Malayalam article- Cannibalism | കാനിബലിസം അഥവാ നരഭോജനം


 അവർ എനിക്ക് കഴിക്കാൻ മനുഷ്യമാസം തന്നു.പച്ചയായ മനുഷ്യമാംസം കാഴ്ചയിൽ പോത്തിറച്ചി പോലെയായിരുന്നു.അത് ചുട്ടെടുകുമ്പോൾ ഇളം തവിട്ടു നിറം ആകും.വെന്ത് തുടങ്ങുമ്പോൾ പൊത്തിറച്ചിയുടെ അതേ ഗന്ധം ആയിരുന്നു,മാത്രമല്ല അതിന് രുചി വെത്യാസവും ഉണ്ടായിരുന്നില്ല

                         Jungle ways  (William Seabrook)


നമ്മൾ മനുഷ്യർ ഒരു മിശ്രബുക്ക്‌ ആണ്. നമ്മൾ മീനിനെയും കോഴിയെയും ആടിനെയും പോത്തിനേയും പന്നിയേയും ഒക്കെ ഭക്ഷിക്കാറുണ്ട്... പക്ഷെ നമ്മൾ മനുഷ്യമാസം ഭക്ഷിക്കാറുണ്ടോ... ഇല്ലാ എന്നാവും ഉത്തരം....

പക്ഷെ മനുഷ്യമാസം കഴിക്കുന്നവർ നമ്മുടെ ലോകത്തു ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം.....


Cannibalisam...

കാനിബാലിസം എന്നത് മനുഷ്യൻ മനുഷ്യനെ കഴിക്കുക എന്നത് മാത്രമല്ല സ്വന്തം വംശത്തിൽ പെട്ട ഒന്നിനെ അതെ വംശത്തിൽ പെട്ട മറ്റൊന്ന് കഴിക്കുന്നു എങ്കിൽ അത് കാനിബാലിസത്തിൽ പെടുന്നത് തന്നെയാണ്. അങ്ങെനെ നോക്കുമ്പോൾ മനുഷ്യർ മാത്രമല്ല കാനിബാലിസം ചെയുന്ന മൃഗങ്ങളും പക്ഷികളും പ്രാണികളും വരെ ഉണ്ട്.

എവിടെ നിന്നാണ് ഈ Cannibalisam എന്ന വാക്ക് വന്നത് എന്ന് നോക്കാം 

15ആം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളമ്പസ്‌ ഇസബെല്ല എന്നഒരു സ്പാനിഷ് രാജ്ഞിയെ കാണാൻ വേണ്ടി പോകുകയുണ്ടായി.അവിടെ പോയി കോളമ്പസ്‌ പറഞ്ഞ ഒരു കഥ കുറച്ച് വിചിത്രമായിരുന്നു.കരീബിയ എന്ന ദ്വിപിൽ മനുഷ്യരെ കഴിക്കുന്നവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.അവർ തൊടടുത്തുള്ള മറ്റ് ആദിവാസി കൂട്ടങ്ങളെ വേട്ടയാടി പിടിച്ചു കൊന്ന് തിന്നാറുണ്ട് എന്നായിരുന്നു കൊളമ്പസ്‌ പറഞ്ഞ കഥ

കരിബിയ എന്നുള്ളത് കൊളബസ്സ് അവിടെ പോയി പറഞ്ഞതിന്റെ കുഴപ്പമാണോ അതോ അവർ അത് പിന്നീട് ഉച്ചരിച്ചതിന്റെ പ്രശ്നം ആണോ എന്നറിയില്ല അവിടെ എത്തിയപോഴേക്കും കരീബിയ കാനിബേ ആയി

അങ്ങെനെ ആണ് കാനിബൽ എന്നൊരു വാക്ക് തന്നെ ഉണ്ടാകുന്നത്.

ഒരുപാട് അന്ധവിശ്വാസങ്ങളുടെ ഭാഗമായി കാനിബാലിസം ചെയ്തിരുന്ന ആളുകൾ നമ്മുടെ ഈ ലോകത്തു ഉണ്ടായിരുന്നു.

പണ്ട് കാലത്ത് ചൈനയിൽ അച്ഛനും അമ്മയ്ക്കും അന്നത്തെ ചികിത്സ രീതി വച് മാറാത്ത വല്ല അസുഖവും ഉണ്ടെങ്കിൽ പ്രായ പൂർത്തി ആവാത്ത ആൺകുട്ടികൾ അവരുടെ തൊടയിൽ നിന്നോ വയറിന്റെ ഒരു ഭാഗത്ത്‌ നിന്നോ വിരലിന്റെ അറ്റമോ മുറിച് അച്ഛനോ അമ്മയ്‌ക്കൊ കഴിക്കാൻ കൊടുക്കുന്ന ഒരു രീതി ഉണ്ടായിരുന്നു.

15ആം നൂറ്റാണ്ടിൽ യൂറോപ്പിയൻ രാജ്യങ്ങളിൽ ജീർണിപ്പിച്ച മൃതശരീരം പൊടിച് അത് ചില രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാറുണ്ടായിരുന്നു. ചില ത്വക്ക് രോഗങ്ങൾ, ഹെമറേജ്, സ്ട്രോക് എനിവയ്ക്കും, മുറിവുകളിൽ വെച്ച് കെട്ടാനും ഇത് ഉപയോഗിച്ചിരുന്ന.

ആമസോൺ കാടുകളിലെ യനോമാമി എന്ന ഗോത്രം മനുഷ്യ മാംസം കഴിക്കുന്നവരാണ്. മനുഷ്യനെ ദഹിപ്പിച്ച ചാരം ഉപയോഗിച്ചു പ്രത്യക തരം ഒരു പാനീയം ഉണ്ടാക്കി. അത് എല്ലാവരും നിർബദ്ധമായി കഴിക്കുക എന്നത് അവരുടെ ഒരു ആചാരമാണ്.

Papua New Guinea ലെ ഒരു വിഭാഗം ഗോത്രവിഭാഗം അവരുടെ രക്ഷിതാക്കൾ മരിച്ചു കഴിഞ്ഞാൽ അവരുടെ മൃതശരീരം ഭക്ഷിക്കുമായിരുന്നു.തങ്ങളുടെ മരണ ശേഷം മൃതശരീരം പുഴുവരിച്ചു നശിക്കുന്നതിനേക്കാൾ നല്ലത് അത് അടുത്ത തലമുറ ഭക്ഷിക്കുന്നത് ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു

വർഷങ്ങൾ ശേഷം ഇപ്പോഴും കാനിബാലിസം ചെയുന്ന ജനവിഭാഗം നമ്മുടെ ഈ ലോകത്തു ഉണ്ട്.ഇൻഡോനേഷ്യയിലെ പാപ്യുവാ എന്ന സ്ഥലത്തെ കോർവ എന്ന ഗോത്രവർഗകാർ 20ആം നൂറ്റാണ്ടിന്റ പകുതി വരെയെങ്കിലും കാനിബാലിസം ചെയ്യാറുണ്ടായിരുന്നു.

അവിടെ ഉള്ളവർ പിശാച് കൂടിയതാണ് എന്ന് ആരോപിച്ചു കൊണ്ട് അവരുടെ കൂട്ടത്തിൽ തന്നെയുള്ള ചില ആളുകളെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു അത് വേവിച്ചു കഴിച്ചിരുന്നു.

പ്രശസ്‌തരായ മനുഷ്യമാംസ തീനികളും ഉണ്ട്. അതിൽ ചിലപ്പോൾ ഒന്നാം സ്ഥാനത്തു മുൻ ഉഗാണ്ട പ്രസിഡന്റ് ഈഡി ആമീൻ ആയിരിക്കും

ഉഗാണ്ടയിലെ ഹോസ്പിറ്റലുകളിലെ മോർച്ചറിയിൽ നിന്ന് ശവശരീരങ്ങൾ കാണാതാവുക പതിവായിരുന്നു. അത് ഈഡി ആമീനിന് കഴിക്കാനായി കൊണ്ട് പോയതായിരുന്നു എന്നൊരു കഥയുണ്ട്.

2000ൽ ഓസ്ട്രേലിയയിൽ നടന്ന ഒരു സംഭവത്തെ പറ്റി പറയാം. ക്യാതെറിൻ നൈറ്റ് എന്ന ഒരു യുവതി തന്റെ ഭർത്താവിനെ കശാപ്പ് ചെക്കുകയും മാസം കുക്ക് ചെയുകയുമായിരുന്നു. പോലീസ് ന്റെ തിരച്ചിലിൽ കാണാൻ കഴിഞ്ഞത് അടുക്കളയിൽ ഒരു പാനിൽ ക്യാബെജിന്റെ കൂടെ തിളച്ചു കൊണ്ടിരുന്ന അവരുടെ ഭർത്താവിന്റെ തല ആയിരുന്നു.

അമേരിക്കകാരനായ ജെഫ്രി ഡാമ്മർ 17ഓളം ആൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന് ആവരുടെ മാംസം കഴിച്ചിരുന്നു.

ഇറ്റലിയിലെ ലീനാർഡോ സിയാൻസിന്ലി എന്നോരു സ്ത്രീ തന്റെ മകൻ പട്ടാളത്തിൽ ചേരാതിരിക്കാൻ വേണ്ടി അവരുടെ അന്ധവിശ്വാസത്തിന്റെ ഭാഗമായി മൂന്ന് സ്ത്രീകളെ കുരുതി കൊടുക്കുകയും അവരുടെ മാംസം കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി അടുത്തുള്ള വീട്ടുകാരെ കഴിപ്പിക്കുകയും ചെയ്തിരുന്നു

ഇന്ത്യയിൽ കാനിബാലിസം ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നവരുണ്ട്. അഘോരികൾ. അവർ ഗംഗയിൽ ഒഴുകി വരുന്ന പാതി വെന്ത ശവശരീരങ്ങൾ കഴിക്കാറുണ്ട്.

 അതിജീവിനവത്തിന്റെ ഭാഗമായി തീരെ നിവർത്തി ഇല്ലാതെ മനുഷ്യമാംസം കഴിക്കേണ്ടി വന്നവരും ഉണ്ട്..

ഉറുഗ്വയിൽ നിന്ന് ചിലിയിലേക് 45യാത്രകാരുമായി പോയൊരു വിമാനം തകർന്നുവീണു.വീണത് മൃഗങ്ങളോ ചെടികളോ ഒന്നുമില്ലാത്ത തണുത്തുറഞ്ഞു ഒരു പ്രദേശത്തു ആയിരുന്നു. അവരെ തേടി രക്ഷപ്രവർത്തകർ വരുന്നത് കാത്ത് രണ്ട് മാസത്തോളം കാലം അപകടത്തിൽ മരിക്കാതെ ബാക്കിയായ 14പേർ കാത്തുനിന്നു. വിശപ്പകറ്റാൻ അവർ കഴിച്ചിരുന്നത് അപകടത്തിൽ മരിച്ചവരുടെ ശരീരമായിരുന്നു.

മനുഷ്യൻ മാത്രമല്ല കാനിബാലിസം ചെയ്യാറുള്ളത്.വെട്ടില് ഇനത്തിൽ പെട്ട ജീവികൾ പരസ്‌പരം ഭക്ഷിക്കാറുണ്ട്,ബ്ലാക്ക് വിഡോ എന്ന ഇനത്തിൽ പെട്ട ചിലന്തികൾ ഇണച്ചേർന്നു കഴിഞ്ഞാൽ പെൺ ചിലന്തി ആണിനെ ഭക്ഷിക്കാറുണ്ട്.

മൃഗങ്ങളുടെ കൂട്ടത്തിൽ കരടി വർഗ്ഗത്തിൽ പെട്ട ചിലത് ഇണ ചേരാൻ ഉദ്ദേശിക്കുന്ന പെണ്ണ് കരടിയുടെ കുട്ടികളെ ചിലപ്പോൾ കൊന്ന് തിന്നാറുണ്ട്.പക്ഷികളുടെ കൂട്ടത്തിൽ സ്റ്റോർക് പോലെയുള്ള ചില പക്ഷികൾ മുട്ട വിരിഞ്ഞു വരുന്ന കുട്ടിക്ക് ആരോഗ്യമില്ല എങ്കിൽ അതിനെ ഭക്ഷിക്കാറുണ്ട്....


 Autophagia.എന്നൊരു മനസിക രോഗമുണ്ട് സ്വന്തം ശരീരം തന്നെ കടിച്ചെടുത്തു ഭക്ഷിക്കുന്ന  അവസ്ഥയാണ് ഇത് 


 cannibalisam പ്രമേയമായി ഒരുപാട് നോവലുകളും സിനിമകളും ഉണ്ട്.... ഫ്രാൻസിസ് ഇട്ടി കോര എന്ന നോവലിൽ canniabalism ത്തെ പറ്റി പറയുന്നുണ്ട്. അതുപോലെ....

The Green Inferno,The Silence of the Lambs,the farm,Hannibal,Cannibal Holocaust, wrong turn സീരീസ്, aamis ഇതൊക്കെ caniabalism മായി ബദ്ധപ്പെട്ട ചില ചിത്രങ്ങളാണ്