Malayalam article - Chekhov's_gun_law അഥവാ ചെക്കോയുടെ തോക്ക്‌



കാർത്തിക്ന്റെ കൈദിയിൽ വില്ലന്മാരുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത ഒരു ഗാറ്റ്ലിങ് ഗൺ പോലീസ് സ്റ്റേഷൻന്റെ അണ്ടർ ഗ്രൗണ്ടിൽ കൊണ്ട് വെയ്ക്കുന്നുണ്ട് ആ തോക്ക് വെച്ചാണ് സിനിമയുടെ അവസാനം കാർത്തിക് ഫയർ ചെയുന്നത്. 

നമ്മൾ കണ്ട പല സിനിമകളിൽ ഈ ഒരു കാര്യം  അതായത് കഥയുടെ വഴിത്തിരിവ് ആകുന്ന സാധങ്ങൾ, സ്ഥലം, ആളുകൾ ഇവയെ പറ്റി സിനിമയുടെ മുൻപ് എവിടെങ്കിലും പറഞ്ഞോ അല്ലെങ്കിൽ കാണിച്ചോ ഇരിക്കും. 

പ്രശസ്ത റഷ്യൻ എഴുത്ത്കാരനായ ആന്റൺ ചെക്കോവ് പറഞ്ഞിട്ടുള്ളത് "ഒരു സീനിൽ ഒരു തോക് തൂക്കി ഇട്ടിരുക്കുന്നതായി കാണിക്കുന്നുണ്ടെകിൽ കഥ അവസാനിക്കുന്നതിന് മുൻപ് ആ തോക് പൊട്ടിയിരിക്കണം...."ഇതാണ് #Chekhov's gun law അഥവാ ചെക്കോയുടെ തോക്ക്‌ 

ഹീറോ വില്ലനെ ക്ലൈമാക്സിൽ കളരിയോ കരാട്ടയിലൂടെയോ ആണ് തോല്പിക്കുന്നത് എങ്കിൽ ഹീറോക്ക്‌ അത് അറിയാം എന്നുള്ളത്തിന്റെ സൂചന ആദ്യമേ നമുക്ക് തന്നിരിക്കണം.

ദൃശ്യം സിനിമയിൽ പുതിയ പോലീസ് സ്റ്റേഷന്റെ പണി നടക്കുന്ന കാര്യം ആദ്യമേ നമുക്ക് കാണിച്ച് തരുന്നുണ്ട്. പണി നടക്കുന്ന ആ പോലീസ് സ്റ്റേഷൻന്റെ പ്രസക്തി സിനിമ കഴിയുമ്പോൾ നമുക്ക് മനസിലാവും.... 

മഹേഷ്‌ തന്റെ ചെരുപ്പ് ഉരച്ചു കഴുകി കൊണ്ടാണ് മഹേഷിന്റെ പ്രതികാരം സിനിമ തുടങ്ങുന്നത് തന്നെ ആ ചെരുപ്പ് സിനിമയുടെ ഒരു പ്രധാന വഴിത്തിരിവായി പിന്നീട് മാറുന്നുണ്ട്...

ഒരു സിനിമയുടെ ക്ലൈമാക്സിൽ ഹീറോ തന്റെ വീട്ടിലെ ഷെൽഫിൽ നിന്ന് ഒരു തോക് എടുത്തു വില്ലനെ കൊല്ലുന്നു എന്ന് കരുതുക. ആ സിനിമയിൽ മുൻപ് ഒരികലും ആ വീട്ടിൽ തോക്ക് കാണികാത്തിരിക്കുകയും ഹീറോക്ക്‌ തോക്കുമായുള്ള ബന്ധം മുൻപ് എവിടെയും പരാമർശിചിരിക്കാതെയും ചെയ്താൽ അത് ചിലപ്പോൾ പ്രേക്ഷകർക്ക് ഒരു പാട് ചോദ്യങ്ങൾക്ക്‌ വഴിയൊരുക്കിയേക്കാം... 

അതിന് പകരം ഹീറോ തോക്ക് ഇടയ്ക്ക് തുടയ്ക്കാൻ എടുക്കുന്നതോ, തോക്കിന്റെനെ പറ്റി മറ്റ് ആരോടെങ്കിലും പറയുന്നതോ കാണിച്ചാൽ അത് പ്രേഷകർക് ഒരു സംതൃപ്തി നൽകുന്നതായിരിക്കും...

 സിനിമയുടെ പലയിടത്തായി #Chekhov's gun law ഉപയോഗിക്കാറുണ്ട്.... സിനിമ കാണുന്ന പ്രേക്ഷകർക്കു കഥയെ പറ്റിയുള്ള സംശയങ്ങൾ മാറ്റാനും  സിനിമകണ്ടിറിങ്ങുമ്പോൾ ഒരു സംതൃപ്തി തരുന്നതിനു #Chekhov's gun law  ഒരു പരിധിവരെ സഹായിക്കാറുണ്ട്....