Malayalam Article of Parsis|പാഴ്‌സികൾ|zoroastriansim|zoroaster

Malayalam Article of Parsis|പാഴ്‌സികൾ

Malayalam Article of Parsis|പാഴ്‌സികൾ|zoroastriansim|zoroaster

ഭാരതത്തിൽ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒന്നാണ് പാഴ്സി മതം....1200 വർഷങ്ങൾക്ക് മുന്നേ ഭാരതത്തിൽ അഭയാർഥികളായി വന്ന പാഴ്സികളുടെ ദേശം ഇന്നത്തെ ഇറാനായിരുന്നു..... അറബികളുടെ അധിനിവേശത്തോട് കൂടിയാണ് അവർക്ക് ഇവിടേക്ക് ചേക്കേറേണ്ടി വന്നത്....zoroastriansim എന്നും പാഴ്‌സികളെ അഭിസംബോധാനം ചെയ്യാം...സൊറോസ്റ്റർ(zoroaster)എന്നാണ് പാഴ്സികളുടെ പ്രവാചകന്റെ പേര്....ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തേ പറ്റി വലിയ അറിവുകൾ ഇല്ലെങ്കിലും bc 1700നും 1500നും ഇടയിലാണെന് കരുതപ്പെടുന്നു.....

ഇറാൻ ഭരിച്ചിരുന്ന ആക്കിമീനിയൻ, arsacid, സസാനിയൻ എന്നീ മൂന്ന് സാമ്രാജ്യങ്ങളുടെ ഔദ്യോധിക മതമായിരുന്നു് സെറോസ്ട്രനിസം....ഏഴാം നൂറ്റാണ്ടിലെ അറബ് അധിനിവേശത്തിന് ശേഷം ഏതാനും പാഴ്‌സികൾ കോഹിസ്ഥാൻ മലയിലേക്ക് പലായനം ചെയ്തു....അവിടെയും അധിനിവേശം ഉണ്ടായപ്പോൾ ഭയന്ന് ഹോർമുസിൽ പലായനം ചെയ്തു.....പതിനഞ്ചു വർഷങ്ങൾക്ക് ശേഷം അവിടെ നിന്നും ഭയന്ന് അവർ ഭാരതത്തിലേക്ക് കടൽ മാർഗം വരുവാൻ തീരുമാനിച്ചു.....

785ad യിലാണ് പാഴ്‌സികൾ ഗുജറാത്തിലെ സഞ്ചനിൽ  തീരമിറങ്ങുന്നത്....എന്നാൽ അവരുടെ കടൽ യാത്രയ്ക്ക് ഇടയിൽ ഒരു കൊടുങ്കാറ്റ് ഉണ്ടാവുകയും അതിൽ നിന്ന് രക്ഷ നേടി ഏതെങ്കിലും തീരത്തു ഇറങ്ങിയാൽ ഒരു അറ്റാഷ് ബെഹ്‌റാം(fire temple)നിർമിക്കാം എന്നും അവർ പ്രാർത്ഥിക്കുകയും ചെയ്തു.....790ad യിൽ സുരക്ഷിതമായി എത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ആദ്യത്തെ അറ്റാഷ് ബെഹ്‌റാം പാഴ്‌സികൾ പണിതു....സഞ്ചനിലെ അന്നത്തെ പ്രാദേശിക ഭരണാധികാരിയായ ജദി രാണയെ പാഴ്സി ഉന്നത പുരോഹിതന്മാർ കാണുകയും മതത്തെ കുറിച് മനസിലാക്കി കൊടുക്കുകയും ചെയ്തു...അദ്ദേഹം അവർക്ക് ഭവനങ്ങൾ പണിയുവാനും ആരാധന സ്വാതന്ത്ര്യങ്ങളും മറ്റും നൽകി...പകരമായി പാഴ്‌സികൾ അവരുടെ ആയുധങ്ങൾ സമർപ്പിക്കുകയും ഗുജറാത്തി മാതൃ ഭാഷയായി തിരഞ്ഞെടുക്കുകയും ചെയ്തു.....രാജ്യത്തിനായി തിരിച് എന്ത് ചെയ്യും എന്ന റാണ രാജാവിന്റെ ചോദ്യത്തിന് പാഴ്സി പുരോഹിതൻ ഒരു കുടവും പാലും പഞ്ചസാരയും ചോദിച്ചു....എന്നിട്ട് പാലിൽ പഞ്ചസാര കലർത്തി കൂടി നിന്നവരോട് ഇതിൽ പഞ്ചസാര കാണുവാൻ കഴിയുന്നുണ്ടോ എന്ന് ചോദിക്കുക ഉണ്ടായി....ഇല്ല എന്ന് കൂടി നിന്നവർ ഉത്തരം നൽകിയപ്പോൾ പാലിൽ അലിഞ്ഞു ചേർന്ന പഞ്ചസാര പോലെ ഞങ്ങൾ രാജ്യത് അലിഞ്ഞു ചേരും എന്നാണ് പുരോഹിതൻ നൽകിയ വാക്ക്....പല അധിനിവേശ യുദ്ധങ്ങളിലും പാഴ്‌സികൾ ജദി രാനയ്‌ക്കൊപ്പം പോരാടിയിട്ടിട്ടുള്ള ചരിത്രം നമ്മുക്കു ലഭ്യമാണ്.....

സഞ്ചനിലെ 300 വർഷത്തെ താമസത്തിന് ശേഷം പാഴ്‌സികൾ പല സ്ഥലത്തായി ചിതറി...ബ്രോച്, അങ്കലേശ്വർ,നവസാരി തുടങ്ങിയവയിലേക്ക് ഒക്കെ പാഴ്‌സികൾ കുടിയേറി....പതിനെട്ടാം നൂറ്റാണ്ടിൽ സൂറത്തിൽ പാഴ്സികളുടെ സാന്നിധ്യം ഗണ്യമായി കണ്ടു....അതിന് ശേഷം ബോംബായിലേക്ക് ചേക്കേറിയ പാഴ്‌സികൾ കച്ചവടത്തിൽ ആഗ്രഗണ്യർ ആയിരുന്നു എന്ന് വേണം കരുതാൻ....നവസാരിയിലെ ഡസ്റ്റർ മേഹർജി റാണ(1563-1591)മുഗൾ ചക്രവർത്തി അക്ബറിന്റെ സദസിലേക്ക് മതം പ്രചരിപ്പിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്....പത്തൊൻപതാം നൂറ്റാണ്ടിൽ ഭാരതത്തിലെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നരായ വിഭാഗം ആയിരുന്നു പാഴ്‌സികൾ...1884ലെ indians studying in england for higher studies എന്ന സർവേ പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികളിൽ 24%പാഴ്‌സികൾ ആയിരുന്നു......

ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൻസിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയൻ ദാദാഭയി നോരോജി പാഴ്സി വിഭാഗകാരനായിരുന്നു......

നല്ല ചിന്ത,നല്ല പ്രവർത്തി,നല്ല ലക്‌ഷ്യം എന്നതായിരുന്നു സെറോസ്ട്രരുടെ അടിസ്ഥാന തത്വം അല്ലെങ്കിൽ വചനങ്ങൾ....മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലാണ് ഒരു മനുഷ്യന്റെ യഥാർത്ഥ സന്തോഷം എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു(ഉസ്താവാദ് ഗാഥ)....പാഴ്സി ദമ്പതികൾക് ജനിച്ചാലും ഒരു കുഞ് പാഴ്സി ആകുന്നില്ല....നവജ്യോത് എന്ന പാഴ്സി വിശേഷ ദിവസത്തിലാണ്(ഉപനയനം പോലെ) ഒരു വ്യക്തിക്ക് പാഴ്സി ആയി ജീവിക്കണോ അതോ മറ്റേതെങ്കിലും മതം സ്വീകരിക്കണമോ എന്ന് തീരുമാനിക്കാൻ...ചെമ്മരിയാടിന്റെ രോമത്തിൽ നിന്ന് കോർത്ത് എടുക്കുന്ന 72 കെട്ടുള്ള കുസ്തി എന്ന വിശുദ്ധ നൂല് 72 അധ്യായങ്ങൾ ഉള്ള യസ്‌ന എന്ന പാഴ്സി ഗ്രന്ഥത്തെ സൂചിപ്പിക്കുന്നു....ആദ്യമായി ഒരു പാഴ്സിക്ക് ചൊല്ലി കൊടുക്കുന്ന പ്രാർത്ഥനയുടെ പേരാണ് അഹുൻവർ(ahunvar) അഥവാ അതോവർ(athaovaru).....

പാഴ്‌സികളെ പറ്റിയുള്ള ഏറ്റവും വലിയ തെറ്റിയിധാരണയാണ് അവർ അഗ്നി ആരാധകർ ആണ് എന്ന് ഉള്ളത്.....പാഴ്സിയുടെ ഏത് വിശേഷ കർമത്തിനും ഏത് ആചാരങ്ങൾക്കും അഗ്നി സാക്ഷി ആകണം എന്നത് മാത്രമാണ് അവരുടെ രീതി അല്ലെങ്കിൽ ആചാരം....ദൈവികത്തിന്റെ ഒരു അടയാളമാണ് അഗ്നി പാഴ്സികൾക്ക്...... പാഴ്സികളിലെ ഏറ്റവും വലിയ വിചിത്ര ആചാരമാണ് അവരുടെ മരണാന്തര ചടങ്ങ്....മരണ ശേഷം ശരീരം ദഹിപ്പിക്കാതെയോ കുഴിച്ചു മൂടാതെയോ കഴുകന്മാർക്ക് ഭക്ഷിക്കാൻ നൽകുകയാണ് പാഴ്‌സികൾ ചെയ്യുന്നത്...(ഇപ്പോൾ ഇത് പ്രാബല്യത്തിൽ ഉണ്ടോ എന്ന് അറിയില്ല)...മൃത ശരീരം വഴി പഞ്ചഭൂതങ്ങൾ അശുദ്ധി ആകരുത് എന്ന കാരണമാണത്രെ ഈ ആചാരത്തിന് പിന്നിൽ....

ജംഷെഡ്‌ജി ടാറ്റ,ദാദാഭയി നോരോജി,മാഡം ഭികാജി കാമ,പ്രമുഖ വ്യവസായി നുസ്‌ലി വാദിയ, പെരിൻ ക്യാപ്റ്റൻ(ദാദാഭായ്‌യുടെ കൊച്ചുമകൾ),ഫിറോസ് ഗാന്ധി തുടങ്ങിയവരൊക്കെ പാഴ്സി വിഭാഗത്തിൽ പെടുന്നവരാണ്....

ചിത്രം:മുംബൈയിലെ പാഴ്സി അഗ്നി ക്ഷേത്രത്തിൽ ആരാധന നടത്തുന്ന ഇന്ത്യൻ യുവതി....