Malayalam article - Iron dome of india | ഇന്ത്യയുടെ iron dome

 ഇന്ത്യയുടെ iron dome

---------------------------------

🔸🔸🔸🔸🔸🔸🔸🔸🔸

ജൂതന്റെ തലച്ചോറിന്റെ കൃത്യത അവരുടെ വളർച്ചയിൽ ഉടനീളം പ്രതിഫലിക്കുന്ന ഒന്നാണ്. രൂപീകരണം മുതൽ ഫ്രാൻസിൽ നിന്നും ആയുധം ഇറക്കുമതി ചെയ്തിരുന്ന ചെറു രാജ്യമായിരുന്നു ഇസ്രായേൽ. ഇസ്രയേലിന്റെ ഉന്മൂലനം ആഗ്രഹിച്ചിരുന്ന അറബ് രാജ്യങ്ങൾ ഒന്നായി ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയും Six day war, Yom kipper war തുടങ്ങി സകലത്തിലും ഇസ്രായേൽ വിജയിക്കുകയും ചെയ്തു.



എണ്ണത്തിലും വലുപ്പത്തിലും കുഞ്ഞനായ ഇസ്രായേൽ തൽക്കാലം അറബ് രാജ്യങ്ങളെ തോല്പിച്ചെങ്കിലും ഭാവിയിൽ ഒരു യുദ്ധം തങ്ങൾക്ക് നേരെ വന്നാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചു. അങ്ങനെ അവർ അമേരിക്കയുടെ സഹായത്തോടെ ആയുധ നിർമ്മാണത്തിനും Talpoit Programme എന്ന പേരിൽ പ്രതിരോധ സേനയിലേക്ക് സാങ്കേതിക വിദ്യാഭ്യാസത്തിലും മറ്റും മുന്നിട്ട് നിന്നവരെ റിക്രൂട്ട് ചെയ്യാനും ആരംഭിച്ചു. തന്മൂലം ഇസ്രായേലിന്റെ പക്കൽ ഇന്നെല്ലാ തരത്തിലുള്ള ആയുധങ്ങളുടെയും ഉന്നത ഗുണനിലവാരമുള്ള ഇനങ്ങൾ സൃഷ്ടിക്കപ്പെട്ടു.


ഇനി യുദ്ധത്തിലേക്ക് തിരിച്ചു വരാം. ശത്രുക്കളെ അടുത്ത് നിന്ന് അക്രമിക്കുന്നതിനെക്കാൾ സുരക്ഷിതം ദൂരെ നിന്നാണെന്ന് പ്രാചീന കാലം മുതൽ മനുഷ്യൻ കണ്ടെത്തിയിരുന്നു. അമ്പും വില്ലും മുതൽ തോക്ക് വരെ അത് നീളുന്നു. ആ ശ്രേണിയിൽ ഒടുക്കം വന്ന് ചേർന്ന ആയുധമാണ് മിസൈൽ. നിയന്ത്രണവിധേമായ രീതിയിൽ വിക്ഷേപിക്കാനും ലക്ഷ്യ സ്ഥാനത്ത് കൃത്യമായി കൊള്ളിക്കാനും കഴിയുന്ന ആയുധമാണ് മിസൈൽ. റോക്കറ്റിന്റെ സഹായത്തോടെ കുതിച്ചുയരുന്ന മിസൈലുകളുടെ ഗതി മാറ്റാൻ സാധിക്കുമെന്നത് കൊണ്ട് ഇവയുടെ സഞ്ചാര പാത projectile ന്റെതിന് സമാനമായിരിക്കില്ല.


മിസൈലുകൾ രണ്ട് തരമുണ്ട്. ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലും. 


🔸ബാലിസ്റ്റിക് മിസൈൽ

കൂടുതൽ ഭാരമുള്ള സ്‌ഫോടക വസ്തു കൂടുതൽ ദൂരത്തേക്ക് വീക്ഷിപ്പിക്കാൻ കഴിയും. ഭൗമന്തരീക്ഷത്തിലേക്ക് കുത്തനെ ഉയർന്ന് ഗ്രാവിറ്റിയെ ആശ്രയിച്ച് ഒരു പാരബോള ആകൃതിയിൽ ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നു. കൃത്യത കുറവാണ്, റഡാർ പോലുള്ള സംവിധാനങ്ങൾക്ക് എളുപ്പം ഡിറ്റക്റ്റ് ചെയ്യാനും സാധിക്കും എന്നിരുന്നാലും ഇത്തരം മിസലുകളെ പ്രതിരോധിക്കാൻ പ്രയാസമാണ്.

ഉദാ - അഗ്നി, പൃഥ്വി


🔸ക്രൂയിസ് മിസൈൽ

ഭാരം കുറവും കൂടുതൽ കൃത്യതയും ഇതിനുണ്ട്. താരതമ്യേന താഴ്ന്ന് പറക്കുന്ന ഇതിന്റെ സഞ്ചാര പാതയെ വേണ്ടത് പോലെ വളയ്ക്കാനും സാധിക്കും.

ഉദാ- ബ്രഹ്മോസ്, നിർഭയ്


🔸Anti tank guided missile (ATGM) എന്നൊരു വിഭാഗവും കൂടിയുണ്ട്. കട്ടിയേറിയ പുറം ചട്ടയിൽ നിർമ്മിച്ച ടാങ്ക് പോലുള്ള വാഹനങ്ങളെ തകർക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

ഉദാ - Nag മിസൈൽ - 2020 ൽ പൊക്രാനിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.


മിസൈലുകൾ ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. ആയതിനാൽ മിസൈൽ ഭൂമിയിൽ പതിക്കും മുന്നേ മറ്റൊരു മിസൈൽ തൊടുത്ത് വിട്ട് കൊണ്ട് അതിനെ തകർക്കുന്ന സാങ്കേതിക വിദ്യയാണ് എയർ ഡിഫൻസ് സിസ്റ്റം. തന്ത്രപ്രധാന മന്ദിരങ്ങൾ, നഗരങ്ങൾ എന്നിവയ്ക്ക് നേരെ വരുന്ന ശത്രു വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയെ റഡാർ ഉപയോഗിച്ച് വേഗത, സ്ഥാനം, എന്നിവ മനസ്സിലാക്കി പ്രത്യേകം തയ്യാറാക്കിയ അൽഗോരിതം അനുസരിച്ച് നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക് ലോഞ്ച് പാഡിൽ നിന്നും മിസൈൽ തൊടുത്ത് വിട്ട് കൊണ്ട് ആകാശത്ത് തന്നെ നശിപ്പിച്ചു കളയുന്നതാണ് ഈ സാങ്കേതിക വിദ്യ. ഇസ്രയേലിന്റെ Air Dome എന്ന സംവിധാനം മിസൈൽ പ്രതിരോധത്തിൽ 90% കൃത്യത അവകാശപ്പെടുന്ന ഒന്നാണ്. 20 Tamir മിസൈലുകളും ലോഞ്ച് പാഡും റഡാറും അടങ്ങിയ സംവിധാനം എവിടേക്ക് വേണമെങ്കിലും മാറ്റാൻ പറ്റും വിധം ചക്രങ്ങളിലാണ് നിർമ്മിച്ചത്. Iron Dome കൂടാതെ Arrow, Daving Sling എന്നിവയും air ഡിഫൻസിന് വേണ്ടി ഇസ്രായേൽ തയ്യാറാക്കിയതാണ്.


🔸ഇന്ത്യയുടെ എയർ ഡിഫൻ പ്രോഗ്രാം

ഇസ്രായേൽ നേരിടുന്ന അത്രയും ഭീഷണി ഇന്ത്യക്ക് ഇല്ലെന്ന് തന്നെ പറയാം. എന്നാലും ഭാവിയിൽ ഒരു ആക്രമണം ഉണ്ടായാൽ അതിനെ ചെറുക്കാൻ വേണ്ടി ഇന്ത്യയും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.


🔸പൃഥ്വി എയർ ഡിഫൻസ് സിസ്റ്റം - ഒരു ആന്റി ബാലിസ്റ്റിക് മിസൈൽ സിസ്റ്റമാണ്. ഇത് ഉയർന്ന altitude നിന്ന് വരുന്ന ഭീഷണികളെ നേരിടാൻ വേണ്ടി തയ്യാറാക്കിയതാണ്. ഇത് 2006 ൽ ടെസ്റ്റ് ചെയ്യപ്പെട്ടു. 80 KM ഉയരത്തിൽ റേഞ്ച് ഉള്ള പൃഥ്വി മിസൈലിന് രണ്ട് ഘട്ടമാണ് ഉള്ളത്. ഒന്ന് ഖര ഇന്ധനത്തിലും രണ്ടാമത്തേത് ദ്രാവക ഇന്ധനത്തിലും പ്രവർത്ഥിക്കുന്നവയാണ്.


🔸അഡ്വാൻസ്ഡ് എയർ ഡിഫൻസ് - ഇത് താഴ്ന്ന altitude ൽ വരുന്ന മിസൈലുകളെ തകർക്കാൻ വേണ്ടി സജ്ജീകരിച്ചിട്ടുള്ളതാണ്. 2007 ടെസ്റ്റ് ചെയ്തു.


🔸ആകാശ് മിസൈൽ സിസ്റ്റം - ഇതുമൊരു സർഫസ് ടു എയർ മിസൈലാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജേന്ദ റഡാർ സംവിധാനത്തോട് കൂടിയ ഇത് 2.5 Mach വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്.


🔸ബാരാക് മിസൈൽ - ഇന്ത്യയും ഇസ്രയേലും ചേർന്ന് ഒരുമിച്ച് നിർമിച്ച മിസൈൽ പ്രതിരോധ സംവിധാനമാണിത്. 360 ഡിഗ്രിയിൽ നിന്നെവിടെ വരുന്ന ഭീഷണിയെയും നേരിടാൻ ഇതിന് സാധിക്കും.


🔸S 400 - റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക എയർ ഡിഫൻസ് സിസ്റ്റമാണ് S 400. ഉയർന്ന കൃത്യതയും പ്രഹര ശേഷിയും ഉള്ള ഈ സംവിധാനം പാകിസ്ഥാൻ, ചൈന പോലുള്ള അയൽ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് ഒരു മുതൽകൂട്ട് തന്നെയാണ്.


🔸NASMAS - അമേരിക്കൻ നിർമ്മിതമായ ഡിഫൻസ് സിസ്റ്റമായ NASMAS - മായും ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.


ഇന്ത്യ നിലവിൽ NASMAS, S 400, BARAK എന്നിവയുമായി മുന്നോട്ട് പോകുന്ന സ്ഥിതിക്ക് iron dome ഇന്ത്യ മേടിക്കേണ്ട സാഹചര്യമില്ലെന്ന് അധികാരികൾ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ ഇസ്രായേൽ അഭിമുഖീകരിക്കുന്ന short range മിസൈലുകൾക്ക് വേണ്ടി തയ്യാറാക്കിയ സിസ്റ്റമാണ് iron dome. എന്നാൽ ഇന്ത്യയിൽ long range threat ആണ് കൂടുതൽ ഭീഷണിയായി നിൽക്കുന്നത്, ആ അവസരത്തിൽ S 400 പോലെയുള്ള ലോങ് റേഞ്ച് മിസൈൽ സിസ്റ്റമാണ് ഇന്ത്യക്ക് അനുയോജ്യം എന്ന് വിദഗ്ദ്ധർ അഭിപ്രയാപ്പെടുന്നു. ടാമീർ മിസൈലിന്റെ ഉയർന്ന വിലയും iron dome ന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.