Malayalam article - BUTTERFLY_EFFECT | ബട്ടർഫ്ലെ എഫെക്റ്റ്




 റോബസ്റ്റാ കൊള്ളാലോ..... ഈ ഒരു ചോദ്യം മഹേഷിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുത് തന്നെയായിരുന്നു....

മഹേഷിന്റെ പ്രതികാരത്തിൽ പഴം കഴിച് മഹേഷ്‌ മെബർ താഹിറിനോട് ആണ് ഇങ്ങെനെ പറഞ്ഞത് അത് വഴി വെച്ചത് പറമ്പിന്റെ അവകാശത്തെ തുടങ്ങി ഉള്ള ഒരു തർക്കത്തിൽ ആയിരുന്നു. ആ തർക്കം ഒടുവിൽ എത്തിനിന്നത് കവലയിൽ വച് മഹേഷും ജിംസണും തമ്മിലുള്ള വഴക്കിൽ ആയിരുന്നു.

ഒരു പക്ഷെ മഹേഷ്‌ മരണവീട്ടിൽ ആ കാര്യം പറഞ്ഞിരുന്നില്ല എങ്കിൽ ചിലപ്പോൾ മഹേഷ്‌ന് തല്ല് കിട്ടിലായിരുന്നു എന്ന് സാരം.

ഇത് പോലെ നമ്മുടെ ജീവിതത്തിൽ നിസാരം എന്ന് തോന്നി നമ്മൾ ചെയുന്ന ചില കാര്യങ്ങൾ ഭാവിൽ നമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.

ലെഫ്റ്റ് ലേക്ക് പോകേണ്ട ഒരു കാർ റൈറ്റ്ലേക്ക് പോയത് കൊണ്ടാണ് ഒന്നാം ലോകമഹാ യുദ്ധം ഉണ്ടായത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ.... അസ്ട്രോ ഹംഗറിയൻ സാമ്രാജ്യത്തിന്റെ ഒരു വളരെ പ്രധാന പെട്ട ഒരു നേതാവ് ആയിരുന്നു ആർച്ച്ഡ്യൂക്ക് ഫ്രൻസ് ഫെർഡിനന്റ്. അസ്ട്രോ ഹംഗറിയൻ സാമ്രാജ്യം ആ ഇടയ്ക്ക് ബോസ്നിയ എന്ന രാജ്യം പിടിച്ചടക്കിയിരുന്നു. ഇതിനെ തുടർന്ന് അവിടെയുള്ള ചില വിപ്ലവകാരികൾ ആർച്ച്ഡ്യൂക്ക് ഫ്രൻസ് ഫെർഡിനന്റ് നെ വധിക്കുവാൻ വേണ്ടി പദ്ധതികൾ ഉണ്ടാക്കിയിരുന്നു. ആ ഇടയ്ക്ക് ആണ് ബോസ്നിയ സന്ദർശിക്കാനായി അദ്ദേഹം അവിടെ എത്തുന്നത്. അത് വളരെ അപകടം പിടിച്ചതാണ് എന്ന് അയാൾക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ വിപ്ലവകാരികൾ കൂടുതൽ ഉള്ള സ്ഥലങ്ങലിലേക്ക് അദ്ദേഹം പോവരുത് എന്ന് അദ്ദേഹം ഡ്രൈവർക് നിർദേശം കൊടുത്തിരുന്നു. പക്ഷ ആ യാത്ര കിടയിൽ ഡ്രൈവർക് വഴി തെറ്റുകയും വിപ്ലവകാരികളുടെ ഇടയ്ലേക് പോവുകയും ചെയ്‌തു. അങ്ങെനെ ആർച്ച്ഡ്യൂക്ക് ഫ്രൻസ് ഫെർഡിനന്റ് വധിക്കപെട്ടു.

ഈ കൊലപാതകം യുറോപ്പ് ലെ രാജ്യങ്ങൾക്കിടയിൽ കലാപം പൊട്ടിപുറപ്പെടാൻ കാരണമായി. അത് പിന്നീട് 1ആം ലോകമഹായുദ്ധതിനു വഴി വചു.

 ചുരുക്കി പറഞ്ഞാൽ ഒരു കാറിന്റെ റോങ്ങ്‌ ടേൺ ഒന്നാം ലോകമഹായുദ്ധതിനു കാരണമായി എന്ന് പറയേണ്ടി വരും. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയം ഒരു സൈനികന്റെ തോക്കിന്റ് മുന്നിൽ ആയിരുന്നു ഹിറ്റ്ലർ.പക്ഷെ യുദ്ധം അവസാനിച്ചത് കൊണ്ട് ഹിറ്റ്ലറേ ആ സൈനികൻ വെറുതെ വിടുക ആയിരുന്നു.ആ ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധത്തിന് ഒരു പ്രധാന കാരണമായി എന്നത് ചരിത്രം അടയാള പെടുത്തുന്ന മറ്റോരു ബട്ടർഫ്‌ളൈ എഫക്ട് ആണ്

ഇനി നമ്മുടെ നിത്യജീവിതത്തിൽ നോക്കുവാണെങ്കിൽ നിങ്ങൾ റോഡ് സൈഡിൽ കൂടി നടന്നു പോകുമ്പോൾ അവിടെ ഒരു പൂച്ചയെ കാണുന്നു. നിങ്ങൾ ചുമ്മാ ഒരു രസത്തിന് ആ പൂച്ചയെ ഒന്ന് പേടിപ്പിക്കയും ആ പൂച്ച റോഡിന് കുറുകെ ഓടുകയും അത് വഴി വന്ന ഒരു ബൈക്ക് പൂച്ചയെ കണ്ടു വണ്ടി വെട്ടിച്ചു അപകടത്തിൽ പെടുകയും അയാൾ മരിക്കുകയും ചെയുന്നു. ഇതും ഒരു തരത്തിൽ ബട്ടർ ഫ്ലൈ എഫക്ട് ആണ്.

 ഇനി എന്ത് കൊണ്ടാണ് ബട്ടർ ഫ്ലൈ എഫക്ട് എന്നൊരു പേര് ഇതിന് കാരണം എന്ന് നോക്കാം...

1961ൽ കാലാവസ്ഥ പ്രവാചകനും, ശാസ്ത്രജ്ഞനുമായ എഡ്വെർഡ് ലോറന്റ്സ് ഒരു പരീക്ഷണം നടത്തുകയായിരുന്നു.

കാലാവസ്ഥ പ്രവാചനത്തിനായി അദ്ദേഹം തന്റെ കമ്പ്യൂട്ടറിൽ രണ്ട് വ്യത്യസ്ത ഡാറ്റകൾ കൊടുത്തു. ആ പരീക്ഷത്തിനായി അദ്ദേഹം തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചില സംഖ്യകളിലെ ചില നേരിയ വ്യത്യാസങ്ങൾ ഔട്ട്‌ പൂട്ടിനെ വലിയ രീതിയിൽ ബാധിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി

അത് വച് അദ്ദേഹം അന്തരീകത്തിൽ ഉണ്ടാവുന്ന വളരെ ചെറിയ മാറ്റങ്ങൾ പോലും ഭാവിയിൽ വലിയ വലിയ കാര്യങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് കണ്ടെത്തി.അതിനെ അദ്ദേഹം ഒരു ചിത്രശലഭത്തിന്റെ ചിറകടിയുമയാണ് ബാധിപ്പിച്ചത്.ഒരു ചിത്രശലഭത്തിന്റെ ചിറക്കടി അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ആ ചെറിയ ഒരു മാറ്റം ഭാവിയിൽ ഒരു കൊടുംകാറ്റിനു വരെ കാരണമാവാം എന്ന് അദ്ദേഹം പറഞ്ഞു.അങ്ങെനെ ആണ് Butterfly Effect എന്നോരു പേര് ഇതിന് വരുന്നത്.

ഈ തിയറിയുമായി ബന്ധപെടുത്തി ഒരു പാട് സിനിമകൾ ഉള്ളതായി നമുക്ക് കാണാം.

അതിൽ മലയാളത്തിലെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് മഹേഷിന്റെ പ്രതികാരം..തമിഴിലെ ദശാവതാരം ഇതിന്റെ മറ്റൊരു ഉദാഹരണം ആണ്. ആ സുനാമിക്ക്‌ കാരണം നൂറ്റാണ്ടുകൾ മുൻപ് കടലിൽ ഇട്ട ആ ഒരു വലിയ കല്ലിന്റെ വിഗ്രഹം ആണ് എന്നാണ് ദശാവതാരം പറഞ്ഞു വെയ്ക്കുന്നത്.

ഹോളിവുഡ് ലേക്ക് പോകുകയാണെങ്കിൽ

The Butterfly Effect എന്ന പേരിൽ തന്നെ ഒരു ചിത്രം ഉള്ളതായി കാണാം.

Final destination സിനിമകളും ഈ തിയറിയുമായി ബന്ധം ഉള്ളതാണ്.