Malayalam Article- Who is MEDUSA | ആരാണ് മെഡൂസ?

  ഉല്പത്തി മുതൽ ലോകത്തെ സ്വാധീനിച്ച ഗ്രീക്ക് സംസ്കാരത്തിലെ പുരാണങ്ങൾ ഒരു ഫെയറി ടൈൽ എന്ന പോലെ ലോകമെമ്പാടും പ്രിയപ്പെട്ടതാണ്. 

Malayalam Article- Who is MEDUSA | ആരാണ് മെഡൂസ

മൃദുദൈവങ്ങളായ ഫോർക്ക്‌സിന്റെയും ഡൈറ്റിസിന്റെയും പുത്രിയയി ജനിക്കുകയാണ് മെഡൂസ . 
ജന്മനാൽ ഉള്ള അവളുടെ മുഖചൈതന്യം കണ്ണിമ ചിമ്മാതെ നോക്കാൻ പ്രാപ്തമായവ ആയിരുന്നു. കാലക്രമേണ അവൾ വളരുന്നതോടൊപ്പം  സൗന്ദര്യവും പതിന്മടങ്ങായി വർധിച്ചു വന്നു. തന്റെ പുത്രിയുടെ മുഖശ്രീയെ മറ്റുള്ളവർ വാഴ്ത്തുന്നത് കേട്ട് ആ മാതാവും പിതാവും ഒരുപോലെ അഭിമാനത്തിന്റെ ഉന്നതങ്ങളിൽ എത്തി. 

അവളിൽ ആകൃഷ്ടരായ സകല യുവാക്കളെയും മോഹിപ്പിച്ചുകൊണ്ട് അവൾ തിരഞ്ഞെടുത്തത് ജ്ഞാനത്തിന്റെ ദേവതയായ അഥീനയുടെ പാദസേവയായിരുന്നു.  തന്റെ അനുയാധികളെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന അഥീനയുടെ കീഴിൽ മെഡൂസ സുരക്ഷിതയായിരുന്നു.
ആ ചിന്താഗതി മാറാൻ അഥീനക്ക് അധികകാലം വേണ്ടി വന്നില്ല.  തന്റെ ക്ഷേത്രത്തിലേക്ക് യുവാക്കളുടെ കുത്തൊഴുക്കായിരുന്നു മെഡൂസയുടെ വരവിനു ശേഷം. ഭക്തരാൽ താൻ സമ്പന്നയായി എന്ന് അഥീന സ്വയം നിനച്ചു. യഥാർത്ഥത്തിൽ യുവാക്കൾ എത്തുന്നത് ദേവതയായ തന്നെക്കാണാൻ അല്ല തന്റെ സേവകിയായ മേഡൂസയെ കാണാനാണ് എന്നറിയുന്നതോടെ അഥീനക്ക് മേഡൂസയോട് ഇഷ്ടക്കേടിനു തുടക്കമാകുന്നു.

അതിമനോഹരിയായ മെഡൂസയുള്ളപ്പോൾ എന്തിന് അഥീനയെ പ്രീതിപ്പെടുത്തണം എന്ന നിലപാടിലേക്ക് ഭക്തർ തിരിയുന്നതായി മനസ്സിലാക്കിയ അഥീനക്ക് സേവകിയോട് വെറുപ്പായി. തന്നെ അവഗണിച്ച് ഭക്തർ മെഡൂസക്കായി ക്ഷേത്രം പണിത് അവളെ ദേവതയായി വാഴ്ത്തുമോ എന്നുവരെ അധീന ഭയന്നു. 
എല്ലാത്തിനും കാരണം മെഡൂസയുടെ അതിരറ്റ സൗന്ദര്യമായതിനാൽ ഏത് വിധേനയും അതില്ലായ്മ ചെയ്യണമെന്ന് അഥീന കണക്കുകൂട്ടി. എന്നാൽ തെറ്റൊന്നും ചെയ്യാതെ തന്റെ കീഴിൽ നിൽക്കുന്ന കാലത്തോളം അവളെ ഒന്നും ചെയ്യാനാകില്ല. 
യാതൊന്നും അറിയാതെ മെഡൂസ അപ്പോഴും തന്റെ ദേവതയുടെ പാദങ്ങൾ സേവിച്ചുകൊണ്ടിരുന്നു.

ഇടിമിന്നലിന്റെയും മഴയുടെയും ദേവനായ സിയൂസിന്റെ ജേഷ്ഠനും സമുദ്രദേവനായ പൊസൈഡൻ മെഡൂസയെക്കുറിച്ച് അറിയുന്നത് യാധൃശ്ചികമായിട്ടായിരുന്നു. ആ ദേവൻ അവളെ കണ്ടമാത്രയിൽ അവളിൽ അനുരക്തനായി. 
അവളോട് നേരിട്ട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും തീർത്തും ബഹുമാനത്തോടെയും വിനീതമായും അത് നിരസിച്ചു. താൻ അഥീനയുടെ പാദസേവ ചെയ്യാൻ നിയോഗിക്കപ്പെട്ടവൾ ആണെന്നും തന്നെ വെറുതെ വിടണമെന്നും അവൾ പോസൈഡനോട് അപേക്ഷിച്ചു.

അവളുടെ സമ്മതത്തോടെ അവളെ കിട്ടില്ലെന്ന് ഉറപ്പായതോടെ  പോസൈഡനിൽ കാമാർത്ഥി ഉണർന്നു. മെഡൂസയെ ബലാൽക്കാരമായി കീഴ്‌പ്പെടുത്തി അഥീനയുടെ വിഗ്രഹത്തിന്റെ മുന്നിലിട്ട് ബലാൽസംഗം  ചെയ്തു, ശേഷം അവളെ ഉപേക്ഷിച്ചു പോയി. കണ്ണീരും വിലാപവുമായി മെഡൂസ ജീവിതത്തിന്റെ പ്രതീക്ഷകൾ നശിക്കുന്നതായി മുന്നിൽ കണ്ടു. 
തക്കം പാർത്തിരുന്ന അഥീന തൽക്ഷണം തന്നെ മെഡൂസക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു !! 
കന്യകാത്വം നഷ്ടപ്പെട്ട മെഡൂസ തന്റെ പാദസേവ ചെയ്യാൻ യോഗ്യ അല്ലെന്നും പ്രഖ്യാപിക്കുകയും, കുറ്റം മുഴുവൻ അവളുടെ മേൽ മാത്രം പഴിചാരുകയും ചെയ്തു. പോസൈഡന്റെ വശം അഥീന നോക്കിയില്ല എന്നു മാത്രമല്ല അതിലെല്ലാം ഉപരി മെഡൂസയെ വിരൂപയാക്കും  വിധം ശപിക്കുകയും ചെയ്തു.

അങ്ങനെ അതി സുന്ദരിയായിരുന്ന മെഡൂസ മനുഷ്യസ്ത്രീ പോലുമല്ലാതെ ഒരു ഭീകര സത്വമായി മാറി. തലയിൽ നിറയെ നാഗങ്ങളും അതേപോലെ ഉടലുമുള്ള ഒരു രാക്ഷസജന്മം !!

മെഡൂസയെ കൊല്ലുന്നവർക്ക് ഉപഹാരങ്ങൾ പ്രഖ്യാപിച്ച അഥീനക്കായി പലരും അണിനിരന്നു. തന്നെക്കാണാൻ മുൻപ് ക്ഷേത്രത്തിൽ വന്നിരുന്ന യുവാക്കൾ ഇന്ന് തന്നെ വധിക്കാൻ തുണിഞ്ഞിരിക്കുന്നു. ആർക്കും അവസരം കൊടുക്കാതെ അവളും തിരിച്ചടിച്ചുനിന്നു. ഒടുവിൽ വിരൂപയായ അവൾ മനസ്സിലാക്കി മരണത്തെക്കാൾ വലിയ മോചനം തനിക്കില്ലെന്ന് ..

അങ്ങനെ പർസ്യൂസ് എന്ന  ധീരനായ യുവാവിനാൽ അവൾ മരണം വരിച്ചു. പുണ്യമായ ആ ആത്മാവിൽ നിന്നും പെഗാസസ് എന്ന പറക്കും കുതിരയും ക്രിസയോർ എന്ന യോദ്ധാവും ഉടലെടുത്തു !! 
ഭൂതകാല സുന്ദരിയും പിൽക്കാല സത്വവുമായി മാറിയ മെഡൂസ തന്റെ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരുന്നത് വധത്തിലൂടെയാണെങ്കിലും തനിക്ക് അർഹിച്ച മോചനം നൽകിയ പർസ്യൂസിനോട് തന്നെയാകുമെന്ന് തീർച്ച !! 💔
.
#Alexi .