബർ ഇൻഡ്യ പബ്ലിക്കേഷൻസിന്റെ ചുമതല ഏറ്റെടുത്തു. മാസംതോറും 36 വ്യത്യസ്ത വിദ്യാഭ്യാസ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്ന പബ്ലിഷിംഗ് ഹൗസാണ് ലേബർ ഇൻഡ്യ. തുടർന്ന്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം, ലേബർ ഇൻഡ്യ സോഫ്റ്റ്‌വെയർ ലബോറട്ടറീസ്, ലേബർ ഇൻഡ്യ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം, ഹെറിറ്റേജ് ടൂറിസം പ്രോജക്ടായ പോണ്ട്‌ഷോർ റിസോർട്ട്‌സ് എന്നിവ സന്തോഷ് ജോർജ് കുളങ്ങര ആരംഭിച്ചു.
2013-ൽ ഇന്ത്യയിലെ ആദ്യ എക്‌സ്‌പ്ലൊറേഷൻ ചാനലായ സഫാരി ടിവി സ്ഥാപിച്ചു. ഈ ചാനലിന്റെ ചീഫ് എക്‌സ്‌പ്ലോററും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം. സോൺസിയാണ് ഭാര്യ. ശാരിക, ജോർജ് എന്നിവർ മക്കൾ.
മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്രാവിവരണമാണ് സഞ്ചാരം. അന്ന് വരെ S K പൊറ്റക്കാട് എന്നിവരുടെ യാത്രവിവരണങ്ങൾ പുസ്തകങ്ങളിലൂടെയും പാത്രങ്ങളിലൂടെയും വായിച്ച് മനസിലാക്കിയ മലയാളികൾക്ക് ഈ ദൃശ്യയാത്രാവിവരണം ഒരു പുതുമ തന്നെ ആയിരുന്നു,..അല്ലങ്കിൽ മലയാളികളെ യാത്രഭ്രാന്തന്മാർ ആക്കുന്നതിൽ ഒരു വിപ്ലവം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ദൃശ്യയാത്രാവിവരണങ്ങൾ..
ഈ സഞ്ചാരം പരിപാടിയുടെ നിർമ്മാണവും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങരയാണ്. 2001-ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേഷണം തുടങ്ങിയ സഞ്ചാരം 2012 വരെയും ആ ചാനലിൽ തുടർന്നു.
പിന്നീട് 2013 മുതൽ ഈ പരിപാടി സഫാരി ടിവി ചാനലിൽ സംപ്രേഷണം ചെയ്തുവരുന്നു. 130 രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ സമഗ്രമായ ദൃശ്യയാത്രാവിവരണം ഇതുവരെ തയാറാക്കിക്കഴിഞ്ഞു. അതും ഒരു പരസ്യങ്ങളുടെ പിന്തുണയും ഇല്ലാതെ....
ഇന്ന് ഈ പരിപാടി 1700 - ലധികം എപ്പിസോഡുകൾ പിന്നിട്ടു. ഇതിന്റെ ചിത്രീകരണത്തിനായി ഏഴു ഭൂഖണ്ഡങ്ങളിൽ ഇദ്ദേഹം യാത്ര ചെയ്തു. സഞ്ചാരം പരിപാടിക്കായി യാത്ര ചെയ്യുന്നതും കാഴ്ചകൾ ഷൂട്ടു ചെയ്യുന്നതും, ദൃശ്യങ്ങൾ എഡിറ്റു ചെയ്യുന്നതും സന്തോഷ് ജോർജ് കുളങ്ങര തനിച്ചു തന്നെയാണ്. ഈ പ്രത്യേകതമൂലം ഇദ്ദേഹം ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇതിടയിൽ അദ്ദേഹം ഒരു സിനിമയും എടുത്തിരുന്നു,..ചന്ദ്രയാൻ എന്ന ഇംഗ്ലീഷ് ഭാഷാ സിനിമയുടെ രചയിതാവും സംവിധായകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പതാക ചന്ദ്രനിൽ സ്ഥാപിച്ച ചന്ദ്രയാൻ 1 എന്ന ചരിത്രദൗത്യത്തിന്റെ കഥ വിവരിക്കുന്ന സിനിമയാണിത്.
അത് കൂടാതെ യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടികിന്റെ ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനും കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2007-ലാണ് അദ്ദേഹം ബഹിരാകാശ ടൂറിസ്റ്റുകളുടെ സംഘത്തിൽ ഉൾപ്പെട്ടത്. സ്‌പേസ്ഷിപ്പ് II ബഹിരാകാശ വാഹനത്തിലാവും ഇവരുടെ യാത്ര. സ്‌പേസ്ഷിപ്പ് II ഇപ്പോൾ പരീക്ഷണഘട്ടത്തിലാണുള്ളത്. അതിലുള്ള ബഹിരാകാശയാത്ര യാഥാർഥ്യമാവുന്നതോടെ ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റ് എന്ന പദവിക്ക് അർഹനാവും സന്തോഷ് ജോർജ് കുളങ്ങര.
അതുപോലെ തന്നെ നല്ലരു രചയിതാവും കൂടി ആണ് സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹം എഴുതിയ രചനകളായ,..നടാഷയുടെ വർണബലൂണുകൾ, ഒരു റബ്ബിയുടെ ചുംബനങ്ങൾ, ബാൾട്ടിക് ഡയറി, ഗ്രൗണ്ട് സീറോയിലെ ഗായകൻ, കേരളയിസം, സ്പെയ്സിലേക്ക് ഒരു ട്രെയിൻയാത്ര എന്നിവയിൽ ബാൾട്ടിക് ഡയറി എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കൂടി നേടിയിരുന്നു.
മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള 2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് സന്തോഷ്‌ ജോർജ് കുളങ്ങര അർഹനായിട്ടുണ്ട്. മികച്ച ടെലിവിഷൻ പരിപാടിയുടെ സംവിധായകനുള്ള ഏഷ്യൻ ടെലിവിഷൻ അവാർഡ്, മുൻ രാഷ്ട്രപതി കെ ആർ നാരായണൻറെ സ്മരണാർത്ഥം കെ ആർ നാരായണൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ കെ ആർ നാരായണൻ പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഇന്ത്യൻ ജൂനിയർ ചേംബറിന്റെ ഔട്ട്‌സ്റ്റാന്റിംഗ് യംഗ് ഇൻഡ്യൻ നാഷണൽ പുരസ്കാരം, മികച്ച സംവിധായകനുള്ള സൗപർണികാതീരം ഗാലപ് പോൾ അവാർഡ്, 2007-ലെ റോട്ടറി സ്റ്റാർ ഓഫ് ദി ഇയർ ബഹുമതി, റേഡിയോ ആൻറ് ടി വി അഡ്വർടൈസിംഗ് പ്രാക്ട്ടീഷനേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ മികച്ച ടെലിവിഷൻ പ്രോഗ്രാം സംവിധായകനുള്ള ദേശീയ അവാർഡ്, നാഷണൽ ഫിലിം അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികൾക്കും സന്തോഷ്‌ ജോർജ് കുളങ്ങര അർഹനായിട്ടുണ്ട്.
എന്തൊക്കെ ആണേലും SGK ഇന്ന് ഒരു വികാരമാണ് സ്വപ്നങ്ങൾക്കു ചിറക് നൽകുവാൻ മലയാളികളെ പഠിപ്പിച്ച മഹാനായ ഉലകും ചുറ്റും വാലിബൻ...

SOURCE : വിക്കിപീഡിയ & സോഷ്യൽ മീഡിയ