MALAYALAM ARTICLE- THE MAURYAN EMPIRE AND ASHOKA| അശോക ചക്രവർത്തിയുടെ ചരിത്രം

അശോക ചക്രവർത്തി 👑
MALAYALAM ARTICLE- THE MAURYAN EMPIRE AND ASHOKA


"  ഇന്ത്യയിലെ രാജാക്കന്മാരെ ആകാശഗോളങ്ങളായി കണക്കാക്കിയാൽ അതിലെ സൂര്യനാണ് അശോകൻ " 
മഗധ കീഴടക്കി ചന്ദ്രഗുപ്തൻ മൗര്യവംശം സ്ഥാപിക്കുമ്പോൾ ഒരു ശ്രേഷ്ഠ രാജാ പദവി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാജ്യത്തു കാര്യമായ കോളിളക്കം സൃഷ്ടിക്കാതെ ചന്ദ്രഗുപ്തൻ ജീവിതത്തിന്റെ പടിയിറങ്ങുമ്പോൾ രാജാവായി അവരോധിക്കപ്പെട്ടത്, പുത്രനായ ബിന്ദുസാരൻ !!

12 ഭാര്യമാരും അതിൽ നൂറിൽ പരം കുട്ടികളുമുണ്ടായിരുന്ന ബിന്ദുസാരൻ മനസ്സാലെയും പ്രവർത്തിയാലെയും ആഭാസനായിരുന്നു. തന്റെ പദവി കൊണ്ട് അയൽ രാജ്യത്തെ രാജകുമാരുമാരെയും, കണ്ണിൽ കണ്ട സുന്ദരിമാരായ സാധാരണ സ്ത്രീകളെയും പത്നിമാർ
ആക്കി.

അത്തരത്തിൽ ഒരു സാധാരണ സ്ത്രീയിൽ ബിന്ദുസാരന്റെ പുത്രനായി അശോകൻ ജനിക്കുന്നത് ബിസി200 ലാണ്. മറ്റുമക്കളുമായി ഒത്തു നോക്കിയതിൽ തൊലിവെളുപ്പ് അശോകന് കുറഞ്ഞതിൽ അവനോട് പിതാവിന് ഇഷ്ടക്കേടുണ്ടാക്കി. ആയോധനകലയിലും വിദ്യാസമർഥ്യത്തിലും കാണിച്ച നൈപുണതയും അശോകനെ ബിന്ദുസരന് പ്രിയപ്പെട്ടവൻ ആക്കാൻ കഴിഞ്ഞില്ല.

അധികം വൈകാതെ അധികാര വ്യാമോഹിയായ രാജാവ്, തന്റെ മക്കൾ തന്നെ വധിച്ച് അധികാരം കയ്യാളുമോ എന്നു ഭയന്നു. അയാൾ തന്റെ മക്കളെ ഓരോരുത്തരെയായി ഓരോ നാട്ടുരാജ്യത്തെ ഗവര്ണര്മാരായി വിന്യസിച്ചു. അശോകനെ ഏറെ അകലെ ഉള്ള ഒരു നാടിന്റെയും. 
അദ്ദേഹം ആ ജോലി ഏറെക്കാലം ചെയ്തു. തുടർന്ന് ഒരു ഗ്രാമീണ യുവതിയിൽ  അനുരക്തനായി അവളെ വിവാഹം കഴിച്ചു.
അധികകാലം കഴിയും മുൻപേ രാജാവ് രോഗശയ്യയിലായി. അപ്പോഴേക്കും അധികാരത്തെപറ്റി അറക്കുള്ളിൽ തർക്കം കയ്യാളിയിരുന്നു. തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് ബിന്ദുസാരൻ മടങ്ങുമ്പോൾ തന്റെ മൂത്തപുത്രനെ രാജാവാക്കി. എതിർപ്പുകൾ അതിരൂക്ഷമായി. ഏറെ അകലത്തായതിനാൽ അശോകൻ ഒന്നും അറിഞ്ഞതുമില്ല. കൊട്ടാരം മന്ത്രിയുടെ സന്ദേശവാഹകനായ വെള്ളരിപ്രാവ് അശോകനെ തേടി പോയതോടെ മൗര്യസാമ്രാജ്യത്തിന്റെ വഴിത്തിരിവായി.

രാജകുമാരണ്മാരിൽ ആർക്ക് അധികാരം എന്നതിൽ ഉപരി, അശോകനത് കിട്ടരുത് എന്ന് നിനച്ചു അവർ ഒന്നായി അവനെതിരെ അണിനിരന്നു !! 
തന്റെ അയോധനകലയുടെ മിടുക്ക് തെളിയിക്കാൻ അവന് കൈവന്ന അവസരം മുതലെടുക്കുക തന്നെ ചെയ്തു. മുഴുവൻ സഹോദരങ്ങളെയും വധിച്ച് അശോകൻ അധികാരത്തിലേക്ക് 🔥

മൗര്യസാമ്രാജ്യത്തിന്റെ സുവർണ്ണകാലത്തിന് അവിടെ തുടക്കമായി. രക്തം വീഴ്ത്തിയും അനുനയനത്തിലൂടെയും  അശോകൻ തന്റെ സാമ്രാജ്യത്തിന്റെ അതിർത്തികൾ വര്ധിപ്പിച്ചു. ഇന്ത്യ മുക്കാലും അശോകന്റെ കാൽച്ചുവട്ടിൽ !! കേരളവും തമിഴ്‌നാടും ഭരിച്ചിരുന്ന ചേരചോളരാജാക്കന്മാർ അന്ന് അശോകന്റെ വേണ്ടപ്പെട്ടവർ ആയത്കൊണ്ട്  ആക്രമണത്തിൽ നിന്നും അശോകൻ പിന്മാറി.

അതിരറ്റ സാമ്രാജ്യത്തിന്റെ അധിപനയിട്ടും തനിക്ക് ഒരു കടമ്പയായി അവശേഷിച്ചത് #കലിംഗ ദേശം മാത്രം. അവർ അശോകന്റെ അനുനയനത്തിൽ വീണില്ല എന്നു മാത്രമല്ല ഒരിക്കലും കീഴങ്ങുകയുമില്ല എന്നും ഉച്ചരിച്ചു. 
അധികം വൈകാതെ കലിംഗയുമായി അശോകൻറെ യുദ്ധപ്രഖ്യാപനം.ആയിരക്കണക്കിന്‌ പടയാളികൾ രക്തത്തിൽ കുരുതി നടത്തി. മൗര്യന്മാർ ചെയ്ത ഏറ്റവും ദൈർക്യമേറിയ യുദ്ധമായിരുന്നു മാസങ്ങളോളം നീണ്ടുനിന്ന അത്. കലിംഗയുടെ പടയാളികൾ വീണപ്പോൾ നാട്ടുകാർ തന്നെ പടയാളികളായി. അതിശക്തമായ അശോകന്റെ പടയോട് ഏറെ നേരം പിടിച്ചു നിൽക്കാൻ കഴിയാതെ, കലിംഗ ആ മഹാരഥന് മുന്നിൽ കീഴടങ്ങി.

ആഹ്ലാദ പ്രകടനത്തിന് യുദ്ധഭൂമിയിലെത്തിയ അശോകന് അതിനു കഴിഞ്ഞില്ല. ചോരക്കളമായ യുദ്ധഭൂമിയിൽ മരിച്ചു മരവിച്ചു കിടന്നിരുന്ന നിരപരാധികളായ നാട്ടുകാരുടെ കാഴ്ച്ച. അശോകനിൽ അകമഴിഞ്ഞ ദുഃഖമുണ്ടാക്കി. ആഴത്തിൽ ചിന്തിച്ചപ്പോൾ ആ ഭീകരവും ദയനീയവുമായ കാഴ്ച അദ്ദേഹത്തെ തളർത്തി. 
അവിടെ വച്ച് പ്രതിജ്ഞ കൊള്ളുകയാണ് ' താൻ ഇനിയൊരു യുദ്ധത്തിൽ ഏർപ്പെടുകയില്ല എന്നത് !!

അദ്ദേഹം ബുദ്ധമതം സമാധാന പാതയിലേക്ക് നീങ്ങി. രാജ്യസേവനത്തിലും സമാധാന പ്രവർത്തനങ്ങളിൽ മുഴുകകയും ചെയ്തു. തീർത്തും ലളിതമായ ജീവിതം നയിച്ച അദ്ദേഹം മറ്റുരാജാക്കന്മാരിൽ നിന്നും നിന്നും വിഭിന്നനായി. ലോകത്തിലേക്ക് ബുദ്ധമതം വ്യാപിപ്പിക്കുനയും തന്റെ സത്പ്രവർത്ഥികളാൽ അദ്ദേഹം അറിയപ്പെടും ചെയ്‌തു. ഇന്ത്യൻ എന്ന സാമ്രാജ്യത്തിന്റെ തനതായ സംസ്കാരവും തനിമയും ലോകത്തിനു മുന്നിൽ തുറന്നു കാട്ടി !!

അശോകന് ശേഷം ,അത്രയും കാര്യക്ഷമനായ ഒരു രാജാവ് പിന്നീട് ഉണ്ടായില്ല. അതിന്റെ പ്രതീകമായി, അശോകസ്തംഭം നമ്മുടെ ദേശീയ ചിഹ്നമായും അശോകചക്രം നമ്മുടെ ദേശീയ പാതകയിലും നിലകൊള്ളുന്നു. 

©Alexi .