Malayalam article - HISTORY OF ISRAEL- Part 2 | ഇസ്രായേൽ ഛരിത്രം - ഭാഗം 2 | ജൂതൻമാർ


Part 1 | ഭാഗം 1

https://malluarticles.blogspot.com/2021/05/malayalam-article-history-of-israel.html

വാദവും.. വിഭജനവും 🔰

______________________________


 ബ്രിട്ടിഷ് സർക്കാരിന്‌ പാലസ്തീനി പ്രക്ഷോഭം മൂലം

1944-ൽ യഹൂദരുടെ കുടിയേറ്റം നിരോധിക്കേണ്ടതായി വന്നു. ഇതുകാരാണം സയണിസ്റ്റുകൾ പിണങ്ങി...


ഇർഗുൻ , സ്റ്റെൺ ഗ്രൂപ്പ് മുതലായർ കാരണം ബ്രിട്ടീഷ് ഭടൻമാർ പലസ്ഥലത്തും ആക്രമിക്കപ്പെട്ടു. പാലസ്തീനിൽ ഉടനീളം ക്രമസമാധാനം ഇല്ലാതായി💯


അറബികളും, യഹൂദരും, ബ്രിട്ടിഷ് ‌ഭടൻമാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൊരുതി അതിനൊരു ത്രികോണ യുദ്ധമായി മാറി...3 വർഷത്തോളം തമ്മിൽ അടി ത്രികോണയുദ്ധതിന്റെ രൂപത്തിൽ നിലനിന്നു..

പാല്സ്തീൻ ഭരണം പുലിവാലു പിടിച്ചത് ആണെന്ന് ബ്രിട്ടീഷിന് മനസ്സിലായത് 47ൽ ആയിരുന്നു📌


മറ്റൊരു ഐഡിയയും കിട്ടാത്ത സായിപ്പ് നേരെ വെച്ചു പിടിച്ചത് ഐക്യരാഷ്ട്രസംഘടനയുടെ അടുത്തേക്ക്.

പാലസ്തീൻ പ്രശ്നം തീർക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും തീരുമാനം എന്തുതന്നെയായാലും  1948 മേയ് 15ന് പാല്സ്തീൻ ഭരണം അവസാനിപ്പിച്ചു പിൻമാറുന്നതാണന്ന് ഐക്യരാഷ്ട്ര സംഘടനയോടു പറയുകയും ചെയ്തു📌


പ്രശ്ന പരിഹാരത്തിന് ഒരു റിപ്പോർട്ട് കിട്ടാൻ  നിഷ്പക്ഷമായ പതിനൊന്ന് ചെറിയ രാഷ്ട്രങ്ങൾ ഉൾപ്പെട്ട ഒരു കമ്മറ്റിയെ ഐക്യരാഷ്ട്ര സംഘടന 1947ൽ നിയോഗിച്ചു..റിപ്പോർട് സമർപ്പിക്കപ്പെട്ടു താഴെ പറയുന്ന കാര്യങ്ങളോടെ..


അറബികൾക്കും  യഹൂദർക്കുമായി പലസ്തീൻ രണ്ടായി വിഭജിക്കുക/വിഭജിക്കപ്പെട്ട രണ്ട് ഭാഗങ്ങളുടെയും പ്രതിരക്ഷ ചുമതല ഐക്യരാഷ്ട്രസഭ ഏറ്റെടുക്കുക/ യെരുശലേം" ഭരണവും സംരക്ഷണവും അന്തർദേശീയ സമിതിയെ ഏൽപ്പിക്കുക🎯


യഹൂദർക്ക് വേണ്ടി ഈ കമ്മറ്റി ശുപാർശ ചെയ്ത ഭൂവിഭാഗത്തിൽ താമസിക്കുന്ന മൂന്നിൽ രണ്ട് ഭാഗം ജനങ്ങളും അറബികളായിരുന്നു. പതുതിയിൽ കൂടുതൽ‍ ഭാഗങ്ങൾ‍ അറബികളുടെ ഭൂസ്വത്തിൽ‌ ഉൾപ്പെട്ടിരുന്നു...


മൂന്നാമത്തെ പ്രസ്താവന സിയോണിസ്റ്റ്   ലക്ഷ്യപ്രാപ്തിക്ക് എതിരെയുള്ളൊരു അടിയായിരുന്നു..


സിയോൻ‍ കൂടാതെയുള്ളരു സിയോണ്‍ രാഷ്ട്രം, യേരുസലേം ഇല്ലാത്ത ഒരു ഇസ്രായേല്‍ രാഷ്ട്രം ആത്മാവില്ലാത്ത ശരീരത്തിന് തുല്യമാണ്  അതുകൊണ്ട്  യരുശലേം യഹൂദന്റ്റെ കൈവശത്തിൽ വിട്ടുകൊടുക്കാതെ അന്താരാഷ്ട്ര നിയന്ത്രണത്തിന്‍ കീഴിലാക്കുവാനുള്ള ഇസ്രായേൽ ജനതയിൽ ഒന്നടങ്കം നിരാശയുണ്ടാക്കി.💯


എങ്കിലും തൽക്കാലം പാലസ്തീൻ വിഭജനം സാധിച്ചുകിട്ടുക എഴുലക്ഷത്തോളം വരുന്ന യഹൂദജനതയുടെ അവകാശം പാലസ്തീനീൽ‌ സാധിച്ചുകിട്ടുക,തുടങ്ങിയ ചിന്തയാണ്  യഹൂദജനതയെ ഇപ്പോൾ‌ ഭരിക്കുന്നത്. 


ക്രിസ്തീയ രാഷ്ട്രങ്ങൾ‍ പാലസ്തീൻ വിഭജനത്തെ അനുകൂലിക്കാൻ‍ കാരണമായത് യേരുസലേമിന്റെ നിയന്ത്രണം യഹൂദന് മാത്രം വിട്ടുകൊടുക്കാതെ പൊതുനിയന്ത്രണത്തിൻ‍ കീഴിലാക്കുവാൻ‌  ശുപാർശ ചെയ്തത് ആയിരുന്നു....


 പാലസ്തീന്റെ  വിഭജനത്തെ അനുകൂലിച്ച് വോട്ടു ചെയ്യുവാൻ‍ മാർപ്പാപ്പ ലാറ്റിനമേരിക്കൻ‌‍ കത്തോലിക്ക രാഷ്ട്രങ്ങളെ ഉപദേശിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്...


 ഈ ക്രിസ്തീയ രാഷ്ട്രങ്ങളുടെ വോട്ട് ലഭിക്കാതെ പാലസ്തീന്റെ വിഭജനം ഐക്യരാഷ്ട്രസഭ പാസാക്കാൻ സാധ്യമല്ലെന്ന് യഹൂദന്  അറിയാമായിരുന്നു..


 വിഭജനത്തെ പാലസ്തീൻ‍ അറബികളും, അറബി രാഷ്ട്രങ്ങളും എതിർത്തു. ഇരു ഭാഗവും വാദങ്ങൾ ഉയർന്നു വന്നു🎯


ഏഴാം നൂറ്റാണ്ടിൽ‌‌ മുഹമ്മദ് പ്രവാചകന്റെ അനുയായികൾ പാലസ്തീൻ‌ കൈവശമാക്കിയത് മുതൽ ഇതുവരെയും അറബി മുസ്ലിംങ്ങളുടെ അവകാശങ്ങളിലും കുടിപ്പാർപ്പിലും ഇരിക്കുന്ന പാല്സ്തിന്റെ   മേൽ ഒന്നാം നൂറ്റാണ്ടില്‍ നാട് വിട്ടുപോയ യഹൂദന്  യാതൊരു അവകാശവും ഇല്ലന്ന്‍ അവർ വാദിച്ചു📌


പാലസ്തീനീൽ ഉടനീളം പന്ത്രണ്ടു ലക്ഷത്തോളം അറബികൾ ഭൂരിപക്ഷ ജാതിയായി താമസിക്കുമ്പോൾ

അതിനെ വെട്ടിമുറിക്കുന്നതും യഹൂദൻ അതിലൊരു സ്വതന്ത്രരാജ്യം സ്ഥാപിക്കുന്നത് പാശ്ചാത്യ ശക്തികൾ അറബികളുടെമേൽ അടിച്ചേൽപ്പിക്കുന്ന വലിയ അനീതിയാണന്നും,യഹൂദനു ദുരന്തവും പീഢനവും വരുത്തിയത് യൂറോപ്പിലെ കിസ്ത്യാനികളും കിസ്തീയ രാജ്യങ്ങളുമാണ്📌


 കിസ്തീയ രാജ്യങ്ങൾ ചെയ്ത പാപത്തിന്റെ ശമ്പളം പലസ്തീൻ അറബികളാണോ ഏറ്റുവാങ്ങേണ്ടത് എന്നും,

വിഭജനം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കുന്ന പക്ഷം അതു നടപ്പിൽ  വരുത്താൻ ഒരു കാരണവശാലും അറബി രാഷ്ട്രങ്ങൾ അനുവദിക്കുകയില്ലെന്നും, ബ്രിട്ടീഷുകാർ പോയി കഴിഞ്ഞാലുടൻ പലസ്തീൻ ഒരു യുദ്ധക്കളമായി മാറുമെന്നും അവർ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് മുന്നറിയിപ്പ് കൊടുത്തു.....


അറബികൾ വേറൊരു മാർഗ്ഗം നിർദ്ദേശിച്ചു. പലസ്തീൻ ഐക്യ സംസ്ഥാനത്തിൽ അറബികളുടെ ഭൂരിപക്ഷ ഭരണത്തിൽ യഹൂദർ ഒരു ന്യൂനപക്ഷമായി പലസ്തീനിൽ താമസിക്കാം എന്ന് .ഈ നിർദ്ദേശത്തെ പുച്ഛത്തോടുകൂടി സയണിസ്റ്റുകൾ തള്ളിക്കളഞ്ഞു


പലസ്തീൻ പ്രശ്നം ഒരു വോട്ടെടുപ്പിൽ കൂടി തീരുമാനിക്കുവാൻ ഐക്യരാഷ്ട ജനറൽ അസംബ്ലിയുടെ പ്രസിഡന്റ് അമ്പത്തിയാറു അംഗങ്ങളുള്ള ജനറൽ അസംബ്ലിയുടെ സമ്മേളനം 1947 നവംബർ 26-ാം തീയതി ന്യൂയോർക്കിൽ വിളിച്ചുകൂട്ടി....


ലോകചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാര്യങ്ങൾ ആയിരുന്നു പിനീട് നടന്നത്🔰


വിഭജനത്തിനു അനുകൂലമല്ലാതിരുന്ന പല രാജ്യങ്ങളെയും അവസാന നിമിഷം  അനുകൂലികളാക്കുവാൻ അമേരിക്കൻ ഗവൺമെന്റും, വ്യക്തിപരമായി പ്രസിഡന്റ്  ട്രൂമാനും  ശ്രമിച്ചു...


ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷ വോട്ട് ലഭിക്കുവാനുള്ള സാധ്യത കുറവാണെന്നു മന‌സിലാക്കിയ സയണിസ്റ്റ് പ്രതിനിധികൾ, രണ്ടു ദിവസത്തേക്കു വോട്ടെടുപ്പു മാറ്റിവയ്ക്കുവാൻ അഭ്യർത്ഥിച്ചു....


അങ്ങനെ വോട്ടെടുപ്പു നവംബർ 29-നു വെച്ചു.എം വിഭജനത്തിനു അനുകൂലിക്കാതിരുന്ന ഗ്രീസ് , ഹായിതി, സൈബീരിയ, ഫിലിപ്പിയൻസ് എന്നീ നാലു രാജ്യങ്ങൾക്കുടി ഈ  ദിവസത്തിനകം അനുകൂലികൾ ആകുവാൻ നയതന്ത്ര തലത്തിലും അല്ലാതെയും അമേരിക്കക്ക് സമ്മർദ്ദം ചെലുത്തേണ്ടി വന്നു...


ആ ദിവസം വന്നെത്തി⏳


  നവംബർ ‌29- ന് ജനറൽ അസംബ്ലി വീണ്ടും സമ്മേളിച്ചപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകർ ഗ്യാലറികളിൽ ഹാജരായി ഒരു വിഭാഗത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സംഘർഷം നിറഞ്ഞ ഒരു രംഗമായിരുന്നു ഇത്.


 ഐക്യരാഷ്ട്ര സംഘടനയുടെ ഇതുവരെയുള്ള ചുരുങ്ങിയ കാലചരിത്രത്തിൽ ഇതയും ചൂടുപിടിച്ച ഒരു പ്രശ്നം ഇതുവരെയും കൈകാര്യം ചെയ്തിരുന്നില്ല. വൈകിട്ട് അഞ്ചു മണിയായപ്പോൾ വോട്ടെടുപ്പിനുള്ള പരിപാടി ആരംഭിച്ചു.


ആദ്യം വേട്ടു ചെയ്യാനുള്ള ചീട്ട് വീണത് ഗോട്ടിമാല‌ എന്ന രാജ്യത്തിന്റെ പ്രതിനിധിക്കായിരുന്നു.അദേഹം വോട്ട് ചെയ്യാൻ എഴുന്നേറ്റപ്പോൾ നിശബ്ദമായ അന്തരീഷത്തുനിന്നും എല്ലാരും കേൾക്കത്തവണ്ണം ഗാലറിയിൽനിന്ന്  ഒരു പ്രാർത്ഥന ഗാനമുയർന്നു....


യേരുശലേമിൽ ഒരു കൂട്ടർ  ആകാംശയോട് കൂടി കാത്തിരിക്കുകയായിരുന്നു .അർദ്ധരാത്രി കഴിഞിട്ടും യേരുശലേം ഉറങ്ങിയിട്ടില്ലാ.‌.ഇരു വിഭാഗവും ഒന്നും സംസാരിക്കാതെ ഇരുന്നു ജീവൻ ഉണ്ടെന്ന് മനസിലാകുന്നത് അവരുടെ ശ്വാസോച്വസം മാത്രമായിരുന്നു📌


യഹൂദനും അറബിയും ഒരുപോലെ റേഡിയോയുടെ മുൻപിൽ കണ്ണിൽ എണ്ണയും ഒഴിച്ചു ഇരിക്കുകയാണ്..

പലരുടെയും ചുണ്ടുകൾ പ്രാർത്ഥനയുടെ തിരക്കിലായിരുന്നു എന്നു വ്യക്തം...


അന്തിമ തീരുമാനം അറിയുവാൻ അവരുടെ ആകാംക്ഷ വർദ്ധിച്ചുകൊണ്ടിരുന്നു കാത്തിരുന്ന ആ നിമിഷം വന്നു ചേർന്നു..

റേഡിയോ സംസാരിച്ചു തുടങ്ങി


"ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി പതിമൂന്നു വോട്ടിനു എതിരെ മുപ്പത്തിമൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തോടുകൂടി പലസ്തീന്റെ വിഭജനത്തിനു അനുകൂലിച്ചിരിക്കുന്നു. പത്തു രാഷ്ടങ്ങൾ വോട്ടിൽ പങ്കെടുത്തില്ല🎯


സീയോനിസത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ചിരുന്ന ഗോൾഡാ മയർ ഈ വാർത്ത ശ്രവിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.


യഹൂദരുടെ വീടുകൾ തോറും ഒടിനടന്ന്   ഈ സന്തോഷവാർത്ത എല്ലാരും പറഞ്ഞു...


യഹൂദർ വസിച്ചിരുന്ന യരുശലേമിന്റെ ഭാഗം ആഹ്ലാദത്തിന്റെയും നൃത്തത്തിന്റെയും രംഗമായി മാറി. യരുശലേമിലേ ബൻയഹൂദ തെരുവിൽ ഒരു കൂട്ടം വിദ്യാർത്ഥികളും യുവാക്കന്മാരും  ഒരുമിച്ചുകൂടി.


പല ഭാഷകൾ സംസാരിച്ചിരുന്ന അവർ പരസ്പരം ആലിംഗനം ‌ചെയ്തു. കൈകൾ ചേർത്തുപിടിച്ചു സയണിസ്റ്റുകൾ അവരുടെ ദേശിയഗാനം "പ്രത്യാശ " ആലപിച്ചു.നേരം വെളുക്കാറായപ്പോൾ എല്ലാ സിനഗോഗ്കളും തുറന്ന് പ്രാർത്ഥന ആരംഭിച്ചു..


1947 നവംബർ ‌30 ഒരു ഞായറാഴ്ച യെരുശലേമിലെ യഹൂദ ഏജൻസിയുടെ മുന്നിൽ യഹുദജനം തടിച്ചുകൂടിയിരിക്കുന്നു📌


നേതക്കന്മാരിൽ ഡേവിഡ് ബൻഹൂറിയനും(ആ 24കാരൻ ഗ്രീൻ, ഓർമ്മ ഇല്ലേ?) കൂടെ ഗോൾഡാ മയറും സന്നിഹിതരായിരുന്നു. 


ഏജൻസി ഓഫിസിന്റെ ബാൽക്കണിയിൽ വികരഭരിതയായ ഗോൾഡാ മയർ  അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്തുകെണ്ട് പറഞ്ഞു


 "രണ്ടായിരം വർഷത്തോളം നാം നമ്മുടെ വിടുതലിനു വേണ്ടി കാത്തിരുന്നു ഇന്ന് നമ്മുക്കത്  സാധിച്ചുകിട്ടിയിരിക്കുന്നു ഇത് വാക്കുകളിൽ വർണ്ണിക്കാൻ ഞാൻ അശക്തയാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ നന്മ നേർന്നു കൊള്ളുന്നു"..


വികാരഭരിതനായ ഡേവിഡ് ബൻഹൂറിയനും ഈ അവസരത്തിൽ സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ലാ. അദ്ദേഹം ഇത്രമാത്രം പറഞു." അവസാനം നമ്മളും ഒരു സ്വതന്ത്ര ജനമായി തീർന്നിരിക്കുന്നു📌


അറബികൾ വസിച്ചിരുന്ന യേരുശലേമിന്റെ ഭാഗം നിശബ്ദം ആയിരുന്നു. 


പുണ്യഭൂമിയായാ യരുശലെമിൽ അടുത്ത പല തലമുറകളോളം സമാധാനമുണ്ടകാൻ പോകുന്നില്ലാ. ദീർഘമായ യുദ്ധങ്ങൾക്ക് ഇത് സാക്ഷ്യം വഹിക്കാൻ പോകുകയാണ്." ഐക്യരാഷ്ട്രസംഘടനയിലെ സിറിയയുടെ പ്രതിനിധി പറഞ്ഞു


രാഷ്ട്ര പ്രഖ്യാപനവും

സേനാരൂപീകരണവും🔰

_____________________________


ഭാവിയിൽ ഒരു ഏറ്റുമുട്ടൽ‍ നടക്കുമെന്നു ഉറപ്പാണ് എന്നാൽ‍

അതിനാവിശ്യാമായ ആയുധങ്ങൾ‍ വാങ്ങുന്നതിനുള്ള പണം പാല്സ്തിനിലെ യഹൂദ ഏജൻസിയുടെ പക്കലില്ലാത്ത അവസ്ഥ...

അതുകൊണ്ട് തന്നെ പാലസ്തീനിലെ യഹൂദ ഏജൻസിയിൽ 1947ൽ സമ്മേളിച്ച പ്രമുഖരായ സയണിസ്റ്റ് നേതാക്കളുടെയെല്ലാംമുഖം ഇരുണ്ടിരുന്നു📌


അമേരിക്കയിലെ യഹൂദ സഹോദരങ്ങളിൽ നിന്നും പ്രതീഷിക്കാവുന്ന ധനസഹായം 40 ലക്ഷം ഡോളറിൽ‍

കൂടുകയില്ലെന്ന് ഒരു പ്രതിനിധി സമ്മേളനത്തിൽ ട്രഷറർ‍ ആയിരുന്ന "എലയാസർ കപ്പലാൻ വെളിപ്പെടുത്തി..


സദസിലെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടു 

റഷ്യയിൽ നിന്നും കുടിയേറിപ്പാർത്ത സയണിസത്തിന്റെ സജീവ പ്രവർത്തകയായിരുന്ന ഒരു സ്ത്രീ സദസിൽ ഏഴുനേറ്റുനിന്ന്  ഇങ്ങനെ‌ പറഞു


"ആയുധങ്ങൾ‌ വിലകൊടുത്ത് വിദേശത്തുനിന്നും വാങ്ങുന്നതിന് കുറഞ്ഞത്  250 ലക്ഷം ഡോളറിന്റെ ആവിശ്യം നമുക്കുണ്ട് നിങ്ങൾ‌ഇവിടുത്തെ കാര്യങ്ങൾ‌ നോക്കിക്കൊളു,ഞാൻ അമരിക്കയിൽ പോയി അവിശ്യത്തിനുള്ള പണം കൊണ്ടുവരാം🎯


ഇത്രയും പറഞ്ഞു കൊണ്ട് അമേരിക്കയിലേക്ക് 

പോകുകയും അമേരിക്കയിലെ പല ഐക്യസംസ്ഥാനങ്ങളിൽ‌നിന്നുള്ള

യഹൂദ സമുദായത്തിലെ വ്യവസായ പ്രമുഖന്മാരും സമ്പന്നരും പങ്കെടുത്ത ചിക്കാഗോ സമ്മേളനത്തിൽ പ്രസംഗിക്കുകയും ട്രഷറർ എലിയാസർ കപ്പലാൻ

അമേരിക്കയിൽനിന്നും പ്രതിക്ഷിച്ചതിന്റെ പത്തിരട്ടി അതായത് 500 ലക്ഷം ഡോളറുമായി മടങ്ങിയ 

ഈ സ്ത്രീയാണ് ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ പല ചരിത്ര നിമിഷങ്ങളിലും ഒപ്പമുണ്ടായിരുന്ന  "ഗോൾഡാ മെയർ"📌


 (പിൽക്കാലത്തു ഇവർ സോവിയറ്റ് യൂണിയനിൽ  ഇസ്രായേലിന്റെ നയതന്ത്ര പ്രതിനിധിയായി അധികാരമേറ്റു. തുടർന്ന് 1949-ൽ ഇസ്രായേലിന്റെ തൊഴിൽ മന്ത്രിയായും‌, 1956-ൽ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു)👈


യഹൂദരുടെ നിലനിൽപ്പ് സ്വന്തം ശക്തിയിലും സൈനിക ബലത്തിലുമാണ്.അതുകൊണ്ട് ‌സ്വയരക്ഷക്ക് ആവിശ്യമായ ആയുദ്ധ പരിശീലനം ആവിശ്യമാണന്ന് യഹൂദ നേതാക്കന്മാർക്ക്  ആദ്യംമുതൽത്തന്നെ ബോദ്യമാകുകയും ഒരു അധോലോക സേനയെ അതിനുവേണ്ടി രൂപികരിക്കുകയും ചെയ്തുകെണ്ടിരുന്നു 💯

അങ്ങനെ പാലസ്തീനിലെ‌ ബ്രിട്ടിഷ് സർക്കാരിന്റെ അറിവിൽപ്പെടാതെ അധോലോകത്തിൽ  എന്തിനും തയ്യാറായ സേനയായിരുന്നു‌ ഹാഗ്നാഗ്📌


ഗാഗ്നാഗ് സേനക്ക് കര, വ്യോമ, നാവിക  സേനവിഭാഗങ്ങൾ ആയി തിരിച്ചു കള്ളക്കടത്ത്‌ വഴിയും, ബ്രിട്ടിഷ്  കസ്റ്റംസ് അധികാരികൾക്ക്  കൈക്കൂലി കൊടുത്തും പടക്കോപ്പുകൾ അവർ തയ്യാറാക്കി....


അമേരിക്കയിൽ നിന്നും  20 ലക്ഷം ഡോളർ കൊടുത്തു ബാദൂദുകൾ (പഴയ ഒരുതരം തോക്ക്)

നിർമ്മിക്കുന്നതിനുള്ള ഒരു  യന്ത്രശാല കള്ളക്കടത്തിൽക്കൂടി പലസ്തീനിൽ കൊണ്ടുവന്നു പ്രവർത്തനം ആരംഭിച്ചു📌


 യെരുശലെമിലും മറ്റ് യഹൂദ പട്ടണങ്ങളിലും 17 നും 25 വയസിനും മിടയിൽ‍ പ്രായമുള്ള എല്ലാ  യഹൂദ  യുവതി യുവാക്കന്മാരും സൈനിക സേവനത്തിനു പേരു രജിസ്റ്റർ ചെയ്യുവാൻ‍ യഹൂദ ഏജൻസി നിർദ്ദേശിച്ചു..


ആസ്ട്രിയായിൽ നിന്നും‌ കുടിയേറിപ്പാർത്ത 

 അവ്റിയേൽ എന്ന ജൂതനെ ആയുദ്ധം വാങ്ങുന്നതിന്

ബൻഹൂറിയൻ‌ പാരീസിലേക്ക് പറഞുവിട്ടു കൂടെ ഒരു ലിസ്റ്റും  പതിനായിരം തോക്കുകൾ സ്റ്റെൺഗണ്ണുകൾ, മെഷീൻഗൺ etc........💯


പോളണ്ടുകാരനായിരുന്ന അറാസി എന്ന ആൾ

 തുടർച്ചയായി  തോക്കുകളും,മെഷീൻഗണ്ണുകൾ, ഗ്രനേഡുകളും ബാദുദും 3 ചെറിയ റോക്കറ്റ് ലോഞ്ചറുകളും ഹാഗ്നാഗ് സേനക്ക് എത്തിച്ചു കൊടുത്തു...


 പലസ്തീനിൽ യഹൂദരുടെ അജ്ഞാത കോളനികളിൽ ആയുധങ്ങളും ബാദൂദുകളുടെ നിർമ്മിക്കുന്നതിനുള്ള  യന്ത്രശാലകളും രഹസ്യമായി പ്രവർത്തിക്കുവാൻ തുടങ്ങി.


 പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കുടിയേറി പാർത്ത സാങ്കേതിക വിദഗ്ദ്ധന്മാരും  ഒന്നും‌ രണ്ടും മഹായുദ്ധങ്ങളിൽ പങ്കെടുത്തു ‌‌ പരിചയമുള്ള സൈനികരും ദിനരാത്രം ഈ രഹസ്യസങ്കേതങ്ങളിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി💯


സൂക്ഷിക്കാൻ അനുവാദമില്ലായിരുന്ന സമയത്താണ്

ഈ ആയുദ്ധശേഖരണം‌ രഹസ്യമായി നടത്തിയിരുന്നത്.


മെയ്‌ 14 കാത്ത് മൂന്ന്‍ കൂട്ടരും ഇരുപ്പായി കാരണം അന്നാണ് ബ്രിട്ടൻ അവിടെ നിന്നും സ്ഥലം കാലിയക്കുന്നത്...


1948 മെയ് 🕰️


രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഈ അവസരത്തിൽ ഒരു കാരണവശാലും നടത്തരുതെന്നു അമേരിക്കയിലെ വിദേശകാര്യ സെക്രട്ടറിയായ "മാർഷൽ "യഹൂദ നേതാക്കന്മാർക്കു മുന്നറിയിപ്പു...അറബി രാഷ്ട്രങ്ങളുടെ ആക്രമണത്തിൽ കലാശിക്കുമെന്നു ,അതുകൊണ്ടു ഒരു താത്ക്കാലിക സന്ധിയിൽ ഏർപ്പെടുകയാണ് ഉചിതമെന്നും മാർഷൽ പറഞ്ഞു..📌


1948 മെയ് 12🕰️


 ‌യഹൂദ ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും അതിപ്രധാനമായ തീരുമാനം എടുക്കുവാൻ ഒരു സമ്മേളനം കൂടി....


ബ്രിട്ടിഷുകാർ പാലസ്തീനോട് വിടപറയുന്ന 14-ാം തീയതി ഒരു ഇസ്രായേൽ രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടത്തണോ വേണ്ടയോ...

എന്ത് പേരിടണം അങ്ങനെ അവർ പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു..

"സീയോൻ', 'യിസ്രായേൽ" എന്ന രണ്ടു പേർ നിർദ്ദേശിക്കപ്പെട്ടു. "യിസ്രായേൽ" എന്ന പേരു ഈ കൗൺസിൽ അംഗീകരിച്ചു📌


ഡേവിഡ് ബൻഹൂറിയനും ഗോൾഡാമയറും  രാഷ്ട്രത്തിന്റെ പ്രഖ്യപനം  ബ്രിട്ടിഷുകാർ ‌പാലസ്തീൻ ഭരണം അവസാനിക്കുന്ന ദിവസം തന്നെ വേണമെന്നും‌  അല്ലാത്തപക്ഷം അത് നടക്കില്ല എന്നും വിശ്വസിച്ചിരുന്നു. 


പ്രഖ്യാപനം നടന്നാലും ഇല്ലെങ്കിലും അറബി രാഷ്ട്രങ്ങൾ ബ്രിട്ടിഷ് സൈന്യം  പിന്മാറുന്ന സമയം  ആക്രമിക്കുമെന്ന് ബൻഹൂറിയൻ വിശ്വസിച്ചു💯


ഒരു രാഷ്ട്ര പ്രഖ്യപനം കൊണ്ടല്ലാ  പാലസ്തീന്റെ വിഭജനത്തിലാണ് അവർ ആക്രമിക്കും എന്നു ഭീഷിണിപ്പെടുത്തിയിരിക്കുന്നത്..


അതുകണ്ട് ‌ഇസ്രായേൽ ‌പരമാധികാരമുള്ള ഒരു  രാഷ്ട്രം എന്ന നിലയിൽ നിന്ന് കൊണ്ട് അറബികളെ നേരിടുന്നതാണ് ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നമ്മുടെ സ്ഥാനം നിലനിർത്തുവാൻ പറ്റിയ മാർഗ്ഗം എന്നു ബൻഗറിയൻ വാദിച്ചു🎯


ഒരു രാഷ്ട്രത്തിന്റെ പരമാധികാരവു നിയമസാധുതയും ഉപയോഗിച്ചു വിദേശത്തുനിന്നും ഇഷ്ടാനുസരണം ആയുധങ്ങൾ വാങ്ങുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും‌ ഇസ്രായേലിന്  കഴിയും അയാൾ തുടർന്നു...


നമ്മുടെ വിജയത്തിൽ വിശ്വസിക്കുവാൻ ഞാൻ ധൈര്യപ്പെടുന്നു, നമ്മൾ ജയിക്കും അയാൾ ആക്രോശിചു...


ഒരു സന്ധിക്ക് അനുകൂലിക്കുന്നവർ കൈയുയർത്തുവാൻ ബാൻഗൂറിയൻ അഭ്യർത്ഥിച്ചു.

 9-ൽ 4 പേർ മാത്രമാണ് കൈ ഉയർത്തിർത്തിയത്  . രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഉറപ്പായി📌


1948 മേയ് 14-ാം തീയതി വെള്ളിയാഴ്ച വൈകിട് കൃത്യം നാലു മണിക്ക് യിസ്രായേൽ രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടത്തണമെന്നു ഈ കൗൺസിൽ തീരുമാനിച്ചു...


അർദ്ധ രാതി സമയത്തു ശബത്ത് (ജൂതന്മാ​രു​ടെ കലണ്ടറ​നു​സ​രിച്ച്‌ ആഴ്‌ച​യി​ലെ ഏഴാം ദിവസം, അതായത്‌ വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യം​മു​തൽ ശനിയാ​ഴ്‌ച സൂര്യാ​സ്‌ത​മ​യം​വരെ) ആരംഭിച്ചാൽ യഹൂദ അംഗങ്ങൾക്കു യാത്ര ചെയ്യുന്നതിനോ പ്രഖ്യാപനത്തിൽ ഒപ്പ് വയ്ക്കുന്നതിനോ ശബത്തു നിയമം അനുവദിക്കുന്നില്ല അതുകൊണ്ടു വൈകിട്ട് തെരഞ്ഞെടുത്തു📌


മെയ് 14 30 വർഷക്കാലം നീണ്ടുനിന്ന അധിനിവേശ ഭരണം അവസാനിച്ചു  ബ്രിട്ടൻ മടങ്ങുന്നതിന്റെ അവസാന നിമിഷങ്ങളെത്തി...


ബ്രിട്ടീഷുകാരുടെ അധികാരത്തിലും നിയന്ത്രണത്തിലും ഉളള സ്ഥാപനങ്ങളും കെട്ടിടങ്ങളും അതിനെ അവകാശപ്പെടുത്തുവാനുള്ള ഒരു പ്ലാൻ നേരത്തെ തന്നെ ഹാഗ്നാഗ് നേതാക്കന്മാർ ഉണ്ടാക്കി....


അവസാന ബ്രിട്ടീഷ്‌കാരനും കപ്പൽ കയറി📌


ബ്രിട്ടീഷുകാർ ഒഴിഞ്ഞുപോയ സകല സ്ഥാപനങ്ങളും യിസ്രായേലിന്റെ ഹാഗ്നാഗ്  സേന കൈവശപ്പെടുത്തി. ഇതുകണ്ട് അറബികൾ പകച്ചു നിന്നതല്ലാതെ, അവർക്കു ഇങ്ങനെയുള്ള യാതൊരു പരിപാടികളും ഇല്ലായിരുന്നു📌


വൈകിട്ട് 4മണി...


ഡേവിഡ് ബനഗറിയൻ സദസ്സിൽ നിന്നും എഴുന്നേറ്റ് തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചുരുൾ നിവർത്തി.


"ഈ ദേശത്ത് ഒരു യഹൂദജനം ജീവിച്ചിരുന്നു.അവരുടെ ആത്മീകവും, മതപരവും, ദേശീയവുമായ സ്വഭാവം വാർത്തെടുത്തത്  ഇവിടെവെച്ചായിരുന്നു. ഇവിടെ അവർ പരമാധികാരമുള്ള ഒരു രാഷ്ട്രമായി നിലനിന്നിരുന്നു. ഇവിടെ അവർ അവരുടേതായ ദേശീയ സംസ്കാരം വളർത്തിയെടുത്തിരുന്നു. 


ലോകത്തിനു ബൈബിൾഇവരാണ് പ്രധാനം ചെയ്ത്. യിസ്രായേലിന്റെ ദേശത്തുനിന്നും  ചിതറിക്കപ്പെട്ടുവെങ്കിലും നൂറ്റാണ്ടുകളായി ഇവരുടെ സംസ്കാരത്തോടും, മതഗ്രന്ഥത്തോടും‌‌ അവർ വിശ്വസ്തത പാലിച്ചു.


ഈ ദേശത്തോടുള്ള ചരിത്രപരമായ ബന്ധംമൂലം ലോകത്തിൽ ചിതറിക്കപ്പെട്ട ഇവർ അവരുടെ പൂർവ്വ പിതാക്കന്മാരുടെ ദേശത്തേക്കു മടങ്ങി വന്നിരിക്കുന്നു. 


കൂട്ടംകൂട്ടമായി ഇവർ ഈ അടുത്ത കാലത്ത് ഇവിടേക്കു വന്നു.മറ്റുള്ള രാഷ്ട്രങ്ങളെപ്പോലെ യഹൂദ‌ ജനത്തിന് സ്വന്തം  ദേശത്തു ഒരു രാഷ്ട്രമായി വസിക്കുവാൻ അർഹതയുണ്ട്. അതുകൊണ്ട് സ്വാഭാവികമായും, ചരിത്രപരമായും അവർക്കുള്ള അവകാശത്തിന്റെയും ഐക്യരാഷ്ട സംഘടനയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പലസ്തീനിൽ ഒരു യഹൂദ രാഷ്ട്രത്തിന്റെ സ്ഥാപനം രണ്ടായിരം വർഷങ്ങൾക്കുശേഷം വീണ്ടും ഒരു പുതിയ ഇസ്രായേൽ രാഷ്ട്രം ഞങ്ങൾ പ്രഖ്യാപിച്ചുകൊള്ളുന്നു." 


ഒരു രാഷ്ട്രം പ്രഖ്യാപിച്ച ദിവസം തന്നെ അമേരിക്ക യിസായേലിനെ പരമാധികാരമുള്ള ഒരു സ്വതന്ത്രരാഷ്ടമായി അംഗീകരിച്ചു📌


ഈ രാഷ്ട പ്രഖ്യാപനം അറബി രാഷ്ട്രങ്ങൾ ഇസ്രായേലിനെ ആക്രമിക്കാനുള്ള ഒരുക്കത്തിനു മൂർച്ചകൂട്ടി💯


ആ മണ്ണിൽ മഹായുദ്ധത്തിന്റെ ആദ്യ വെടി പൊട്ടി 💥


തുടരും....