One electron Universe - ഗൂയ്സ്സ് വരൂ നമ്മുക്ക് കുറച്ച് കിളി പറത്താം.....

ഗൂയ്സ്സ് വരൂ നമ്മുക്ക് കുറച്ച് കിളി പറത്താം.....

Quantum mechanicsലെ ഏറ്റവും strange ആയിട്ടുള്ള ഏറ്റവും വട്ട് പിടിപ്പിക്കുന്നതായൊരു തിയറി ആണ് One Electron Universe. പണ്ട് Carl Sagan പറഞ്ഞൊരു Quote ഉണ്ട് We're made of star stuff. അദ്ദേഹം ഇങ്ങനെ പറയാൻ കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീരം നിർമ്മിക്കപ്പെടാനാവശ്യമായ ഒരോ കുഞ്ഞ് ആറ്റങ്ങളും നിർമ്മിക്കപ്പെട്ടത് പണ്ട് പ്രപഞ്ചത്തിന്ടെ ഏതോ ഒരു കോണിൽ പൊട്ടിത്തെറിച്ച ഒരു നക്ഷത്രത്തിൽ നിന്നാണ്. ( ഈ ആറ്റങ്ങൾ നിർമ്മക്കപ്പെടുന്ന കാര്യങ്ങളെ പറ്റിയും മറ്റും ഞാൻ മുൻപ് മറ്റൊരു പോസ്റ്റിട്ടിരുന്നൂ ആവശ്യമുള്ളവർക്ക് ലിങ്ക് തരാം.) 

പ്രപഞ്ചത്തിലെ ഏതോ കോണിലെ നക്ഷത്രങ്ങളാണ് നമ്മുക്കോരോരുത്തർക്കും ജന്മം നൽകിയത്.

 എന്നാൽ ഇതൊന്നും അല്ലാതെ മറ്റൊരു തലത്തിൽ നാം ഒരോരുത്തരും Connected ആണോ.?  നമ്മളിൽ ഒരോരുത്തരും തമ്മിൽ എല്ലായിപ്പോഴും ഏതെങ്കിലും വിതേനെ പരസ്പരം അഞ്ജാതമായീ ഒരു connection സൃഷ്ടിക്കണുണ്ടോ.! 


American physicist ആയ John Archibald Wheelerനോട് ഇങ്ങനെ ചോദിച്ചാൽ പുള്ളി നമ്മുടെ Darkൽ പറയും പോലെ പറയും We are all connected എന്ന്. 

എന്തെന്നാൽ   Electron എന്ന Subatomic പാർട്ടിക്കിളിന് ഒരു പ്രത്യേകതയുണ്ട്. ഈ പ്രപഞ്ചത്തിലെ എത് ഇലട്രോൺസെടുത്ത് നോക്കിയാലും എല്ലാറ്റിനും Same Massഉും Same Chargeഉും ആയിരിക്കും. എന്താണിങ്ങനെ വരാൻ കാരണം എന്നത് പല ശാസ്ത്രഞ്ജരേയും കുഴപ്പിച്ചിരുന്നൂ. പക്ഷേ വർഷങ്ങളോളമുള്ള പരീക്ഷണങ്ങൾക്കൊടുവിൽ Wheelerന്ടെ conclusion എത്തിച്ചേർന്നത് ഇതിലേക്കായിരുന്നൂ..


പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളേയും നിർമ്മിച്ചിരിക്കുന്നത് ഒറ്റ Electron കൊണ്ടാണെന്ന്.

അതായത് എന്നേയും നിങ്ങളേയും നമ്മുക്ക് മുന്നിലുള്ളവയേയും പ്രപഞ്ചത്തിലെയെല്ലാ വസ്തുക്കളേയും നിർമ്മിച്ചിരിക്കുന്നത് ഒരു Single Electronനാലാണ്.

 ഇങ്ങനൊയൊരുത്തരം കേട്ടപാടെ പലരും കിളിപോവുകയും ഞെട്ടുകയും,ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് വാദിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല കാരണം Wheelerന്ടെ കണ്ടുപിടിത്തത്തെ മറികടാക്കാൻ പോന്നൊരണ്ണം ആർക്കും കണ്ടെത്താന്‍  കഴിഞ്ഞിരുന്നില്ല.


എന്നാലും ശിരിക്കും എങ്ങനെ വെറും ഒരു Electronന് ഇങ്ങനെയൊരേ സമയം എല്ലായിടത്തും എല്ലാരിലും എല്ലാറ്റിനും കാരണക്കാരനാകാൻ കഴിയും. 

കുറച്ച് ആഴത്തിലേക്കിറങ്ങി ചിന്തിച്ചാൽ വിശ്വസിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും ശരക്കും നമ്മുക്ക് മുന്നിലില്ല ഗൂയ്സ്സ്. കാരണം നമ്മുടെ റിയാലിറ്റിയുടെ പരിമിതിയെന്നത് വളരെ വളരെ ചെറുതാണ്. Length , width , hight കൂടാതെ linear ആയിങ്ങനെ endless ആയി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന Time (Space Time ).ഇത് നാലും ചേർന്നതാണ് നമ്മുടെ റിയാലിറ്റി. ഇതിൽ Space Time എന്നൊരവസ്ഥ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കില്ലെന്നത് നിങ്ങൾക്കറിയാന്ന കാര്യമാണല്ലോ.. അതാനാൽ മുന്നിലേക്കിങ്ങനെ ഒടികൊണ്ടിരിക്കുന്ന സമയം തന്നെ നമ്മുക്ക് ശരണം.

 ഈ മുന്നിലേക്കൊഴുകി കൊണ്ടിരിക്കുന്ന സമയത്തിനൊപ്പം സഞ്ചരിക്കാം എന്നല്ലാതേ  Backwards ആയി നമ്മുക്ക് Pastലേക്ക് സഞ്ചരിക്കാൻ പറ്റില്ലല്ലോ. 


എന്നാൽ നമ്മൾ മേൽ പറഞ്ഞ Electronന് ഇത് ബാധകമല്ല. ഒരേ ടൈമില്‍ മുന്നിലേക്കും അതോടൊപ്പം പിന്നിലേക്കും Electron സഞ്ചരിക്കുന്നുണ്ട്. Electron എന്നത് -ve ചാർജ് ആണല്ലോ പക്ഷേ  സമയത്തിന് പിന്നിലേക്ക് അതായത് പാസ്റ്റിലേക്ക് Electron സഞ്ചരിക്കുമ്പോൾ അതിന് -ve  ചാർജ് ബാധകമല്ല. അത് +ve ചാർജ് സ്വീകരിച്ച് Positron ആയി മാറും ( Positron എന്നത് Electron ന്ടെ നേർ വിപരീതമായ Antiparticle ആണ് )

Antimattersന്ടെ പ്രത്യേകയെന്തെന്നാൽ അവർക്ക് Time എന്നത് linearഅല്ല മറിച്ച് പിന്നിലേക്കാണ്. അവ പിന്നിലേക്കാണ് സഞ്ചരിക്കുന്നതും. 


സമയത്തിന് പിന്നിലേക്കോ എന്ന് ചിന്തിച്ച് തല പുകയ്ക്കേണ്ട ആവശ്യമൊന്നുമില്ല ഗൂയ്സ്സ്  നമ്മൾ നമ്മുടെ Realityൽ നിന്നുകൊണ്ട് പ്രപഞ്ചത്തെ നോക്കിക്കാണുന്ന രീതിയിലല്ല അവ ഒരിക്കലും പ്രവർത്തിക്കുന്നത്. നമ്മുടെ പരിമിതി ഇതായതിനാൽ നമ്മുക്ക് മുന്നിലേക്കല്ലതേ പിന്നിലേക്കൊന്നും സാധ്യമല്ലന്ന് മാത്രം. Higher dimensions മനസ്സിലാക്കാൻ കഴിയാത്ത പോലെ തന്നെ. 

മേൽ പറഞ്ഞ പോലേ ഒരേ സമയംSpace Timeലൂടെ തോന്നും വിധം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന Electron  Countless ടൈംസ് പല പല സ്റ്റേറ്റിൽ ഒരേ സമയം exist ചെയ്യുകയാണ് ചെയ്യുന്നത്..