Malayalam Article - RAFAEL VS SU-30 MKI|Comparison between RAFAEL AND SU-30 MKI

🔵💥RAFAEL VS SU-30 MKI💥🔵

▪️ഇതിൽ ഏതാണ് മികച്ചത് എന്ന കമ്പയർ അല്ല, രണ്ടു fighter കളുടെ സവിശേഷതകൾ തമ്മിൽ ഒന്ന് താരതമ്യം ചെയുന്നു എന്ന് മാത്രം▪️

MALAYALAM ATRICLE - RAFAEL VS SU-30 MKI|ARTICLE ABOUT RAFAEL AND SU-30 MKI


ഇന്ത്യൻ വ്യോമസേനയ്‌ക്കായി (IAF) Sukhoi design   ബ്യൂറോയും , Hindustan aeronautical limited  (HAL) സംയുക്തമായി വികസിപ്പിച്ച multirole combat യുദ്ധവിമാനമാണ് സുഖോയ് Su -30 Mki aka flanker.
(റഷ്യൻ su30 യിൽ നിന്നു ഇന്ത്യക്ക് വേണ്ടി പ്രത്യേക മാറ്റങ്ങൾ വരുത്തിയ വേർഷൻ ) ഇന്ത്യൻ എയർ ഫോഴ്‌സിന്റെ നട്ടെല്ലാണ് Su-30mki,  ആകെ മൊത്തം 260 എണ്ണം സെർവിസിൽ ഉണ്ട്, ( ഇനിയും ഡെലിവറി കിട്ടാൻ ഉണ്ട്)
റഷ്യയുടെ Su-35 നു സമാനമായ 4++ മാറ്റങ്ങൾ ഇനന്ത്യ ഇതിനോടകം ഇവയിൽ ചേർത്തിട്ടുണ്ട്. Mki  ഒരു twin engine, twin seat,  heavy all weather, intercepter, trainer, bomber ആയും ഉപയോഗിക്കാവുന്ന  multirole fight jet ആണ്, ഇതിനു air to air refuelling,  ഭാവിയിൽ വേണമെങ്കിൽ നേവൽ വേർഷൻ ആക്കാൻ കഴിയും എന്നും പറയപ്പെടുന്നു.

Standard Su -30 യുദ്ധവിമാനത്തെ അടിസ്ഥാനമാക്കി, സു -30 MKI ൽ  ത്രസ്റ്റ് വെക്റ്ററിംഗ് നിയന്ത്രണവും
( വിമാനത്തിന്റ  കോണീയ വേഗത നിയന്ത്രിക്കുന്നതിന്  എഞ്ചിൻ  നിന്നുള്ള ത്രസ്റ്റിന്റെ ദിശ കൈകാര്യം ചെയ്യാനുള്ള കഴിവ്.)
കാനാർഡുകളും(aerodynamical balance )  അടങ്ങിയിരിക്കുന്നു.

DASSAULT RAFAEL -  ഒരു   Air defense / Air superiority , anti-access / Area denial , reconnaissance , close air support , air to ground കൃത്യമായ സ്ട്രൈക്ക് / ഇന്റർഡിക്ഷൻ, കപ്പൽ വിരുദ്ധ ആക്രമണങ്ങൾ, ന്യൂക്ലിയർ പ്രതിരോധം, Air to Air  ഇന്ധനം നിറയ്ക്കൽ( buddy refueling ) എന്നിവ അടങ്ങിയ omnirole fighter കാറ്റഗറി ഉള്ളതാണ്.

ഫ്രഞ്ച് വ്യോമസേന, നാവികസേനാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ survivability  റാഫേൽ തെളിയിച്ചിട്ടുണ്ട് ,
അതിന് ഇതിലെ  ഒപ്റ്റിമൈസ് ചെയ്ത എയർഫ്രെയിമിനും സ്മാർട്ട്, ഡിസ്ക്രീറ്റ് സെൻസറുകളുടെ വൈഭവം കാരണം ആണ്.
 
രണ്ട് വിമാനങ്ങളും ഉപയോഗത്തിന്റെ കാര്യത്തിൽ ഏകദേശം  സമാനമാണ്, മികച്ച Air to air മിസൈലുകൾ കാരണം റാഫേലിനുള്ള ചെറിയ Advantage ഉണ്ടെങ്കിലും , സു -30 MKI ക്കു  മികച്ച ടെക്നോളജിയും സവിശേഷതകളും ഉണ്ട്…

MALAYALAM ATRICLE - RAFAEL VS SU-30 MKI|ARTICLE ABOUT RAFAEL AND SU-30 MKI


🔴RADAR -

Su-30 mki NIIP NO11M bars (പാന്തർ) ഘടിപ്പിച്ചിരിക്കുന്നു, ഇത് ശക്തമായ സംയോജിത PESA റഡാറാണ്. ഉയർന്ന കൃത്യതയുള്ള ലേസർ-നിഷ്ക്രിയ അല്ലെങ്കിൽ GPS NAVIGATION  സിസ്റ്റവുമായി ബന്ധിപ്പിക്കുമ്പോൾ N011M ന് ഒരേസമയം AIR TO AIR, AIR TO LAND / SEA മോഡിൽ പ്രവർത്തിക്കാൻ കഴിയും. ആധുനിക ഡിജിറ്റൽ ആയുധ നിയന്ത്രണ സംവിധാനവും ആന്റി ജാമിംഗ് സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. N011M ന് 400 കിലോമീറ്റർ Search range ഉം ,  പരമാവധി 200 കിലോമീറ്റർ tracking range ഉം ഉണ്ട്,  പിന്നിലെ അർദ്ധഗോളത്തിൽ 60 കിലോമീറ്ററും ഉണ്ട്. ഈ  റഡാറിന് 15 എയർ ടാർഗെറ്റുകൾ ട്രാക്കുചെയ്യാനും,  ക്രൂയിസ് മിസൈലുകളും ചലനരഹിതമായ ഹെലികോപ്റ്ററുകളും ഉൾപ്പെടെ 4 ഒരേസമയം ഇടപഴകാനും കഴിയും. മറ്റ് വിമാനങ്ങളുടെ ഡയറക്ടറായോ കമാൻഡ് പോസ്റ്റായോ Mini-AWACS ( airborne early warning and control system )
ആയും  SU -30 MKI ക്  പ്രവർത്തിക്കാനാകും. അതിലൂടെ  Target coordinates, മറ്റ് നാല് വിമാനങ്ങളിലേക്കെങ്കിലും automatic അയി  കൈമാറാൻ കഴിയും. 40-50 കിലോമീറ്റർ വേഗതയിൽ ടാങ്കുകൾ അടക്കം  പല  ഭൂഗർഭ ലക്ഷ്യങ്ങൾ ഈ  റഡാറിന് കണ്ടെത്താൻ കഴിയും. (ഭാവിയിൽ ഇത് Zhuk AESA അയി UPGRADE ചെയ്യും )
റാഫേലിന് ഉള്ളത്  RBE2 റഡാറിൽ നിന്ന് ഉണ്ടാക്കിയ  പുതിയ  active electronically scanned array  (AESA) റഡാർ സിസ്റ്റം  RBE2-AA ആണ്  ഘടിപ്പിച്ചിരിക്കുന്നത്.
ഇത് മെക്കാനിക്കൽ Steered Array ആന്റിനയെ എന്ന സിസ്റ്റം മാറ്റി , ആയിരക്കണക്കിന് ട്രാൻസ്മിറ്റ്-റിസീവ് മൊഡ്യൂളുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഉപയോഗിച്ച് പരമാവധി പ്രകടനവും വൈദഗ്ധ്യവും മെച്ചപ്പെട്ട വിശ്വാസ്യതയും ഈ റഡാർ  പ്രാപ്തമാക്കുന്നു.

മുമ്പത്തെ റഡാറിനേക്കാൾ 200 കിലോമീറ്റർ ദൂരപരിധി, മെച്ചപ്പെട്ട വിശ്വാസ്യത, mechanical faults എന്നിവ റഡാർ റിപ്പോർട്ടുചെയ്യും, കൂടാതെ
സജീവ ഇലക്ട്രോണിക് സ്കാനിംഗ് റഡാർ മോഡുകൾ വേഗത്തിൽ സ്വിച്ചുചെയ്യുന്നത് സാധ്യമാക്കുകയും , അതുവഴി  പ്രവർത്തനങ്ങൾ ഒരേസമയംകൂടുതൽ  പ്രവർത്തിപ്പിക്കാൻ  പ്രാപ്തമാക്കുന്നു.
ടെക്നിക്കലി Su-30 MKI യുടെ PESA റഡാർ റാഫേൽ AESA റഡാറിനേക്കാൾ ശേഷി വളരെ കുറവാണ്.

പക്ഷെ ഇന്ത്യ ആൾറെഡി Su30 mki യിൽ  AESA Radar install ചെയ്യാൻ പദ്ധതി ഇട്ടിട്ടുണ്ട്  ( Super sukhoi അപ്‌ഗ്രേഡ് പ്ലാൻ ) ,

🔴Electronic warfare

S -30 mki ക്കു മികച്ച  ഇലക്ട്രോണിക്  counter ണ്ടർ-മെഷർ സിസ്റ്റങ്ങളുണ്ട്. ഇതിന്റെ RWR( radar warning receive system ) സിസ്റ്റം. "TARANG"  ഇന്ത്യയുടെ DRDO വികസിപ്പിച്ചെടുത്തതാണ്. 
Directions കണ്ടെത്താൻ  കഴിവുള്ളതും, low probability intercept  (LPI) സിഗ്നലുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്ന ഒരു അനലോഗ് RWR ആണ് തരംഗ്.
കൂടാതെ DRDO R118 ഡിജിറ്റൽ റിസീവർ ഓവർലാപ്പിംഗ് സിഗ്നലുകളെ വേർതിരിക്കാനും ഒരു ഫ്രീക്വൻസി ബാൻഡിനുള്ളിൽ CW (close warfare ) ഇടയിൽ ഒറ്റ പൾസുകൾ ആയി  വേർതിരിക്കാനും സാധ്യമാക്കുന്നു. ഒന്നിലധികം റഡാർ ഭീഷണികളെ പരസ്പരം അടുത്തുള്ള ആവൃത്തികളുമായി വേർതിരിച്ചറിയാനും background noise  നിന്ന് റഡാർ  വേർതിരിച്ചറിയാനും ഇതിനെ  മികച്ച രീതിയിൽ  സജ്ജമാക്കുന്നു

ഇതിന് സ്വയം പ്രോഗ്രാം ചെയ്യാവുന്ന പ്രത്യേക  ലൈബ്രറിയുണ്ടെന്നും  അറിയപ്പെടുന്നു.,

Israel Aircraft Industry  വികസിപ്പിച്ചെടുത്ത Elta EL / M-8222 mki യുടെ സ്റ്റാൻ‌ഡേർഡ് EW(electric warfare) pode ആണ്, ഇസ്രായേൽ വ്യോമസേന അതിന്റെ American F -15 fighter കളിലും ഇവ  ഉപയോഗിക്കുന്നുണ്ട് . ഇത് ഒരു  പവർ managed jammer ,Air cooled system ആണ്,    ELTA El / M-8222 സെൽഫ് പ്രൊട്ടക്ഷൻ പോഡ് ആണ്  പോഡിൽ സംയോജിപ്പിച്ച ഒരു ESM റിസീവർ. പോഡിൽ ഫോർ‌വേർ‌ഡ്, എഫ്‌റ്റ് അറ്റങ്ങളിൽ‌ ഒരു ആന്റിന എന്നിവ  അടങ്ങിയിരിക്കുന്നു, അവയ്‌ക്ക് പ്രതികൂലമായ RF (radio frequency )സിഗ്നൽ ലഭിക്കുകയും പ്രോസസ് ചെയ്തതിന് ശേഷം ഉചിതമായ പ്രതികരണം നൽകുകയും ചെയ്യുന്നു.

Rafael ആണെങ്കിൽ spectra എന്ന ടെക്നോളജിയുടെ സഹായത്തോടെ long rage ഉള്ള  enemy movements  കണ്ടെത്തുകയും ,അവയുടെ  ഭീഷണികളെ  സ്പെക്ട്ര സിസ്റ്റത്തിന്റെ രൂപത്തിൽ പൈലറ്റിനു റഡാർ ജാമിംഗ്, ഇൻഫ്രാറെഡ് അല്ലെങ്കിൽ റഡാർ ഡെക്കോയിംഗ്, മുതലായ കൗണ്ടർ മെഷർ(including flare) സ്വാകരിക്കാനും കഴിയും . 200 കിലോമീറ്റർ വേഗതയിൽ  കൃത്യതയോടെ Spectra  റഫായേലിനെ  ഫയറിംഗ് നടത്താൻ എളുപ്പം ആക്കുന്നു . വായുവിലൂടെയുള്ള ഭീഷണി കൈകാര്യം ചെയ്യാനുള്ള  സ്‌പെക്ട്രയുടെ കഴിവ് റാഫേലിന്റെ മികവാണ് 

ഏറ്റവും പുതിയ ഭീഷണികൾക്കെതിരെ മികച്ച  പ്രകടനം വാഗ്ദാനം ചെയ്യുന്ന New gen missile warning system  സംവിധാനം സ്‌പെക്ട്രയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  Su30mki അപേക്ഷിച്ചു ശത്രുതാപരമായ വ്യോമാതിർത്തിയിൽ അതിജീവിക്കാൻ ഈ EW സ്യൂട്ട് റാഫേലിനെ സഹായിക്കുന്നു.

🔴Dog fight :

3D ത്രസ്റ്റ് വെക്ടറുകളും കാനാർഡുകളും ഉപയോഗിച്ച് Su -30 mki ഇതുവരെ ഉള്ളതും  ഏറ്റവും മികച്ച യുദ്ധവിമാനമായി തുടരുന്നു, ഇതിന് അധിക ലിഫ്റ്റ് ചെയ്യാനുള്ള കഴിവും,  കൂടുതൽ maneuverability ഉം  നൽകുന്നു. ഡോഗ്‌ഫൈറ്റുകളിൽ Rafael നു  അതിന്റേതായ സവിശേഷമായ നേട്ടമുണ്ട്, കാരണം ഇത് ഡെൽറ്റ വിംഗ് പോരാളിയാണ് ഇതിന് ക്വിക്ക് sharp turns,  എടുക്കാൻ കഴിയും,  Rafael  vs Su30mki  പ്രകാരം ഡോഗ് ഫൈറ്റിംഗ് റേറ്റിംഗ് യഥാക്രമം 9.3 / 10, 9.7 / 10 എന്നിവയാണ്. ഇതിൽ mki മുന്നിട്ടു നില്കുന്നു എങ്കിലും  റാഫേലിന് mki ചുറ്റും അപ്പോളും  സർക്കിളുകൾ പ്രവർത്തിപ്പിക്കാൻ കഴിയും.
.
🔴PROPULSION

രണ്ട് snecma M88 എഞ്ചിനുകളാണ് റാഫേലിൽ ഘടിപ്പിച്ചിരിക്കുന്നത്, ഓരോന്നിനും 50 kn (11,250 lbf) dry thrust ഉം  75 Kn (16,900 Lbf)  Afterburner  നൽകാൻ കഴിയും. ഈ എഞ്ചിനുകളിൽ Radar, IR signature  കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി മുന്നേറ്റങ്ങൾ ഉണ്ട്. M88 റാഫേലിനെ  നാല് മിസൈലുകളും ഒരു ഡ്രോപ്പ് ടാങ്കും വഹിക്കുമ്പോൾ തന്നെ   സൂപ്പർ ക്രൂയിസ് ചെയ്യാനും  പ്രാപ്തമാക്കുന്നു.
ഇതിന്റെ •perfomance•

▪️Maximum speed: 2,223 km/h  Mach 1.8 at high altitude

▪️1,390 km/h,  Mach 1.1 at low altitude
കൂടാതെ
▪️Supercruise എന്ന സവിശേഷതയിൽ - Mach 1.4

Su 30mki യുടെ രണ്ട്  AL-31FP എഞ്ചിനുകൾ റാഫേലിനേക്കാൾ കൂടുതൽ thrust  നൽകുന്നുണ്ട് ,  എന്നിരുന്നാലും സു -30 എം‌കെ‌ഐയുടെ climb rate (300 m / s) റാഫേലിനേക്കാൾ (305 s / s) കുറവാണ്, കാരണം Su -30MKI ഒരു ഇടത്തരം യുദ്ധവിമാനമായ Rafaelനേക്കാൾ heavy  Combat fighter jet ആണ്. ഇവ bomber ആയും യൂസ് ചെയ്യാം ഞാൻ പറഞ്ഞിരുന്നു .
   •perfomance•
▪️Maximum speed:
▪️high altitude-  2,120 km/h ആണ് ( Match 2.0 )
▪️low altitude 1,350 km/h   (Match 1.09 )

Range: 3,000 km at high altitude,
1,270 km at low altitude

🔴 Visual range combat:

റാഫേലിൽ ഉള്ള  പ്രാഥമികത BVRM system  (beyond visual range missile ) s MBDA meteor ആണ്,( 100 km range, 60km no escape range) നിലവിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും നൂതനമായ BVRM എന്ന് പറയപ്പെടുന്നത് .  AIR TO AIR Strike ചെയ്യാൻ  രൂപകൽപ്പന ചെയ്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) സിസ്റ്റത്തിന്റെ അടുത്ത തലമുറയാണ് അറിയപ്പെടുന്നതു . വിപുലമായ ആക്റ്റീവ് റഡാർ  പ്രകാരം , ഏത് കാലാവസ്ഥയിലും  വേഗത്തിലുള്ള ജെറ്റുകൾ മുതൽ ചെറിയ ആളില്ലാ ഏരിയൽ വെഹിക്കിൾസ്(unmanned), ക്രൂയിസ് മിസൈലുകൾ വരെ വിവിധതരം ലക്ഷ്യങ്ങളിൽ ഏർപ്പെടാനുള്ള എല്ലാ  ശേഷിയും ഇതിനുണ്ട് . ഏറ്റവും കർശനമായ ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും  പ്രതികൂല സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ ഇത് പ്രാപ്തമാണ്. കൂടാതെ  ടാർഗെറ്റുകൾ കണ്ടെത്തുന്നതിലും ട്രാക്കുചെയ്യുന്നതിലും തരംതിരിക്കുന്നതിലും ഉയർന്ന വിശ്വാസ്യത വാഗ്ദാനം ചെയ്യുന്നു,

Su -30 Mki R-77 BVRAAM സജ്ജീകരിച്ചിരിക്കുന്നു, ഇത് റഷ്യൻ മീഡിയം റേഞ്ച്, ആക്റ്റീവ് റഡാർ ഹോമിംഗ് Air to Air മിസൈൽ സംവിധാനമാണ്. ഒരേസമയം ഒന്നിലധികം വായുവിലൂടെയുള്ള ഭീഷണികളിൽ ഏർപ്പെടാനുള്ള കഴിവ് ആർ -77 ന് ഉണ്ട്. കൂടാതെ SU -30 MKI ക്കു ഇന്ത്യൻ നിർമിതി ആയ astra BVRM കൂടെ ഘടിപ്പിക്കാൻ പ്രാപ്തി ഉണ്ട് , ഇത് വ്യത്യസ്ത ശ്രേണിയിലും ഉയരത്തിലും ടാർഗെറ്റു ചെയ്യാൻ  പ്രാപ്തമാണ്,  short  range 20 km വരെയും  long range  80 കിലോമീറ്റർ വരെയും fire ചെയ്യാൻ പറ്റും .
ശത്രു റഡാറുകളെ  ഒഴിവാക്കാൻ ഈ മിസൈൽ  പുകയില്ലാത്ത പ്രൊപ്പൽഷൻ സിസ്റ്റം ആണ്  ഉപയോഗിക്കുന്നത് , ഒപ്പം multi-target സാഹചര്യങ്ങളിൽ ഏർപ്പെടാനുള്ള ശേഷിയുമുണ്ട്. 15 കിലോമീറ്റർ ഉയരത്തിൽ നിന്ന് വെടിയുതിർത്താൽ 110 കിലോമീറ്ററും 8 കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിക്കുമ്പോൾ 44 കിലോമീറ്ററും സമുദ്രനിരപ്പിൽ നിന്ന് വെടിവയ്ക്കുമ്പോൾ 21 കിലോമീറ്ററും വരെ Astra യ്ക്ക് എത്താൻ കഴിയും. പുകയില്ലാത്തതും  ഉയർന്ന stabilty ഉം  കൃത്യവും വിശ്വസനീയവുമായ മിസൈൽ ഉയർന്ന single shot kill probability  (SSKP)യും ഇതിന്റ  സവിശേഷതകളാണ്, മാത്രമല്ല എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിവുള്ളതുമാണ്. മൾട്ടി-ടാർഗെറ്റ് രംഗങ്ങളിൽ ഏർപ്പെടാനുള്ള ശേഷിയും ഇതിന് ഉണ്ട്.
റാഫേലിന് Rafael mateor Next generation ആണെങ്കിലും
Su-30 mki ക്കു ലോകത്തിലെ തന്നെ ഏറ്റവും ഫാസ്റ്റ് ആയ സൂപ്പർ സോണിക് മിസൈൽ ആയ brahmos, പിന്നാലെ  , R-77, Astra,  K -100, മുതലായ  കൂടുതൽ വൈവിധ്യമാർന്ന BVRM ഉം  ഉണ്ട്. റാഫേൽ vs Su-30 എം‌കെ‌ഐ പ്രകാരം റാഫേലിന് ബി‌വി‌ആർ ടെക്കിൽ 85% Rating ഉണ്ട്. Su-30 Mki 87% Rating ഉണ്ട് .
3 × Kh-59MK, 4 × Kh-356 × Kh-31A എന്നിങ്ങനെ നിരവധി തരം കപ്പൽ വിരുദ്ധ മിസൈലുകൾ Su -30 mki ക്  ഉപയോഗിക്കാൻ കഴിയും. റാഫേലിന് MBDA AM 39-EXOCET Anti ship missile  മാത്രമേയുള്ളൂ.
SU-30 mki ആണെങ്കിൽ   ഇന്ത്യയുടെ  DRDO ഉണ്ടാക്കിയ KH-31P പോലുള്ള  ആന്റി റേഡിയേഷൻ മിസൈൽ പോലുള്ള വെറൈറ്റി  റേഡിയേഷൻ വിരുദ്ധ മിസൈലുകളും,ഇതിലൂടെ ഡോഗ് ഫൈറ്റിംഗിൽ ചിലപ്പോൾ Su30 mki ക്കും ആധിപത്യത്യം ഉണ്ടാക്കാം
rafael നേക്കാൾ അധികം  missile, rocket, bomb കളും  mki ഉപയോഗിക്കുന്നുണ്ട് .

🔴💥ARMAMENTS
   •Su30 Mki•

▪️Rockets:

4 × S-8

4 × S-13

▪️Missiles:

▪️Air-to-air missiles:

10 × R-77

10 × I-Derby ER

10 × Astra

6 × R-27ER/ET

2 × R-27R/T

6 × R-73

3 × K-100

▪️Air-to-surface missiles:

3 × Kh-59ME

6 × Kh-29T/L

2 × Nirbhay (Future)

Anti-ship missiles:

3 × Kh-59MK

4 × Kh-35

6 × Kh-31A

1 x BrahMos

▪️Anti-radiation missiles:

DRDO Anti-Radiation Missile

6 × Kh-31P

▪️Bombs:

8 × KAB-500L laser-guided bombs

3 × KAB-1500L laser-guided bombs

8 × FAB-500T bombs

28 × OFAB-250-270 bombs

32 × OFAB-100-120 bombs

8 × RBK-500 cluster bombs

▪️Other

Litening targeting pod

El/M-2060P airborne synthetic aperture radar reconnaissance pod

Chaffs / flares

Buddy-buddy refuelling pod

             •RAFAEL•
▪️Missiles:

▪️Air-to-air:

Magic II

MBDA MICA IR or
MBDA Meteor

▪️Air-to-ground:

MBDA Apache

MBDA Storm Shadow/SCALP-EG

AASM-Hammer (SBU-38/54/64)

GBU-12 Paveway II, GBU-22 Paveway III, GBU-24 Paveway III, GBU-49 Enhanced Paveway II

AS-30L

Mark 82

▪️Air-to-surface:

MBDA AM 39-Exocet anti-ship missile

Nuclear Deterrence:

ASMP-A nuclear missile

▪️Other:

Thales Damocles targeting pod

Thales AREOS (Airborne Recce Observation System) reconnaissance pod[305]

Thales TALIOS multi-function targeting pod in the future (F3R Standard)[306]

Up to 5 drop tanks

Buddy-buddy refuelling pod

റാഫേൽ വാങ്ങുന്നതിലൂടെ  ഇന്ത്യക്ക് തികച്ചും നൂതനമായ ചില ഫ്രഞ്ച് സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകും.
നിലവിൽ  ധാരാളം റഷ്യൻ equipments  ലൈസൻസ് പ്രകാരം india ഇവിടെ ഉണ്ടാക്കുകയും export ചെയുന്നതും ഉണ്ട്,

റഷ്യയുമായി പല ടെക്നോളജിയിലും  പ്രവർത്തിച്ച  പരിചയം ഇന്ത്യക്കുണ്ട്  .  ഭാവിയിൽ എല്ലാ സൈനിക  ആവശ്യങ്ങൾക്കും  റഷ്യയെ ആശ്രയിക്കേണ്ടിയും  വരില്ല.,  ഇവിടെ ചീപ് അയി നിർമിക്കാനും സാധിക്കും. ഒരു ഉദാഹരണം പറയുകയാണെങ്കിൽ Indo-russian brahmos അധികം നിർമിക്കാൻ അവരുടെ സഹായത്തിനു ചോദിച്ചത് 1300 കോടിയും, ശേഷം   നമ്മുടെ DRDO അത്  domestic അയി ഒറ്റക്ക്‌  വെറും 80 കോടിക്ക് ഉണ്ടാക്കുകയും ചെയ്തു.

റാഫേൽ വാങ്ങുന്നതിലൂടെ  ഇന്ത്യക്ക്‌ ഭാവിയിൽ  നമ്മുടെ ആഭ്യന്തര വിമാന വ്യവസായം വികസിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ അറിവ് നൽകും എന്നതിൽ തർക്കം ഇല്ല .. flanker പോലെ തന്നെ  HAL/DRDO or even reliance നിന്നും മികവുകൾ റാഫേലിലും കാണാം എന്നും പ്രതീക്ഷിക്കുന്നു..

©Akshay Asokan

Source - years of experience reading wikipedia, defense news, and different news aagencies. (Pardon if u find any mistakes)