Malayalam article - HISTORY OF ISRAEL - PART 1 | ഇസ്രയേൽ ചരിത്രം - ഭാഗം 1 |ജൂതൻമാർ

 

ഒരു പ്രസ്ഥാനത്തിന്റെ പിറവി 🔰

____________________________________________


സ്വന്തമായി ഒരു നാടില്ലാതെ അന്യരാജ്യങ്ങളിൽ അനീതിയും പീഡനവും അനുഭവിക്കുന്ന യഹൂദർക്ക് സ്വന്തമായി ഒരു രാജ്യം പലസ്തീനിൽ സ്ഥാപിക്കുന്നതിനു വേണ്ടി ലോകത്തിലുള്ള എല്ലാ യഹൂദരുടെയും ദേശീയബോധത്തെ തട്ടിയുണർത്തിയ

പ്രസ്ഥാനത്തിന്റെ ജനനം📌


അപരാധിയായി മുദ്രകുത്തപ്പെട്ടു ജനരോഷത്തിനു ഇരയായ ഒരു മനുഷ്യന്റെ അവസ്ഥകണ്ടപ്പോൾ ഉടലെടുത്ത പ്രസ്ഥാനമായിരുന്നു സയണിസം (Zionism) എന്നു ചുരുക്കി പറയാം....


സംഭവം ഇങ്ങനെ🎯

വർഷം 1895 ഫ്രഞ്ച് സൈനികരുടെ കോർട്ടിൽ സൈനികർക്ക് എതിരായി എടുക്കുന്ന കോർട്ട് മാർഷൽ നടക്കുകയാണ്..


കോടതിയിൽ കൂടി നിന്നവരിൽ പത്രപ്രവർത്തകനും യഹൂദനുമായ തിയോഡർ ഹെർസലും (Theodor Herzl )എതിയിട്ടുണ്ടാതിരുന്നു📌


നിശ്ശബ്ദതകൾക്ക് വിലങ്ങായി ആളുകളുടെ ശബ്ദം പതിയെ പതിയെ ഉയരുന്നത് ഹേർഴ്സൽ ശ്രദ്ധിച്ചു...


ദാ..അവൻ....അവനാണ്..യഹൂദനാണ്...യഹൂദൻ..രാജ്യദ്രോഹി..


പിറുപിറുത്ത വാക്കുകൾ അതിന്റെ പൂർണരൂപം പ്രാപിക്കുന്നത് അയാൾ ശ്രദ്ധിച്ചു....


കൈവിലങ്ങുകൾ അണിയിച്ച് കൊണ്ടു കോടതിയ്ക്ക് മുന്നിലേയ്ക്ക് ഒരാളെ പോലീസ് നീക്കി നിർത്തി...

പ്രതി യഹൂദ വംശജനും ഫ്രഞ്ച് മിലിട്ടറിയിലെ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഫ്രെയിഡസ്📌


"അവനെ കൊന്നു കളയൂ"

 ആളുകൾക്കിടയിൽ നിന്നും ആക്രോശങ്ങൾ ഉയർന്നു വന്നത് ഹേഴ്സലിനെ ശരിക്കും തളർത്തി...


ഫ്രഞ്ചു ജനത ഒരു വ്യക്തിയുടെ രക്തത്തിനു വേണ്ടിയല്ല ഒരു ജാതിയുടെ ഒരു യഹൂദന്റെ രക്തത്തിനു വേണ്ടിയാണ് ദാഹിക്കുന്നതെന്നു ആ മാധ്യമപ്രവർത്തകൻ ദുഃഖതയോടെ മനസ്സിലാക്കി..


അലർച്ചക്കളെയും കൊലവിളികളേയും പിന്നിലാക്കി കൊണ്ടു ഹെർസൽ കോടതിയ്ക് പുറത്തേക്ക് നടന്നു. യൂറോപ്പിലെ യഹൂദന്റെ ദയനീയമായ അവസ്ഥ അയാളെ തെല്ലൊന്നുമല്ല അലട്ടിയത്...


അയാൾ വിയന്നായിലേക്ക് വണ്ടി കയറി...യാത്രയിൽ ഉടനീളം അയാളെ ചിന്തിപ്പിച്ചത് ലോകത് ചിന്നി ചിതറിയ ഒരു ജനതയെ എങ്ങനെ വീണ്ടെടുക്കാം എന്നു മാത്രമായിരുന്നു.....


ഹെർസൽ "യഹൂദ രാഷ്ടം " എന്ന പേരിൽ കുറിപ്പുകൾ, വിവരങ്ങൾ അടങ്ങുന്ന പ്രബന്ധം തന്നെ തയ്യാറാക്കി..


ഉദ്ദേശലക്ഷ്യം എന്തെന്ന് വ്യക്തമാക്കി കൊണ്ടുള്ള ആ പ്രബന്ധം എല്ലാ യഹൂദ സംഘടനകൾക്കും, യഹൂദ നേതാക്കന്മാർക്കും ഹെർസൽ അയച്ചുകൊടുത്തു.. 1897-ൽ ഒരു സമേളനം ഹെർസൽ സ്വിറ്റ്സർലാൻഡിൽ വിളിച്ചുകൂട്ടി💯


എന്നോ നഷ്ടമായ, ലോകം തന്നെ മറന്നു തുടങ്ങിയ തങ്ങളുടെ ആ കാലത്തിന്റെ ഓര്മയ്ക് യരുശലേമിന്റെ പര്യായപദമായ സീയോൻ എന്ന പേരാണ് ഈ പ്രസ്ഥാനത്തിനു കൊടുത്തത്.


വെളുപ്പും നീലയും കലർന്ന പതാകയും, "പ്രത്യാശ" എന്ന എബ്രായ ഗാനവും അവർ ദേശീയ പതാകയും, ദേശീയഗാനവും ആയി തെരഞ്ഞെടുത്തു📌


ആ തടിച്ചു കൂടി നിന്ന ആളുകകളോടായി 2 വർഷം കൊണ്ട് തയ്യാറാക്കിയ ഓരോ പ്ലാനും അയാൾ പറഞ്ഞു..


"പല നൂറ്റാണ്ടുകളിലായി അവഗണിക്കപ്പെട്ടു കിടക്കുന്ന പലസ്തീനിലെ തരിശു ഭൂമികൾ കൈവശപ്പെടുത്തി നന്നാക്കിയെടുക്കുക..അതിനായി യഹൂദർക്ക് വേണ്ടി ഫണ്ടുകൾ നേടുക...ആ ഫണ്ട് പലസ്തീനിൽ യഹൂദന്റെ പുനരധിവാസത്തിനുവേണ്ടിയുള്ള ഒരു നാഷണൽ ഫണ്ടായിരിക്കണം...അതിനു വേണ്ടി അവിടെ നമ്മൾ ഒരു ലാൻഡ് ബാങ്ക് ആരംഭിക്കുക...ആ ഫണ്ടിൽ നിന്നും

എന്ത് കൊടുത്തും എത്ര കൊടുത്തും കഴിവുള്ളിടത്തോളം സ്ഥലങ്ങൾ അറബികളിൽ നിന്നും വില കൊടുത്തു വാങ്ങുക..ചിതറി കിടക്കുന്ന യഹൂദരെ തിരികെ എത്തിക്കുക"🎯


അവസാനമായി അയാൾ കൂട്ടി ചേർത്തു

യഹൂദൻ വിചാരിച്ചാൽ അവനു സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകും അതുകൊണ്ട് തന്നെ അറബികളുമായി ഒരു സംഘട്ടനമാണ് വരുന്നത് എങ്കിൽ അതിനാവശ്യമുള്ള പടക്കോപ്പുകളും യുദ്ധോപകരണങ്ങളും ഉളള സായുധ സേന ആയിരിക്കും നമ്മൾ...


ലോകത്ത് ഒരു വൻശക്തിയായി മാറാൻപോകുന്ന ഒരു ജനതയുടെ ഒരു രാഷട്രത്തിന്റെ തുടക്കമായിരുന്നു അന്ന് അവിടെ മുഴങ്ങി


Nb:-വ്യാജരേഖകൾ ചുമത്തിയ കുറ്റമാണ് ക്യാപ്റ്റൻ ഫ്രെയിഡസിന് ഉണ്ടായതെന്ന് പിൽക്കാലത്തു തെളിയിക്കപ്പെട്ടുവെങ്കിലും അയാൾ നാട് കടത്തപെട്ടിരുന്നു📌


സംഘട്ടനത്തിന്റെ ബാൽഫോർ പ്രഖ്യാപനം 🔰

______________________________


സയണിസം തുടർന്ന് കൊണ്ടിരുന്ന കാലം...പലരും അതിൽ ആകൃഷ്ടരായി എന്നു വേണം പറയാൻ.


വർഷം 1906.......

പാലസ്തീനിലെ  ജാഫാ തുറുമുഖത്ത്  സുമുഖനായ ഒരു ചെറുപ്പക്കാരൻ കപ്പലിറങ്ങി. ഒരു 24കാരൻ പേര് ഡേവിഡ് ഗ്രീൻ...തന്റെ വിദ്യാഭ്യാസത്തിന് ശേഷം സയണിസത്തിലുള്ള താല്പര്യം മൂലം അയാൾ കപ്പൽ കയറിയത്

പോളണ്ടില്നിന്നുമായിരുന്നു📌


ദിവസങ്ങൾ കടന്നുപോയി..പലരും കൈ മെയ് മറന്ന് തങ്ങളുടെ ഒരു നാട് എന്ന രീതിയിൽ പണിയെടുക്കുവാൻ തുടങ്ങിയിരിക്കുന്നു..പട്ടിണി അനുഭവിച്ചും,‌‌ മലേറിയ പിടിപെട്ടും ദുസഹമായ ജീവിതങ്ങൾ അവിടെ അങ്ങിങ്ങായി കാണാൻ സാധിക്കുമായിരുന്നു...


ഒരു നാൾ ഡേവിഡ് യരുശലേമിന്റെ മതിലിന്റെ പുറത്തുവശത്തുകൂടി ഒന്നു നടക്കാൻ ഇറങ്ങി അവിടുത്തെ സ്ഥിതിഗതികൾ ആരാഞ്ഞു എന്നാൽ അയാളെ കൗതുകത്തേക്കാൾ അങ്കലാപ്പിലാകുന്ന സാഹചര്യം ആയിരുന്നു കണ്ടത്..


 പരസ്പരം മനസ്സിലാക്കുവാൻ കഴിയാത്ത നാല്പതിൽ അധികം ഭാഷകൾ സംസാരിക്കുന്ന ഒരു യഹൂദ സമുദായാണ് യരുശലേമിലും അതിനു ചുറ്റുമുള്ള സ്ഥലങ്ങളിലും ഉള്ളതെന്ന സത്യം അയാൾ മനസ്സിലാക്കി💯


ഒരു  പൊതുഭാഷ ഇല്ലാത്ത ജനങ്ങൾക്ക്  ഒരു ഇസ്രായേൽ രാഷ്ട്രനിർമ്മാണത്തിനായുള്ള നീക്കം വെറും സമയനഷ്ടം ആയിരിക്കും എന്നയാൾ കണക്കുകൂട്ടി... ആ ചെറുപ്പക്കാരൻ യരുശലേമിലേക്കു മാറിത്താമസിച്ചു. എബ്രായ ഭാഷയുടെ പ്രചരണത്തിനുവേണ്ടി ഒരു പത്രത്തിന്റെപത്രാധിപരായി ജോലി ചെയ്യാൻ തുടങ്ങി...


അതേ സമയം റഷ്യയിലും പോളണ്ടിലും യഹൂദ പീഢനം വർദ്ധിച്ചിരുന്ന പ്രവർത്തകർ ആയിരക്കണക്കിനു യഹൂദരെ ഇവിടെനിന്നും പലസ്തീനിലേക്കു കൊണ്ടുവരുന്ന ഉദ്യമത്തിൽ കൂടുതൽ ഏർപ്പെട്ടു...


20-ാം നുറ്റാണ്ടിന്റെ ആരംഭത്തിൽ 40,000 ജൂദവംശജർ പാലസ്തീനിൽ എത്തിച്ചേർന്നു എന്നാണ് പറയുന്നത്📌


ഈ സമയത്തു തുർക്കി സാമാജ്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ പലസ്തീനിലെ സ്ഥിതിഗതികളിൽ അവർ അധികം ശ്രദ്ധ പതിപ്പിച്ചിരുന്നില്ല...

വരുന്നവർ പലരും അധികാരികൾക്കു പണം കൊടുത്ത് പലസ്തീനിൽ പ്രവേശിക്കുകയും ചെയ്തു...

പലരും കൃഷിയിടങ്ങൾ സ്ഥാപിക്കാൻ തുടങ്ങി📌


സയണിസ്റ്റ്കളുടെ പലസ്തീനിലെ ഒരു ബ്രാഞ്ചായി 1908ൽ "പാലസ്തീൻ യഹൂദ ഏജൻസി " എന്ന പേരിൽ ഒരു സംഘടന വന്നു...


3വർഷങ്ങൾക്ക് ശേഷം 6% ആയി ജൂതജനസംഖ്യ വർധിച്ചു. അടുത്ത 3 വർഷത്തിന് ശേഷം ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു💥


അപ്പോഴാണ് ബ്രിട്ടനിൽ നിന്നും പാലസ്തീൻ ഇളക്കി മറിച്ച പ്രഖ്യാപനം വരുന്നത് ബ്രിട്ടിഷ് വിദേശകാര്യമന്ത്രിയായിരുന്ന ആർതർ ബാൽഫോറിന്റ

ലോകപ്രസിദ്ധമായ "ബാൽഫോർ പ്രഖ്യാപനം"🔰


"യഹൂദജനത്തിനു പലസ്തീനിൽ സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനെ ബ്രിട്ടീഷ് ഗവൺമെന്റ് അനുകൂലമായി കാണുന്നു..ആയതിനാൽ പലസ്തീനിൽ ഇപ്പോൾ താമസിക്കുന്ന ജാതിക്കാരുടെ പൗരാവകാശങ്ങൾക്കും, മതസ്വാതന്ത്ര്യത്തിനും ഹാനിവരാത്ത വ്യവസ്ഥയിൽ ഈ ലക്ഷ്യം സഫലമാക്കുവാൻ ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിക്കുന്നതായിരിക്കും."🎯


ലോകമഹായുദ്ധത്തിൽ ബ്രിട്ടണ്  പലസ്തീനിലെയും യൂറോപ്പിലെയും യഹൂദരുടെ സഹായം നേടുന്നതിനും വേണ്ടിയാണ് മാത്രമായിരുന്നില്ല ഇത്


യുദ്ധ സമയത്തു ബ്രിട്ടണ് ഷെല്ലിന്റെ  ക്ഷാമം അനുഭവപ്പെട്ടപ്പോൾ  ഷെൽ നിർമ്മണത്തിനുള്ള അസറ്റോൺ   എന്ന രാസവസ്തു വൻതോതിൽ നിർമ്മിച്ച് കൊടുത്ത ചെയിം വെയ്തസമാൻ എന്ന യഹൂദ ശാസ്ത്രജ്ഞൻ ബ്രിട്ടനു ചെയ്ത സേവനത്തിനുള്ള പ്രതിഫലം കൂടിയായിരുന്നു ഈ പ്രഖ്യാപനം📌


ഇത് അറബികൾക്കിടയിൽ വലിയ പരിഭ്രാന്തി  വളർത്തി...


1920 ഏപ്രിൽ നാലിലെ ഒരു പ്രഭാതം, അറബികളുടെ Nabi Musa എന്ന ഉത്സവത്തോട്  അനുബന്ധിച്ച് 60,000 പരം അറബികൾ പഴയ ജറുസലേമിൽ ഒത്തുകൂടി📌


ഈ അവസരത്തിൽ പാലസ്തീനിൽ ജൂതർ നടത്തുന്ന കടന്നുകയറ്റത്തെ എതിർക്കുവാൻ ആഹ്വാനം ചെയ്തു...


അടുത്ത മൂന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ  160-ൽ പരം ജൂതന്മാർ ആക്രമിക്കപെട്ടു.


 ജൂതന്മാർ കല്ലുകൾ കൊണ്ടും, ചൂടുവെള്ളം ഉപയോഗിച്ചു ആക്രമണങ്ങളെ പ്രതിരോധിച്ചു. എല്ലാം അവസാനിക്കുബോൾ അഞ്ച് ജൂതന്മാരും നാല് അറബികളും മരണപ്പെട്ടുഎന്നു പറയുന്നു..ഇരു വിഭാഗങ്ങളിലായി നൂറുകണക്കിനു അളുകൾക്ക്  പരിക്കുകളേറ്റു...


ഈ സംഭവത്തെ തുടർന്ന്   ചെറുത്തുനിൽപ്പിനും, സുരക്ഷക്കുമായി ഒരു പ്രതിരോധനിരയുടെ ആവിശ്യകത ജൂതർക്ക് ബോധ്യമായി,അങ്ങനെ 1921 മാർച്ചിൽ ‌"ഹാഗ്നാഗ് എന്ന ഒരു പ്രതിരോധസേനക് ജൂതന്മാർ രൂപംനൽകി📌


രാജ്യത്തിന്റെ പല ഭാഗങ്ങളിലായുള്ള  ജൂത സെറ്റിൽമെന്റുകളുടെയും കൃഷിയിടങ്ങളുടെയും സുരക്ഷയായിരുന്നു ഹാഗ്നാഗിന്റെ പ്രധാന ഉത്തരവാദിത്വം💯


അതൊരു ജനനം  ആയിരുന്നു...സമാധാനം നഷ്ട്ടമാകുന്ന ഒരു മണ്ണിന്റെ ജനനം🏴


Nb:-ഈ ഡേവിഡ് ഗ്രീനാണ് പിന്നീട് 1948-ൽ ഒരു ഇസ്രായേൽ രാഷ്ട്രം ലോകത്തിന്റെ മുമ്പിൽ  പ്രഖ്യാപനം ചെയ്ത പ്രധാനമന്ത്രി ഡേവിഡ് ബൻഗുറിയൻ🎯



ഹൊബ്രോൺ (Hebron) കൂട്ടക്കൊലയും

പീൽ കമ്മീഷനും🔰

_____________________________


1920മുതൽ പിന്നീട് അറബ് ജൂത സംഘർഷങ്ങൾ ആയിരുന്നു അവിടെ രാപ്പകൽ ഉയർന്നു വന്നിരുന്നത്.


ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ജർമ്മനി പരാജയപ്പെട്ടപ്പോൾ ഒപ്പം അവരെ പിന്തുണച്ച ഒട്ടോമൻ തുർക്കിയും വീണു അതിന്റെ തെക്കുഭാഗം "സൈക്സ്-പികോട്ട് "ധാരണപ്രകാരം ഫ്രാൻസിനും ബ്രിട്ടണും വീതിച്ച്കിട്ടി📌


അന്ന് ബ്രിട്ടണ് വീതിച്ച്കിട്ടിയ പാലസ്തീൻ രാജ്യം ജോർദാനും വെസ്റ്റ് ബാങ്കും ഇസ്രായേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു.  


ലെബനോനും സിറിയയും ഫ്രാൻസിന് പോയി. അങ്ങനെ ബ്രിട്ടീഷ് സൈന്യം പാലസ്തീനിൽകടന്ന് തുർക്കികളിൽനിന്ന് 

ഭരണമെറ്റെടുത്തു. ഇത് സയണിസത്തിന്റെ വളർച്ച കൂട്ടി📌


ഈ അനുകൂല സാഹചര്യത്തിൽ  1920-കളിലും 30-കളിലും പോളണ്ടിലും നാസി ജർമ്മനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ‌പീഡിപ്പിക്കപ്പെട്ട യഹുദൻമാരുടെ പാലസ്തീനിലെക്കുള്ള കുടിയേറ്റം അദ്ഭുതപൂർവ്വമായി കൂടി💯


1921ജാഫ തുറമുഖം⏳


ജൂതകമ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിക്കപ്പെട്ടു . പ്രസ്തുത റാലിക്ക്‌ നേരെ ഒരു കൂട്ടം പാലസ്തീൻ ദേശിയവാദികൾ ആക്രമണം അഴിച്ചുവിട്ടു .


ജൂതകുടിയേറ്റത്തിന് സഹായങ്ങൾ ചെയ്തുകൊടുക്കുന്ന ജാഫയിലെ ജൂതകാര്യാലയം അക്രമികൾ തകർത്തു.


 47-ൽപരം ജൂതന്മാരും അറബികളും ഈ പ്രക്ഷോഭത്തിൽ  മരണപ്പെട്ടു. ഇരു വിഭാഗത്തിപ്പെട്ട  200ലധികംപേർക്ക്  പരിക്കേക്കുകയും ചെയ്തു...


അതിനിടയിൽ പലതും അവിടെ ഉയർന്നു..

അതിൽ ഒന്നായിരുന്നു 1925-ൽ അവർ യരുശലേമിൽ ഹീബ്രു സർവകലാശാല സ്ഥാപിക്കപെട്ടത്‌..


കാലങ്ങൾ കടന്നു പോയി🔰


1929 സ്ഥലം "ടെംമ്പിൾ മൗണ്ട് "ഇരു വിഭാഗവും ഒരുപോലെ ബഹുമാനിക്കുന്ന സ്ഥലം..


റോമാക്കാരുടെ ആക്രമണത്തിൽ  പൂർണ്ണമായും തകർക്കപ്പെട്ട രണ്ടാമത്തെ പള്ളിയുടെ ഒരു ഭാഗമാണ്

ജൂതന്മാർ വിശുദ്ധമായി കരുതിപ്പോരുന്നവയിൽ  അതിപുരാതനമായ  ഒന്നായ Western wall

അഥവാ വിലാപത്തിന്റെ മതിൽ📌


 ഇതിന്റെ സമീപത്ത് തന്നെയാണ് അറബികൾ ഏറ്റവും പരിശുദ്ധമായി  കരുതുന്ന പള്ളിയായ അൽ-അക്സാ മോസ്ക്ക്📌

ഇവ രണ്ടും ഉള്ള സ്ഥലമാണ് ടെംമ്പിൾ മൗണ്ട് ഇത്  അറബികളുടെ നിയന്ത്രണത്തിൻ കീഴിലാണ് ഉള്ളത്. 


യെരുശലേമിലെ 'വിലാപത്തിന്റെ മതിലി'നടുത്ത് വിശുദ്ധദിനമായ യോം കിപ്പൂറിന്റെ ദിവസം പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ജൂതര്‍ ആൺ‍-പെൺ വേർതിരിവിനായി കെട്ടിയുയര്‍ത്തിയ ഒരു മറ നിയമമനുസരിച്ച് അവിടെപാടില്ല എന്നാരോപണം വന്നു .


അന്നത്തെ യെരുശലേമിലെ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ എഡ്വേഡ് റോഷിനു മുന്നില്‍ തര്‍ക്കമെത്തി ബ്രിട്ടീഷ് അധികാരികള്‍ ആ മറ മാറ്റാനാവശ്യപ്പെട്ടെങ്കിലും വിലാപത്തിന്റെ മതിലിൽ അവകാശം ഉന്നയിച്ചു കൊണ്ട് നൂറിൽപരം ജൂതന്മാർ പ്രസ്തുത സ്ഥലത്തേക്ക്  ഒരു മാർച്ച് സംഘടിപ്പിച്ചതും ഒരുമിചായി....


 എന്നാൽ ഇത്  ജൂതന്മാർAl-Aqsa Mosque പിടിച്ചടക്കാൻ പോകുന്നു എന്ന രീതിയിൽ  രാജ്യത്തിനു ഉടനീളം കാട്ടുതീപോലെ പടർന്നുപിടിച്ചു💥


തുടർന്നു നടന്ന ലഹളയിൽ പ്രശ്നത്തിന് കാരണമായ മറ  നശിപ്പിക്കപ്പെട്ടു. ഈ സംഭവത്തിൽ മൂന്ന് ജൂതന്മാരും മൂന്ന് അറബികളും മരണപ്പെട്ടു🏴


ഈ സംഭവം  മൂലം "ജൂതന്മാർ അറബികളെ മുഴുവൻ കൊന്നുതള്ളുന്നു" എന്ന രീതിയിലുള്ള വാർത്ത രാജ്യമെങ്ങും പടരുവാൻ കാരണമായി...


24-ാം തീയതി ശനിയാഴ്ച എന്ന യഹൂദരുടെ സാബത്ത് ദിവസം

രാവിലെ  അറബികളും ജൂതന്മാരും വളരെക്കാലമായി സമാധാനത്തോടെ ജീവിച്ചിരുന്ന ഹൊബ്രോൺ (Hebron) എന്ന‌‌ പട്ടണം അറബികളായ ഒരു കൂട്ടം കലാപകാരികൾ കൈയടക്കുകയും ജൂതന്മാർ അദിവസിച്ചിരുന്ന വീടുകളും, സിനഗോകുകളും അക്രമികൾ തകർക്കുകയും ധാരാളം പുസ്തകങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു📌


 തുടർന്നു നടന്ന തെരുവ് യുദ്ധങ്ങളിലും കൂട്ടക്കൊലയിലുമായി 133 ജൂതന്മാരും 110 അറബികളും കൊല്ലപ്പെട്ടു.


പരിക്കേറ്റവർ ഇതിലും ഇരട്ടിയായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങൾക്ക് ഒടുവിൽ ‍ കുറ്റവാളികളെ തടവിനും തൂക്കു ശിക്ഷയ്ക്കും നഷ്ടപരിഹാരങ്ങള്‍ പിഴയായി ചുമത്തി ഈടാക്കി നല്‍കുകയുമുണ്ടായി, എങ്കിലും ഇരുവശത്തും അക്രമങ്ങള്‍ക്കുള്ള കോപ്പുകൂട്ടലിന് ഇതൊരു തുടക്കമായി...


1930 - ആയപ്പോഴേക്കും  പാലസ്തീനിൽ വിവിധ പദ്ധതികൾക്കും നിർമ്മാണ ‌ പ്രവർത്തനങ്ങൾക്കുമായി യഹൂദ ഏജൻസി എട്ടുകോടി ബ്രിട്ടീഷ് പവൻ (ഏകദേശം 120 കോടി രൂപ) നിക്ഷേപിക്കുകയുണ്ടായി. 


 1930-കളിൽ കുടിയേറിപ്പാർത്ത യഹൂദരിൽ അധികപങ്കും നഗരജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നത്. മെഡിറ്ററേനിയൻ കടൽത്തീരത്ത്

"ടെൽ അവീവ് "എന്ന അത്യാധുനിക നഗരം അവർ പടുത്തുയർത്തി


1917-ൽ വെറും 1000 പേർ മാത്രം പാർത്തിരുന്ന ഈ പട്ടണം 1947-ൽ പശ്ചിമേഷ്യയിലെ ജന നിബിഡമായ ഒന്നാംകിട നഗരമായി (ഇത് വരാൻ പോകുന്ന പോസ്റ്റിൽ)🎯


പഴയ യരുശലേമിനപ്പുറത്തുള്ള ഒരുപുതിയ പട്ടണം അവർ പടുത്തുയർത്തി. പുതിയ യരുശലേം എന്നറിയപ്പെടുന്ന ഈ നഗരം പഴയ യരുശലേമിനേക്കാൾ ഏഴ് ഇരട്ടി വലിപ്പമുള്ളതാണ്.

 മെഡിറ്ററേനിയ ഹാസ്തഫാ തുറമുഖം വികസിപ്പിച്ചു.


 പലസ്തീന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടുകൃഷി സങ്കേതങ്ങൾ സ്ഥാപിച്ചു. സ്വന്തമായി പലസ്തീന്റെ മണ്ണിൽ ഒരു സർക്കാർ ഇല്ലാതിരുന്ന ബ്രിട്ടീഷ് ഭരണകാലത്താണ് സീയോനിസക്കാർ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്....


1931-ൽ ഹാഗ്നാഗിൽനിന്ന് പിന്മാറിയ ചില തീവ്ര സയണിസ്റ്റുകൾ  Jabotinsky യുടെ നേതൃത്വത്തിൽ Irgunഎന്ന സായുധ സംഘടനക്ക് രൂപംനല്കി💯


"എല്ലാ ജൂന്മാർക്കും പാലസ്തീനിൽ അവകാശമുണ്ട് , അറബികളുടെ ആക്രമണങ്ങൾക്ക് തക്കതായ തിരിച്ചടികൾ അപ്പപ്പോൾ കൊടുത്തുകെണ്ടു മാത്രമേ ജൂതവംശത്തിന് പാലസ്തീനിൽ നിലനില്ക്കാൻ കഴിയു. പോരാട്ടങ്ങളിലൂടെ ജൂതൻ അവനവകാശപ്പെട്ട മണ്ണ് പാലസ്തീനിൽ നേടിയെടുക്കും "


 എന്നിങ്ങനെയുള്ള തീവ്ര നിലപാടുകളിൽ ഊന്നിയായിരുന്നു ഇർഗുൻ  പോരാളികളുടെ പ്രവർത്തനം📌


1936 മെയ് മാസം ഹാജ് അൽ-അമീൻ ഹുസൈനിന്റെ നേതൃത്വത്തിൽ അറബ് ഉന്നത രാഷ്ട്രീയ സമിതി പാലസ്തീനില്‍ അനിശ്ചിതകാലത്തേക്ക്  പൊതുപണിമുടക്കുപ്രഖ്യാപിച്ചു കൂടെ അവർ ചില കാര്യങ്ങൾ കൂടി അവതരിപ്പിച്ചു..


ജൂതക്കുടിയേറ്റം തടയുക/ജൂതന്മാർ പാലസ്തീനിൽ ഭൂമി വാങ്ങിക്കുട്ടുന്നത് അവസാനിപ്പിക്കുക/ പാലസ്തീൻ പൗരന്മാർക്ക് ഭരണത്തിലുള്ള മുൻഗണന ഉറപ്പുവരുത്തുക എന്നിവയായിരുന്നു പ്രധാന ആവിശ്യങ്ങൾ📌


ബ്രിട്ടിഷുകാരെ ഉന്നംവെച്ചു ആക്രമണങ്ങൾഉണ്ടായി സായിപ്പിന്റെ വക തിരിച്ചു വെടിവെപ്പും..

സൗദി മുതല്‍ ലെബനോന്‍ വരെ ആയിടെ സ്ഥാപിക്കപ്പെട്ട എണ്ണ പൈപ്പുലൈനിനു നേരെയും പാലസ്തീനി സംഘങ്ങൾ‍ ബോംബാക്രമണം നടത്തുകയുണ്ടായി💥


കല്ലുകളേയും ഗ്രനേഡുകളെയും തടയാൻ ജൂതർ‌സഞ്ചരിച്ചിരുന്ന ബസുകളിൽ ഇരുമ്പഴികൾ പോലും വച്ചുപിടിപ്പിക്കേണ്ടിവന്നു. 


ആ ഇടയ്ക്ക് ജാഫാ തുറമുഖത്ത് ജൂതര്‍ രഹസ്യമായി പാലസ്തീനിലേയ്ക്ക് ആയുധം കടത്തിയത് പിടിയ്ക്കപ്പെട്ടത്  ഇടപെട്ട് തുറുമുഖം‌ അടപ്പിക്കാൻ കാരണം ആയി...


 ഇർഗുൻ എന്ന സയണിസ്റ്റ് തീവ്രവാദസംഘത്തിന്റെ ബോംബാക്രമണത്തില്‍ നൂറോളം പാലസ്തീനികള്‍ കൊല്ലപ്പെടുന്നതും തിരിച്ചടിയായി.


ജൂതര്‍ക്കുനേരെ കുഴിബോംബ് പ്രയോഗം നടന്നു. ഇരുപക്ഷവും അധോലോക സംഘങ്ങൾ വളർന്നു.


സംഘർഷങ്ങൾ തുടർക്കഥ ആയതോടുകൂടി അതേ കാലത് പാലസ്തീനിലെ പ്രശ്നപരിഹാരത്തിനായി ബ്രിട്ടൺ  "ലോർഡ് റോബർട്ട് പീൽ" എന്ന വിദഗ്ദ്ധന്റെ നേതൃത്വത്തിൽ ഒരു  അന്വേഷണ കമ്മീഷനെ നിയമിച്ചു🎯


പഠനം നടത്തിയ "പീൽ കമ്മീഷൻ "പലസ്തീനെ അറബികൾക്കും ജൂതന്മാർക്കുമായി വിഭജിച്ച് കൊടുക്കുവാൻ തീരുമാനമായി..


എന്നൽ ഇത് പാലസ്തീനികൾ ശക്തമായി എതിർത്തു.ഇപ്പോഴുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിഭജനതീരുമാനം ബ്രിട്ടൺ ഉപേക്ഷിച്ചു. 


തെരുവ് യുദ്ധങ്ങൾ തുടർക്കഥയായതോട് കൂടി കലപാകാരികളെ അമർച്ച ചെയ്യുന്നതിനായി ബ്രിട്ടൺ സൈന്യത്തോട് പലസ്തീനിലേക് പോകാൻ ഉത്തരവിട്ടു.


കലാപത്തിന്റെ പ്രധാന സൂത്രധാരൻ അൽ ഹുസൈൻ രഹസ്യമായി ഇറാക്കിലേക്ക് കടന്നു....1939വരെ സ്ഥിതി ഗതികൾ ഒന്നു അയഞ്ഞു📌


1939-ൽ ബ്രിട്ടൺ ഒരു ധവളപത്രം(White paper ) ഇറക്കി അടുത്ത അഞ്ച് വർഷത്തേക്ക്  പാലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിനും ജൂതന്മാർ ഭുമി വാങ്ങുന്നതിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസ്ഥയുണ്ടാക്കി...


ഒറ്റപ്പെട്ട സംഭവങ്ങൾ ആയി പ്രക്ഷോഭം അയഞ്ഞു,

എന്നാലത്തൊരു ത്രികോണയുദ്ധതിനുള്ള സന്നാഹം ആണെന് ബ്രിട്ടൻ അറിയാൻ 5വർഷം എടുത്തു💯

Click here 👇

Part - 2 | ഭാഗം - 2

https://malluarticles.blogspot.com/2021/05/malayalam-article-history-of-israel_13.html